Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സൂറത്തിൽ കൊല്ലപ്പെട്ട പെൺകുട്ടി ദിവസങ്ങളോളം മർദ്ദനത്തിനും ബലാത്സംഗത്തിനും ഇരയായതായി റിപ്പോർട്ട്; പതിനൊന്ന്കാരിയുടെ മൃതദേഹം കണ്ടെത്തിയത് ശരീരത്തിൽ 86 മുറിവുകളുമായി; പെൺകുട്ടിയെ തിരിച്ചറിയാനാകാതെ ഗുജറാത്ത് പൊലീസ്; സമീപ പ്രദേശങ്ങളിലും നിന്നും കാണാതായ മറ്റ് പെൺകുട്ടികളെക്കുറിച്ചും അന്വേഷണം

സൂറത്തിൽ കൊല്ലപ്പെട്ട പെൺകുട്ടി ദിവസങ്ങളോളം മർദ്ദനത്തിനും ബലാത്സംഗത്തിനും ഇരയായതായി റിപ്പോർട്ട്; പതിനൊന്ന്കാരിയുടെ മൃതദേഹം കണ്ടെത്തിയത് ശരീരത്തിൽ 86 മുറിവുകളുമായി; പെൺകുട്ടിയെ തിരിച്ചറിയാനാകാതെ ഗുജറാത്ത് പൊലീസ്; സമീപ പ്രദേശങ്ങളിലും നിന്നും കാണാതായ മറ്റ് പെൺകുട്ടികളെക്കുറിച്ചും അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

സൂറത്ത്: ശരീരത്തിൽ 86 മുറിവുകളുമായി 11 കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മരിച്ച പെൺകുട്ടിയെ ദിവസങ്ങളോളം തടങ്കലിൽവച്ച് മർദ്ദനത്തിനും ബലാത്സംഗത്തിനും ഇരയാക്കിയതായി മൃതദേഹ പരിശോധനയിൽ കണ്ടെത്തി. പെൺകുട്ടിയുടെ ശരീരത്തിൽ 86 മുറിവുകൾ ഉണ്ടായിരുന്നതായി മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടർ വ്യക്തമാക്കിയിരുന്നു.

ഗുജറാത്തിലെ സൂറത്തിൽ മാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ പെൺകുട്ടി, ദിവസങ്ങളോളം തടങ്കലിൽവച്ച് പീഡിപ്പിക്കപ്പെട്ടിരിക്കാമെന്ന് പൊലീസ്. ഒരു നിശ്ചിത കാലത്തേക്ക് പെൺകുട്ടി തടങ്കലിൽ അകപ്പെട്ടിരിക്കാനും അവിടെവച്ച് ക്രൂരമായ പീഡനത്തിനും മാനഭംഗത്തിനും ഇരയാക്കപ്പെട്ടിരിക്കാനുമുള്ള സാധ്യതയാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്. പെൺകുട്ടിക്ക് ഒൻപതിനും പതിനൊന്നിനും ഇടയിൽ പ്രായമുണ്ടെന്നാണ് അനുമാനം. പെൺകുട്ടിയെ ഇപ്പോഴും തിരിച്ചറിയാനായിട്ടില്ല. അടുത്ത കാലങ്ങളിൽ സൂറത്തിലും സമീപ പ്രദേശങ്ങളിലും നിന്നു കാണാതായ പെൺകുട്ടികളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്.

സൂറത്തിലെ ഭെസ്താനിൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ നിന്ന് കണ്ടെത്തിയ പെൺകുട്ടിയുടെ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. അതേസമയം ഇതുവരെ കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിൽ കണ്ട മുറിവുകളുടെ സ്വഭാവം വെച്ച് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടാകാമെന്നാണ് ഡോക്ടർമാർ പറയുന്നത്. മുറിവുകളിൽ ചിലതിന് ഒരാഴ്ചയോളം പഴക്കമുണ്ട്. കൊല്ലപ്പെട്ട പെൺകുട്ടിയെക്കുറിച്ചോ കുടുംബാംഗങ്ങളെക്കുറിച്ചോ സൂചന നൽകുന്നവർക്ക് 20,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമെ അച്ചടി മാധ്യമങ്ങളുടെയും സമൂഹ മാധ്യമങ്ങളുടെയും സഹായവും പെൺകുട്ടിയെ തിരിച്ചറിയാൻ തേടുന്നുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

കഠ്വ, ഉന്നാവ് പീഡനങ്ങളിൽ പിടഞ്ഞുപോയ രാജ്യത്തെ കൂടുതൽ നടുക്കത്തിലാഴ്‌ത്തിയാണ് ഗുജറാത്തിലെ സൂറത്തിലും സമാനമായി പീഡനം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ദേഹത്ത് 86 മുറിവുകളുമായി പതിനൊന്നു വയസ്സുകാരിയുടെ മൃതദേഹം കണ്ടെടുത്തതായി എഎൻഐ വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. സൂറത്തിനു സമീപം ബെസ്താനിൽന്ന് ഏപ്രിൽ ആറിനാണ് മൃതദേഹം ലഭിച്ചത്. ഇവിടുത്തെ ക്രിക്കറ്റ് മൈതാനത്തിനു സമീപമാണ് മൃതദേഹം കിടന്നിരുന്നത്.

മൃതദേഹത്തിലെ മുറിവുകളിൽ ചിലത് ഏഴു ദിവസവും ചിലത് ഒരു ദിവസവും പഴക്കമുള്ളതാണെന്ന് ഡോക്ടർമാർ കണ്ടെത്തി. ഇതിൽ നിന്നാണ് കുട്ടി ചുരുങ്ങിയത് എട്ട് ദിവസമെങ്കിലും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാകാമെന്ന നിഗമനത്തിലെത്തിയത്. ലൈംഗിക പീഡനം നടന്നിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനായി സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. സ്വകാര്യഭാഗങ്ങളിലും മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ മുറിവുകളും മരം കൊണ്ടുള്ള ആയുധം കൊണ്ടാണെന്ന് സൂറത്ത് സർക്കാർ ഹോസ്പിറ്റലിലെ ഫോറൻസിക് മേധാവി ഗണേശ് ഗോവ്കർ പറഞ്ഞു.

അതേസമയം പെൺകുട്ടി ആരാണെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. സമൂഹമാധ്യമങ്ങളുടെ സഹായത്തോടെ വിവരങ്ങൾ തേടാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. മാത്രമല്ല പെൺകുട്ടിയെപ്പറ്റി വിവരങ്ങൾ നൽകുന്നവർക്ക് 20,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP