Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൂട്ടബലാത്സംഗത്തിനിരയായ എട്ടുവയസുകാരിയെ കൊലപ്പെടുത്തിയ കുറ്റവാളികൾക്കെതിരെ ചാർജ് ഷീറ്റ് ഫയൽ ചെയ്യുന്നതിന് ജമ്മു കശ്മീർ അഭിഭാഷകർ പ്രക്ഷോഭത്തിൽ; പെൺകുട്ടിയുടെ കുടുംബത്തിന്റെ അഭിഭാഷകയ്ക്കു നേരെ ഭീഷണി; പ്രശ്‌നം രൂക്ഷമായ സാഹചര്യത്തിൽ കേസ് സ്വയം ഏറ്റെടുക്കാൻ ഒരുങ്ങി സുപ്രീം കോടതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കാശ്മീരിലെ കത്വയിൽ ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസുകാരിയുടെ കേസ് സ്വയം ഏറ്റെടുക്കുമെന്ന് സുപ്രീം കോടതി. കത്തുവ, ജമ്മു കാശ്മീർ എന്നിവിടങ്ങളിലെ അഭിഭാഷകർ കുറ്റവാളികൾക്കെതിരെ ചാർജ് ഷീറ്റ് ഫയൽ ചെയ്യുന്നതിന് പ്രക്ഷോഭം നടത്തുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ പരാമർശം.

പെൺകുട്ടിയുടെ കുടുംബത്തിന്റെ അഭിഭാഷകയ്ക്കുനേരെ ഭീഷണിയുള്ളതായി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ജമ്മു ബാർ അസോസിയേഷൻ പ്രസിഡന്റ് ബി. എസ് സലാത്തി തന്നെ ഭീഷണിപ്പെടുത്തിയതായി അഭിഭാഷക ദീപിക രജാവത്ത് വെളിപ്പെടുത്തുകയും ചെയ്തു.

ഇതിന്റെ പശ്ചാത്തലത്തിലാണ് പെൺകുട്ടിയുടെ കൊലപാതകത്തെക്കുറിച്ചുള്ള കേസ് സുപ്രീം കോടതി സ്വയം പരിശോധിക്കാൻ തയ്യാറാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP