Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്തുവർഷം മുമ്പുള്ള കൊലക്കേസിൽ പതിനഞ്ചുകാരനെ അറസ്റ്റ് ചെയ്തത് ഒത്തുകളിയെന്ന് ആക്ഷേപം; സിപിഎം നേതാവിന്റെ അടുത്ത ബന്ധു കൊല്ലപ്പെട്ടത് സ്പിരിറ്റ് പിടിച്ച കേസിലെ ഒറ്റുകാരനായതിനാൽ; ഭരണപാർട്ടിയിലെ നേതാവിന്റെ മകനെ രക്ഷിക്കാൻ കള്ളക്കളിയെന്ന് ആരോപണം; തിരുവല്ല വള്ളംകുളത്തെ അരുണിന്റെ കൊലപാതക കേസിലെ പ്രതികൾ അറസ്റ്റിലായത് അഡജസ്റ്റ്മെന്റിലൂടെയെന്ന് സംശയം

പത്തുവർഷം മുമ്പുള്ള കൊലക്കേസിൽ പതിനഞ്ചുകാരനെ അറസ്റ്റ് ചെയ്തത് ഒത്തുകളിയെന്ന് ആക്ഷേപം; സിപിഎം നേതാവിന്റെ അടുത്ത ബന്ധു കൊല്ലപ്പെട്ടത് സ്പിരിറ്റ് പിടിച്ച കേസിലെ ഒറ്റുകാരനായതിനാൽ; ഭരണപാർട്ടിയിലെ നേതാവിന്റെ മകനെ രക്ഷിക്കാൻ കള്ളക്കളിയെന്ന് ആരോപണം; തിരുവല്ല വള്ളംകുളത്തെ അരുണിന്റെ കൊലപാതക കേസിലെ പ്രതികൾ അറസ്റ്റിലായത് അഡജസ്റ്റ്മെന്റിലൂടെയെന്ന് സംശയം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: പത്തുവർഷം മുൻപ് നടന്ന കൊലപാതക കേസിൽ അന്ന് 15 വയസുണ്ടായിരുന്നയാളെ ഇപ്പോൾ അറസ്റ്റ് ചെയ്തത് കേസിലെ യഥാർഥ പ്രതികളെ ഒഴിവാക്കുന്നതിന് വേണ്ടിയെന്ന സംശയം ബലപ്പെടുന്നു. വള്ളംകുളം തിരുവാമനപുരം ത്രിവേണിയിൽ അരുണിന്റെ(41) കൊലപാതക കേസിലാണ് കഴിഞ്ഞ 11 ന് ഒരു പ്രതിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കൊല നടക്കുമ്പോൾ 15 വയസ് മാത്രമാണ് പ്രതിക്കുണ്ടായിരുന്നത്. ഇയാൾക്കൊപ്പം മറ്റു രണ്ടു പ്രതികൾ കൂടിയുണ്ട്.

10 വർഷം മുമ്പ് തിരുവല്ലയിലെ വള്ളംകുളം സ്വദേശിയും സ്പിരിറ്റ് വ്യാപാരിയുമായ അരുൺ കൊല്ലപ്പെട്ട കേസിൽ മകാണ് അറസ്റ്റിലായത്. അരുണിന്റെ കൊലപാതകത്തിൽ മകൻ മജ്‌നുവിനെ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. അമ്മയെയും സഹോദരിയെയും നിരന്തരം മർദ്ദിച്ചിരുന്നതാണ് അച്ഛനെ കൊലപ്പെടുത്താൻ കാരണമെന്ന് പ്രതി സമ്മതിച്ചുവെന്ന് പൊലീസ് പറയുന്നു. എന്നാൽ ഇത് ആരും വിശ്വസിക്കുന്നില്ല. ഇരവിപേരൂർ സ്വദേശിയായ അരുണിനെ 2007 നവംബർ 23ന് രാത്രിയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സ്പിരിറ്റ് മാഫിയയാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു സംശയം. ക്രൈംബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് അന്വേഷണം ഏറ്റെടുത്തതോടെ അരുണിന്റെ മകനെയും പലതവണ ചോദ്യം ചെയ്തു. മൊഴിയിൽ വൈരുദ്ധ്യം കണ്ടെത്തിയ ക്രൈംബ്രാഞ്ച് സംഘം വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. കൊലപാതകം നടക്കുന്‌പോൾ 14 വയസ് മാത്രമാണ് പ്രായമുണ്ടായിരുന്നതെന്നതിനാൽ ജുവനൈൽ നിയമപ്രകാരമാണ് കേസ് പരിഗണിക്കുക.

ഇപ്പോൾ 25 വയസുള്ള പിടികൂടാനുള്ള രണ്ടുപേരും വിദേശത്താണെന്നും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, 10 വർഷമായ കേസിൽ ഒത്തു തീർപ്പ് പ്രതികളാണ് അറസ്റ്റ് ചെയ്തതെന്ന് സമീപവാസികളായ നാട്ടുകാർ ആരോപിക്കുന്നു. കൊല്ലപ്പെട്ട അരുൺ പത്തനംതിട്ട ജില്ലയിലെ പ്രമുഖ സിപിഎം നേതാവിന്റെ ഉറ്റ ബന്ധുവാണ്. തനിച്ച് താമസിച്ചിരുന്ന അരുണിന്റെ വീട് സ്പിരിറ്റ് മാഫിയ ഗോഡൗൺ ആയി ഉപയോഗിക്കുകയായിരുന്നു. വിവരം കിട്ടിയ പൊലീസ് റെയ്ഡ് ചെയ്യുകയും അരുണിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സിപിഎം നേതാവിന്റെ മകന്റെ ഭാര്യയുടെ കൊല്ലത്തുള്ള ബന്ധുവീട്ടിൽ നിന്നും സ്പിരിറ്റ് പിടികൂടിയിരുന്നതായി പറയുന്നു. അതിന് ശേഷമാണ് വീടിനുള്ളിൽ അരുണിനെ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടത്. യാതൊരു തെളിവുകളും അവശേഷിപ്പിച്ചിരുന്നുമില്ല. ഇപ്പോൾ അറസ്റ്റിലായ യുവാവിനും മറ്റു രണ്ടു പ്രതികൾക്കും അന്ന് 15 വയസ് മാത്രമാണുണ്ടായിരുന്നത്.

അരുൺ മദ്യലഹരിയിൽ അസഭ്യം പറഞ്ഞുവെന്നതാണ് കൊലപാതകത്തിന് കാരണമായി ഇപ്പോൾ ക്രൈംബ്രാഞ്ച് പറയുന്നത്. ഇതൊരിക്കലും വിശ്വസനീയമല്ലെന്ന് നാട്ടുകാർ തന്നെ ചൂണ്ടിക്കാട്ടുന്നു. തുടർച്ചയായി അസഭ്യം പറയുന്നതിന്റെ പേരിൽ കൊല നടത്തുക, അതിന് ശേഷം തെളിവുകളും തുമ്പുകളുമൊക്കെ നശിപ്പിക്കുക എന്നത് ഒരിക്കലും കുട്ടികൾ ചെയ്യില്ല എന്ന ഉറച്ച വിശ്വാസത്തിലാണ് നാട്ടുകാർ.

സമൂഹത്തിൽ നിലയും വിലയുമുള്ള, രാഷ്ട്രീയ നേതാക്കൾക്കെതിരേ അന്വേഷണം വരുന്നതിന് തടയിടാൻ വേണ്ടിയും കേസ് കൂടുതൽ ഇഴഞ്ഞാൽ ഇതേ നേതാക്കൾക്ക് തന്നെ പേരുദോഷമാകുമെന്നും കണ്ടും ഒത്തു തീർപ്പ് പ്രതികളെ അറസ്റ്റ് ചെയ്തുവെന്നുമാണ് സൂചന. സാധാരണ ഇതു പോലുള്ള കേസുകളിൽ അറസ്റ്റ് ഉണ്ടായാൽ പത്രസമ്മേളനം വിളിച്ചാണ് ക്രൈം ബ്രാഞ്ച് കാര്യങ്ങൾ വിശദീകരിക്കുക.

ഇവിടെ അതുണ്ടായില്ല. അറസ്റ്റ് രഹസ്യമാക്കി വയ്ക്കുകയും ചില പത്രങ്ങളിൽ മാത്രം വാർത്ത നൽകുകയുമാണ് ചെയ്തത്. കുഴപ്പം പിടിച്ച ചോദ്യങ്ങൾ ഉന്നയിക്കാറുള്ള പത്ര ലേഖകരെ ഇക്കാര്യം അറിയിച്ചതുമില്ല. 2007 ലാണ് അരുൺ കൊല്ലപ്പെട്ടത്. അന്ന് ലോക്കൽ പൊലീസിലുണ്ടായിരുന്ന ചില ഉദ്യോഗസ്ഥർ ആണ് കേസ് ആദ്യം അട്ടിമറിച്ചത്. അരുണിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മരണവുമായി ബന്ധപ്പെട്ട് പല സംശയങ്ങളും അന്ന് ഉയർന്നിരുന്നു. ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. സ്പിരിറ്റ് മാഫിയയ്ക്ക് ഇതിൽ പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ആ വഴിക്കും അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിന്റെ ഒടുവിലാണ് സംശയം അന്നത്തെ പതിനഞ്ചുകാരനിൽ എത്തിയതെന്നാണ് അന്വേഷണസംഘം പറയുന്നത്. തിരുവല്ല സ്വദേശിയായ ആരോപണ വിധേയൻ ഒളിവിൽ പോയിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP