Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എംജി സർവകലാശാല വൈസ് ചാൻസലറായി ഡോ. ബാബു സെബാസ്റ്റ്യന് തുടരാം; മെയ്‌ നാലുവരെ സമയം നീട്ടാൻ ഇടക്കാല ഉത്തരവിട്ട് സുപ്രീം കോടതി; എതിർസത്യവാങ്മൂലം നൽകാൻ സമയം ചോദിച്ച് സംസ്ഥാന സർക്കാരും സർവകലാശാലയും; ഹർജി അടുത്ത മാസം വീണ്ടും പരിഗണിക്കും

എംജി സർവകലാശാല വൈസ് ചാൻസലറായി ഡോ. ബാബു സെബാസ്റ്റ്യന് തുടരാം; മെയ്‌ നാലുവരെ സമയം നീട്ടാൻ ഇടക്കാല ഉത്തരവിട്ട് സുപ്രീം കോടതി; എതിർസത്യവാങ്മൂലം നൽകാൻ സമയം ചോദിച്ച് സംസ്ഥാന സർക്കാരും സർവകലാശാലയും; ഹർജി അടുത്ത മാസം വീണ്ടും പരിഗണിക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വൈസ് ചാൻസലർ സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ എംജി യൂണിവേഴ്സിറ്റി വിസി ബാബു സെബാസ്റ്റ്യൻ നൽകിയ ഹർജി പരിഗണിച്ച സുപ്രിംകോടതി ബാബു സെബാസ്റ്റ്യന് മെയ്‌ നാല് വരെ തുടരാൻ അനുമതി നൽകി. ഹൈക്കോടതി ഉത്തരവിന് സുപ്രിംകോടതി ഏർപെടുത്തിയ സ്റ്റെ ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ബാബു സെബാസ്റ്റ്യന്റെ ഹർജി സുപ്രിംകോടതി പരിഗണിച്ചത്. കേസ് മെയ്‌ 4നു അന്തിമ വാദത്തിനായി സുപ്രിം കോടതി പരിഗണിക്കും

കേസ് ഇന്നലെ പരിഗണിച്ചപ്പോൾ, എതിർസത്യവാങ്മൂലം നൽകാൻ സംസ്ഥാന സർക്കാരും സർവകലാശാലയും സമയം ചോദിച്ചു. തുടർന്നാണു ഹർജി അടുത്ത മാസത്തേക്കു മാറ്റാൻ കോടതി തീരുമാനിച്ചത്. ഹർജിക്കാരനു വിസി സ്ഥാനത്ത് ഇന്നലെവരെ തുടരാമെന്നു കഴിഞ്ഞ മാർച്ച് അഞ്ചിനാണു സുപ്രീം കോടതി ഇടക്കാല ഉത്തരവു നൽകിയത്. യുജിസി മാനദണ്ഡങ്ങൾ പ്രകാരം വൈസ് ചാൻസലർക്ക് വേണ്ട യോഗ്യതകൾ ബാബു സെബാസ്ററ്യനില്ലെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ. വൈസ് ചാൻസിലർക്ക് പത്ത് വർഷം പ്രൊഫസറായുള്ള സേവനപരിചയം വേണമെന്ന യുജിസി ചട്ടം ബാബു സെബാസ്റ്റ്യന്റെ നിയമനകാര്യത്തിൽ പാലിക്കപ്പെട്ടിട്ടില്ലന്നാണ് ഹൈക്കോടതി വിലയിരുത്തിയത്.

അതേസമയം, വൈസ് ചാൻസിലറാകാൻ വേണ്ട യോഗ്യത തനിക്ക് ഉണ്ടെന്നും ഒന്നുകിൽ പത്തുവർഷത്തെ പ്രൊഫസറായുള്ള പരിചയമോ അല്ലെങ്കിൽ പത്ത് വർഷത്തെ അക്കാദമിക് അഡ്‌മിനിസ്ട്രേഷൻ രംഗത്തെ പരിചയമോ ആണ് വൈസ് ചാൻസിലറാകാൻ യുജിസി വച്ചിരിക്കുന്ന മാനദണ്ഡമെന്നും ബാബു സെബാസ്റ്റ്യൻ പ്രതികരിച്ചു. ഈ യോഗ്യത തനിക്ക് ഉണ്ടെന്നും 11 വർഷത്തെ സ്റ്റേറ്റ് ലവൽ ഡയറക്റക്ടറായുള്ള സേവനത്തിന് ശേഷമാണ് എംജിയിൽ വിസിയായതെന്നും അദ്ദേഹം വ്യക്തമാക്കി.

2014 ഓഗസ്റ്റിൽ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് എജി സർവകലാശാല വൈസ് ചാൻസിലറായി ഡോ ബാബു സെബാസ്റ്റ്യനെ നിയമിച്ചത്. കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ താൽപര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ നിയമനം. മുൻപ് കേരള കോൺഗ്രസിന്റെ നോമിനിയായി എംജി സർവകലാശാല വൈസ് ചാൻസിലറായ ഡോ എവി ജോർജിന് മതിയായ യോഗ്യത ഇല്ലെന്ന് ചൂണ്ടിക്കാട്ടി സർവകലാശാല ചാൻസിലർ കൂടിയായ ഗവർണർ ഷീല ദീക്ഷിത് അദ്ദേഹത്തെ പുറത്താക്കിയിരുന്നു. ജോർജിന്റെ പിൻഗാമിയായാണ് ഡോ ബാബു സെബാസ്റ്റ്യൻ നിയമിതനായത്. അദ്ദേഹത്തിനും മതിയായ യോഗ്യത ഇല്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP