Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തെന്നിന്ത്യൻ താരം മേഘ്‌ന രാജും കന്നഡ നടൻ ചിരഞ്ജിവിയും തമ്മിലുള്ള വിവാഹം മെയ് രണ്ടിന് ബാംഗ്ലൂരിൽ; ഇരുവരുടെയും വിവാഹം ഏറെ നാളത്തെ പ്രണയത്തിന് ശേഷം

തെന്നിന്ത്യൻ താരം മേഘ്‌ന രാജും കന്നഡ നടൻ ചിരഞ്ജിവിയും തമ്മിലുള്ള വിവാഹം മെയ് രണ്ടിന് ബാംഗ്ലൂരിൽ; ഇരുവരുടെയും വിവാഹം ഏറെ നാളത്തെ പ്രണയത്തിന് ശേഷം

ലയാളത്തിനു പുറമേ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും നായികയായി തിളങ്ങിയ നടി മേഘ്‌ന രാജും കന്നഡ നടൻ ചിരഞ്ജീവി സർജയുമായുള്ള വിവാഹം മെയ് രണ്ടിന് നടക്കും.മെയ്‌ രണ്ടിന് ബംഗളൂരുവിൽ വച്ച് ഹിന്ദു ആചാരപ്രകാരമായിരിക്കും വിവാഹമെന്ന് താരത്തിന്റെ ബന്ധുക്കൾ അറിയിച്ചു.

ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നേരത്തെ നടന്നിരുന്നു. ആട്ടഗര എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ച ഇരുവരുടെയും ഏറെ നാളത്തെ സൗഹൃദമാണ് വിവാഹത്തിൽ എത്തിയത്.

കന്നട നടൻ സുന്ദർ രാജന്റെയും പ്രമീള ജോഷെയുടെയും മകളായ മേഘ്‌ന ജനിച്ചതും വളർന്നതും ബംഗളൂരുവിലാണ്. വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്‌ന മലയാളത്തിൽ എത്തുന്നത്. തുടർന്ന് ഓഗസ്റ്റ് പതിനഞ്ച്, രഘുവിന്റെ സ്വന്തം റസിയ, ബ്യൂട്ടിഫുൾ, റെഡ് വൈൻ, മെമ്മറീസ് തുടങ്ങിയ ഒരുപിടി മലയാള ചിത്രങ്ങളിലും മേഘ്‌ന വേഷമിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP