Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഹോം മത്സരങ്ങളുടെ വേദി മാറുന്നു; മത്സരങ്ങൾ കേരളത്തിന് ലഭിക്കാൻ സാധ്യത; മത്സരങ്ങൾ മാറ്റാൻ തീരുമാനിച്ചത് കാവേരി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ; കെസിഎ ഭാരവാഹികളുമായി ബിസിസിഐ ചർച്ച നടത്തി

ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഹോം മത്സരങ്ങളുടെ വേദി മാറുന്നു; മത്സരങ്ങൾ കേരളത്തിന് ലഭിക്കാൻ സാധ്യത;  മത്സരങ്ങൾ മാറ്റാൻ തീരുമാനിച്ചത് കാവേരി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ; കെസിഎ ഭാരവാഹികളുമായി ബിസിസിഐ ചർച്ച നടത്തി

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: കാവേരി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ഐപിഎല്ലിൽ ചെന്നൈ സുപ്പർ കിങ്സിന്റെ ഹോം മത്സരങ്ങൾ മാറ്റി. ശേഷിക്കുന്ന ആറ് ഹോം മത്സരങ്ങളാണ് മറ്റൊരു വേദിയിൽ നടത്തുക. കഴിഞ്ഞ ദിവസം സ്റ്റേഡിയത്തിന്റെ അകത്തും പുറത്തും പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. പുതിയ വേദി ഉടൻ പ്രഖ്യാപിക്കും. മത്സരങ്ങൾ കേരളത്തിന് ലഭിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ആറ് മത്സരങ്ങളാണ് ഇനി ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടത്തേണ്ടത്. ഇവയാണ് മറ്റു വേദിയിൽ സംഘടിപ്പിക്കുക.

പകരം ഏത് വേദിയാണെന്ന കാര്യത്തെ കുറിച്ച് തീരുമാനമായിട്ടില്ലെങ്കിലും കൂടുതൽ സാധ്യതയുള്ള നഗരങ്ങളിലൊന്ന് തിരുവനന്തപുരമാണ്. തിരുവനന്തപുരത്ത് ഐപിഎൽ മത്സരങ്ങൾ സംഘടിപ്പിക്കാൻ തയ്യാറാണെന്ന് കേരള സർക്കാരും കേരള ക്രിക്കറ്റ് അസോസിയേഷനും നേരത്തെ വ്യക്തമാക്കിയിരുന്നു.

ചെന്നൈ സൂപ്പർ കിങ്‌സ്, റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമുകളുടെ ഹോം മത്സരങ്ങളിൽ ചിലത് കാര്യവട്ടം ഗ്രീൻഫീൽഡിൽ (സ്പോർട്സ് ഹബ്ബ്) നടക്കുമെന്നായിരുന്നു നേരത്തെ വാർത്തകൾ. ഇതുസംബന്ധിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബി.സി.സിഐ) ചെന്നൈ സൂപ്പർ കിങ്‌സ് മാനേജ്മന്റെും കേരള ക്രിക്കറ്റ് അസോസിയേഷനുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ ഈ വാർത്തകൾ ഐ.പി.എൽ ചെയർമാൻ രാജിവ് ശുക്ല നിഷേധിക്കുകയും നേരത്തെ നിശ്ചയിച്ച പ്രകാരം മത്സരങ്ങൾ നടത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP