Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അട്ടപ്പാടിക്ക് സന്തോഷ് പണ്ഡിറ്റിന്റെ വിഷു കൈനീട്ടം; അട്ടപ്പാടിയിലെ കുടിവെള്ള സൗകര്യത്തിനായി സന്തോഷ് പണ്ഡിറ്റ് എത്തിച്ച് നൽകിയത് 5000 ലിറ്ററിന്റെ രണ്ട് ടാങ്കുകൾ

അട്ടപ്പാടിക്ക് സന്തോഷ് പണ്ഡിറ്റിന്റെ വിഷു കൈനീട്ടം; അട്ടപ്പാടിയിലെ കുടിവെള്ള സൗകര്യത്തിനായി സന്തോഷ് പണ്ഡിറ്റ് എത്തിച്ച് നൽകിയത് 5000 ലിറ്ററിന്റെ രണ്ട് ടാങ്കുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഷു ദിവസം അട്ടപ്പാടിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി സന്തോഷ് പണ്ഡിറ്റിന്റെ സഹായം. കുടിവെള്ള സൗകര്യത്തിനായി 5000 ലിറ്ററിന്റെ രണ്ട് ടാങ്കുകളാണ് സന്തോഷ് പണ്ഡിറ്റ് എത്തിച്ചു നൽകിയത്. ഫേസ്‌ബുക്കിലുടെ ചിലർ അട്ടപ്പാടിയിലെ കുടിവെള്ള ക്ഷാമത്തെക്കുറിച്ചു സന്തോഷ് പണ്ഡിറ്റിനെ അറിയിച്ചിരുന്നു. അതോടെ വിഷുക്കാലത്ത് അട്ടപ്പാടിയിൽ എത്തുകയായിരുന്നു താരം അഞ്ചു ദിവസം അവരുടെ കൂടെ ചിലവഴിച്ചു. സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഈ വിവരം ഫെയ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

Dear Facebook family,

ഈ വിഷുക്കാലം ഞാൻ അട്ടപ്പാടിയിലെ പാവപ്പെട്ട ആളുകളോടൊപ്പം ആഘോഷിക്കുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ ഇവിടെയാണ്. 5 ദിവസത്തെ പരൃടനമാണ് ഉദ്ദേശിച്ചത്. ഇവിടുത്തെ ചില ഊരുകളിൽ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന വിവരം അവർ Facebook ലൂടെ എന്നെ അറിയിച്ചിരുന്നു. ഇതിന്മേൽ ഈ പ്രശ്ദം പരിഹരിക്കുവാൻ ഞാൻ ചില സ്ഥലങ്ങൾ സന്ദർശിച്ചു.

പല സ്ഥലങ്ങളിലും 1.50 KM താഴെ നിന്നൊക്കെ വേണം ഇവർക്ക് ഉയർന്ന പ്രദേശത്തേക്കു വെള്ളം കൊണ്ടു വരുവാൻ. ഒരു കുടം വെള്ളം കൊണ്ടു കൊണ്ടു വരുവാൻ 15 മിനിറ്റൊക്കെ എടുക്കുമത്രേ.

ഞാൻ വിഷയം പല വീടുകളും സന്ദർശിച്ച് നേരിൽ പഠിക്കുകയും അവരുടെ അഭൃർത്ഥന പരിഗണിച്ച് 5000 ലിറ്ററിന്റെ ടാങ്ക് (രണ്ടിടത്തായ് രണ്ടണ്ണം) സ്ഥാപിച്ച് 164 ഓളം കുടുംബങ്ങൾക്കു കുടി വെള്ള സൗകര്യം ഒരുക്കുകയും ചെയ്തു.

164 വീടുകളിൽ പല വീടുകളിലും കക്കൂസും, കുളിമുറിയും ഇല്ല. ഒന്നര സെന്റ് ഭൂമിയിൽ പണിത പല വീടുകളിലും അതുണ്ടാക്കുവാനുള്ള സൗകരൃമില്ലെന്ന് അവിടങ്ങളിൽ സന്ദർശിച്ച എനിക്ക് നെരിൽ ബോധ്യപ്പെട്ടു. മറ്റു വീടുകളിൽ സാമ്പത്തിക പ്രശ്നം കാരണം ഇതൊന്നും ഉണ്ടാക്കുവാൻ പറ്റുന്നില്ല. എന്റെ അടുത്ത പര്യടനത്തിൽ ഈ പ്രശ്നങ്ങൾ പരിഹരിക്കുവാൻ വേണ്ടത് ചെയ്യാമെന്നു ഉറപ്പു കൊടുത്തു. 2012 ലും, 2017 ലും ഈ മേഖലയിൽ ഞാൻ ചില സഹായങ്ങൾ ചെയ്തിരുന്നു.

മലവെള്ളം വരുമ്പോൾ ഒഴിഞ്ഞു പോകുവാനുള്ള സ്ഥലമില്ല എന്നതും, കൃഷിയിടങ്ങളിൽ ആനയും, കാട്ടു പന്നിയുടെ ശല്യവും, വിദ്യാഭ്യാസം ഉള്ളവർക്കിടയിലെ തൊഴിലില്ലായ്മാ പ്രശ്നവും അവരെന്നെ ധരിപ്പിച്ചു. കൂടാതെ ശുദ്ധജലത്തിന്റെ അപര്യാപ്തതയും അവർ നേരിടുന്നു. ഭൂരിഭാഗം വീടുകളിൽ സന്ദർശിച്ചു പ്രശ്നങ്ങൾ പഠിക്കുവാൻ ശ്രമിച്ചു.

കഴിഞ്ഞ ഓണത്തിലും ഞാൻ അട്ടപ്പാടിയിലായിരുന്നു. ഈ വിഷു ആഘോഷവും അവിടുത്തെ മറ്റൊരു പ്രദേശത്തെ ആളുകളോടൊപ്പം happy ആയി ആഘോഷിക്കുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP