Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യത്തെ പ്രേമം ആകാനെ ബുദ്ധിമുട്ടുള്ളൂ; പിന്നെ പ്രേമം കൊണ്ടൊരു ആറാട്ടാണ്; ചങ്ക്സിന് ശേഷം ബാലു വർഗീസ് നായകനായി എത്തുന്ന പ്രേമസൂത്രത്തിലെ ട്രെയിലർ പുറത്ത്

ആദ്യത്തെ പ്രേമം ആകാനെ ബുദ്ധിമുട്ടുള്ളൂ; പിന്നെ പ്രേമം കൊണ്ടൊരു ആറാട്ടാണ്; ചങ്ക്സിന് ശേഷം ബാലു വർഗീസ് നായകനായി എത്തുന്ന പ്രേമസൂത്രത്തിലെ ട്രെയിലർ പുറത്ത്

കൊച്ചി: ചങ്ക്സിന് ശേഷം വീണ്ടും നായകനായി ബാലു വർഗീസ് എത്തുകയാണ് പ്രേമസൂത്രം എന്ന ചിത്രത്തിലൂടെ. ഉറുമ്ബുകൾ ഉറങ്ങാറില്ല' എന്ന ചിത്രത്തിന്റെ സംവിധായകൻ ജിജു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മൂന്നാമത്തെ ട്രെയിലർ പുറത്തിറങ്ങി.

കമലം ഫിലിംസിന്റെ ബാനറിൽ ടി.ബി. രാഘുനാഥനാണ് ചിത്രം നിർമ്മിക്കുന്നത്. അശോകൻ ചരുവിലിന്റെ ചെറുകഥയിൽനിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ചിത്രത്തിന്റെ സ്വതന്ത്ര രചന നിർവ്വഹിച്ചിരിക്കുന്നത് സംവിധായകൻതന്നെയാണ്.

ചെമ്ബൻ വിനോദ്, ധർമജൻ, സുധീർകരമന, വിഷ്ണു ഗോവിന്ദൻ, ശ്രീജിത്ത് രവി , ശശാങ്കൻ,വിജിലേഷ്, മുസ്തഫ,സുമേഷ് വെട്ടുകിളി പ്രകാശ്,ബിറ്റോഡേവിസ്, കുഞ്ഞൂട്ടി,ചേതൻ, അനുമോൾ,അഞ്ജലി ഉപാസന,മഞ്ചു മറിമായം, എന്നിവരാണ് മറ്റ് താരങ്ങൾ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP