Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജനകീയ ഹർത്താൽ എന്ന് പറഞ്ഞാൽ എന്താണ്? നിനക്ക് അറിഞ്ഞു കൂടേടാ@@@@@@; നീ അങ്ങ് @@@@@@കളയുമോ? ഹർത്താലിന്റെ പേരിൽ തിരുവനന്തപുരത്തും അക്രമം; ചാലയിലെ നിർബന്ധിത കടയടപ്പിക്കൽ റിപ്പോർട്ട് ചെയ്യാനെത്തിയവർക്ക് നേരെ കൈയേറ്റം; ജീവൻ ടിവിക്കാരെ ഹർത്താൽ അനുകൂലികൾ ഭീഷണിപ്പെടുത്തിയത് ഇങ്ങനെ

ജനകീയ ഹർത്താൽ എന്ന് പറഞ്ഞാൽ എന്താണ്? നിനക്ക് അറിഞ്ഞു കൂടേടാ@@@@@@; നീ അങ്ങ് @@@@@@കളയുമോ? ഹർത്താലിന്റെ പേരിൽ തിരുവനന്തപുരത്തും അക്രമം; ചാലയിലെ നിർബന്ധിത കടയടപ്പിക്കൽ റിപ്പോർട്ട് ചെയ്യാനെത്തിയവർക്ക് നേരെ കൈയേറ്റം; ജീവൻ ടിവിക്കാരെ ഹർത്താൽ അനുകൂലികൾ ഭീഷണിപ്പെടുത്തിയത് ഇങ്ങനെ

തിരുവനന്തപുരം: പട്ടികൊല്ല് കൊണ്ട് അടി. പിന്നെ തെറിവിളിയും. തിരുവനന്തപുരത്ത് ചാലയിൽ നിർബന്ധപൂർവം കടകൾ അടക്കുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ ജീവൻ ടിവി റിപ്പോർട്ടർ ചന്തു ചന്ദ്രശേഖരനെയും കാമറമാൻ പ്രമോദിനെയും നേരെ ഹർത്താൽ അനുകൂലികളുടെ കൈയേറ്റ ശ്രമം. കാമറ പിടിച്ചു വാങ്ങി തടഞ്ഞുവച്ചു. എസ് ഡി പി ഐക്കാരാണ് ഇതിന് പിന്നിലെന്നാണ് സൂചന. ഇതു സംബന്ധിച്ച് ജീവൻ ടിവി ഫോർട്ട് പൊലീസിൽ പരാതി നൽകും.

ജനകീയ ഹർത്താലിനെ കുറിച്ച് എന്തറിയാമെന്ന് ചോദിച്ചായിരുന്നു പ്രതിഷേധക്കാരുടെ ഇടപെടൽ. നിർബന്ധിച്ച് ചാലയിൽ കടകൾ അടപ്പിക്കുന്നുവെന്ന സൂചനയെ തുടർന്നാണ് ചാനൽ റിപ്പോർട്ടിങിന് എത്തിയത്. വിഷ്വലുകൾ പകർത്തുന്നത് കണ്ടതോടെ സമരക്കാർ ഓടിയെത്തുകയായിരുന്നു. ഇതോടെ അടിയും ചീത്തവിളിയും തുടങ്ങി. ക്യാമറാമാൻ ആശുപത്രിയിൽ ചികിൽസ തേടിയിട്ടുണ്ട്.

തിരുവനന്തപുരത്ത് എസ് ഡി പി ഐ മേഖലകളിൽ മാത്രമായിരുന്നു ഹർത്താൽ ജനജീവിതത്തെ ബാധിച്ചത്. തിരുവനന്തപുരത്തെ ഏറ്റവും വലിയ കമ്പോളത്തിലും കടയപ്പിച്ചു. അതിനപ്പുറം ജനജീവിതം സാധാരണ നിലയിലായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP