Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചർച്ച നടത്താൻ ചെന്നപ്പോൾ മന്ത്രി വാതിൽ തുറന്നില്ല; ഒടുവിൽ എങ്ങനേയും ഒന്ന് മുഖം കാണിച്ചാൽ ഒരു ഉപാധിയും ഇല്ലാതെ സമരം പിൻവലിക്കാമെന്ന് എഴുതി നൽകി; നാലു ഡോക്ടർമാരെ നൽകാൻ തീരുമാനിച്ചിരിക്കവേ മൂന്ന് ഉറപ്പാക്കിയെന്ന് അവകാശപ്പെട്ട് ഡോക്ടർമാർ സമരം പിൻവലിച്ച് ഓടി രക്ഷപ്പെട്ടു; ഇതുപോലെ പൊളിഞ്ഞു പോയ സമരം കേരള ചരിത്രത്തിൽ ഇല്ല

ചർച്ച നടത്താൻ ചെന്നപ്പോൾ മന്ത്രി വാതിൽ തുറന്നില്ല; ഒടുവിൽ എങ്ങനേയും ഒന്ന് മുഖം കാണിച്ചാൽ ഒരു ഉപാധിയും ഇല്ലാതെ സമരം പിൻവലിക്കാമെന്ന് എഴുതി നൽകി; നാലു ഡോക്ടർമാരെ നൽകാൻ തീരുമാനിച്ചിരിക്കവേ മൂന്ന് ഉറപ്പാക്കിയെന്ന് അവകാശപ്പെട്ട് ഡോക്ടർമാർ സമരം പിൻവലിച്ച് ഓടി രക്ഷപ്പെട്ടു; ഇതുപോലെ പൊളിഞ്ഞു പോയ സമരം കേരള ചരിത്രത്തിൽ ഇല്ല

തിരുവനന്തപുരം: സർക്കാരിന്റെ ഉറച്ച നിലപാടിന് മുമ്പിൽ ഡോക്ടർമാരുടെ സംഘടന കെ ജി എം ഒ എ മുട്ടുമടക്കി. ചർച്ച നടത്തി എങ്ങനേയും സമരം ഒഴിവാക്കാനെത്തിയപ്പോൾ മന്ത്രി ഓഫീസിന്റെ വാതിൽ പോലും തുറന്നില്ല. സംഘടനാ നേതാക്കളെ സ്ഥലം മാറ്റിയും സർക്കാർ വ്യക്തമായ സന്ദേശം നൽകി. അങ്ങനെ സംഘടന എങ്ങനെയോ സമരം പിൻവലിച്ചു. കുടുംബാരോഗ്യകേന്ദ്രങ്ങളിൽ മൂന്ന് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാൻ സർക്കാർ സമ്മതിച്ചുവെന്നാണ് സമരം ഒത്തുതീർപ്പാക്കാൻ സമരക്കാർ പറയുന്ന ന്യായം. എന്നാൽ നാല് പേരെ നിയമിക്കാൻ സർക്കാർ നേരത്തെ തന്നെ തീരുമാനിച്ചതാണ്. ഇതാണ് വലിയ ആവേശത്തോടെ ഡോക്ടർമാർ പിടിച്ചു നിൽക്കാനായി ഡോക്ടർമാർ പറയുന്നത്.

തിങ്കളാഴ്ച ഉച്ചയ്ക്കുതന്നെ ചർച്ചയ്ക്ക് തയ്യാറാണെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നെങ്കിലും സമരം അവസാനിപ്പിക്കാതെ ചർച്ചയില്ലെന്ന് ആരോഗ്യമന്ത്രി നിലപാട് എടുത്തു. ഇതോടെ സമരം തുടരാൻ കെ.ജി.എം.ഒ.എ. തീരുമാനിച്ചു. ബുധനാഴ്ചമുതൽ കിടത്തിച്ചികിത്സ ബഹിഷ്‌കരിക്കുന്നതടക്കമുള്ള സമരങ്ങളിലേക്ക് കടക്കാനായിരുന്നു തീരുമാനം. എന്നാൽ സർക്കാർ കടുത്ത നടപടികളെടുക്കുമെന്ന് വ്യക്തമായതോടെ ഡോക്ടർമാർ അയഢ്ഢു. മുഖ്യമന്ത്രിയുടെ നിർദേശാനുസരണം രാത്രി എട്ടുമണിയോടെ ആരോഗ്യമന്ത്രി ഡോക്ടർമാരെ ചർച്ചയ്ക്ക് വിളിച്ചു. ചൊവ്വാഴ്ച മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അടക്കമുള്ള സിപിഎം. നേതാക്കൾ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ ഹൈദരാബാദിലേക്ക് പോകുന്നതുകൂടി കണക്കിലെടുത്തായിരുന്നു ചർച്ച.

കുടുംബാരോഗ്യകേന്ദ്രങ്ങളിൽ സായാഹ്ന ഒ.പി.ക്ക് ആവശ്യമായ ഡോക്ടർമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടും പാലക്കാട് കുമരംപുത്തൂരിൽ സായാഹ്ന ഒ.പി.ക്ക് വിസമ്മതിച്ച ഡോക്ടറെ സസ്പെൻഡ് ചെയ്തതിലും പ്രതിഷേധിച്ചായിരുന്നു സമരം. ഐ.എം.എ. നടത്തിയ അനുരഞ്ജന ശ്രമങ്ങളെത്തുടർന്നാണ് തിങ്കളാഴ്ച ഉച്ചയോടെ ഡോക്ടർമാർ ചർച്ചയ്ക്ക് തയ്യാറായി ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. സമരം അവസാനിപ്പിക്കാതെ ചർച്ചയില്ലെന്നറിയിച്ച മന്ത്രി ഡോക്ടർമാർക്ക് സന്ദർശനാനുമതിയും നിഷേധിച്ചു. ഇതോടെ പ്രൈവറ്റ് സെക്രട്ടറിക്ക് നിവേദനം നൽകി ഡോക്ടർമാർ മടങ്ങി.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കും അവർ നിവേദനം നൽകുകയും ചർച്ചയ്ക്ക് തയ്യാറാണെന്ന് രേഖാമൂലം അറിയിക്കുകയും ചെയ്തു. ഇതോടെ മുഖ്യമന്ത്രി ചർച്ചയ്ക്ക് നിർദ്ദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP