Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരുപാട് പേർ കഥകളുമായി എത്തിയിരുന്നു; അതിലൊന്നും എനിക്ക് ചെയ്യാൻ പ്രത്യേകിച്ച് ഒന്നുമില്ലായിരുന്നു; ഈ കഥയിൽ എന്നിലെ അഭിനേത്രിക്ക് ഒരുപാട് സാധ്യതകളുണ്ടെന്ന് നയൻതാര; കോട്ടയം കുർബാന സ്ത്രീ കേന്ദ്രീകൃത സിനിമ; ഗസ്റ്റ് റോളിലെത്തുക സൂപ്പർ സ്റ്റാറും

ഒരുപാട് പേർ കഥകളുമായി എത്തിയിരുന്നു; അതിലൊന്നും എനിക്ക് ചെയ്യാൻ പ്രത്യേകിച്ച് ഒന്നുമില്ലായിരുന്നു; ഈ കഥയിൽ എന്നിലെ അഭിനേത്രിക്ക് ഒരുപാട് സാധ്യതകളുണ്ടെന്ന് നയൻതാര; കോട്ടയം കുർബാന സ്ത്രീ കേന്ദ്രീകൃത സിനിമ; ഗസ്റ്റ് റോളിലെത്തുക സൂപ്പർ സ്റ്റാറും

കോട്ടയം: തെന്നിന്ത്യൻ സിനിമയിലെ ലേഡിസൂപ്പർസ്റ്റാർ നയൻതാര വീണ്ടും മലയാളത്തിലേക്ക്. ഉണ്ണി.ആറിന്റെ രചനയിൽ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന'കോട്ടയം കുർബാന'എന്ന ചിത്രത്തിലൂടെയാണ് നയൻതാരയുടെ ഉജ്വലമായ തിരിച്ചുവരവ്. പൂർണമായും സ്ത്രീകേന്ദ്രീകൃതമായ സിനിമയിൽ മലയാളത്തിലെ ഒരു പ്രമുഖനായകൻ അപ്രതീക്ഷിത വേഷത്തിലെത്തുന്നുമുണ്ട്.

കോട്ടയം പശ്ചാത്തലമായി ഒരുങ്ങുന്ന സിനിമയിൽ ശക്തമായ കഥാപാത്രത്തെയാണ് നയൻ അവതരിപ്പിക്കുന്നത്. തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ഹിറ്റുകളുമായി കരിയറിന്റെ ഏറ്റവും തിളക്കമാർന്ന ഉയരത്തിൽ നില്കുമ്പോഴാണ് നയൻതാര മാതൃഭാഷയിലേക്ക് മടങ്ങിവരുന്ന പ്രത്യേകതയുമുണ്ട്. മലയാളത്തിൽ ആദ്യമായാണ് നയൻതാരയെ കേന്ദ്രീകരിച്ച് ഒരു സിനിമയൊരുങ്ങുന്നത്. ഇവിടെ ഇത്രയും കാലം നായകപ്രധാന്യമുള്ള സിനിമകളിലെ നായികയായി മാത്രമാണ് നയൻതാര അഭിനയിച്ചിട്ടുള്ളത്. 'കോട്ടയം കുർബാന' പൂർണമായും നായികയെ ചുറ്റിയുള്ള കഥയാണ്. നയൻതാരയുടെ അതിശയിപ്പിക്കുന്ന വേഷപ്പകർച്ചയാകും ഇതിൽ മലയാളികൾ കാണുക.

അന്യഭാഷകളിൽ അടുത്തകാലത്തായി നായികാപ്രാധാന്യമുള്ള സിനിമകളിൽ മാത്രമാണ് നയൻതാര അഭിനയിക്കുന്നത്. കഥാപാത്രത്തിന്റെ തിരഞ്ഞെടുപ്പിൽ അവർ അത്രത്തോളം സൂക്ഷ്മത പുലർത്തുന്നു. അറം,മായ,നാനും റൗഡി താൻ,രാജാറാണി തുടങ്ങി നയൻതാര കേന്ദ്രകഥാപാത്രമായെത്തിയ സിനിമകളെല്ലാം വലിയ വാണിജ്യവിജയം നേടിയിരുന്നു. അതോടൊപ്പം അഭിനേത്രി എന്ന നിലയിൽ ഇത്തരം സിനിമകൾ നയൻതാരയ്ക്ക് പുതിയ ഇമേജ് നല്കുകയും ചെയ്തു. ഇതിൽ പലചിത്രങ്ങളും പുതുമുഖ സംവിധായകരുടേതായിരുന്നു. ഈ ഗണത്തിൽ പെടുന്ന സിനിമയാകും 'കോട്ടയം കുർബാന'. നയൻതാരയുടെ അഭിനയമികവിനാകും ഇതിൽ പ്രധാന്യം.

'പുതിയ നിയമ'ത്തിനുശേഷം മലയാളത്തിൽ നയൻതാര സിനിമകളൊന്നും ചെയ്തിട്ടില്ല. 'ഒരുപാട് പേർ കഥകളുമായി എത്തിയിരുന്നു. അതിലൊന്നും എനിക്ക് ചെയ്യാൻ പ്രത്യേകിച്ച് ഒന്നുമില്ലായിരുന്നു. പക്ഷേ ഈ കഥയിൽ എന്നിലെ അഭിനേത്രിക്ക് ഒരുപാട് സാധ്യതകളുണ്ട്. അതുകൊണ്ടുതന്നെയാണ് ഇതിൽ അഭിനയിക്കാൻ തീരുമാനിച്ചത്'-നയൻതാര പറയുന്നു.

'ചാർലി'ക്കും 'മുന്നറിയിപ്പി'-നും 'ലീല'-യ്ക്കും ശേഷമുള്ള ഉണ്ണി.ആറിന്റെ ശ്രദ്ധേയരചനയാണ് 'കോട്ടയം കുർബാന'. കരുത്തുറ്റൊരു കഥയും തിരക്കഥയുമാണ് നയൻതാരയ്ക്കായി ഉണ്ണി ആർ. ഒരുക്കിയിരിക്കുന്നത്. പരസ്യചിത്രരംഗത്തും ആനിമേഷൻരംഗത്തുമുള്ള വർഷങ്ങളുടെ അനുഭവസമ്പത്തുമായാണ് മഹേഷ് വെട്ടിയാർ സിനിമാസംവിധാനത്തിലേക്ക് ചുവടുവയ്ക്കുന്നത്. മലയാളത്തിലെ ആദ്യ ആനിമേഷൻ ചിത്രമായ 'സ്വാമിഅയ്യപ്പ'ന്റെ രചയിതാവും സംവിധായകനുമാണ് മഹേഷ്.

ഫുൾ ഓൺ സ്റ്റുഡിയോസ് നിർമ്മിക്കുന്ന 'കോട്ടയം കുർബാന'-യുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് മധുനീലകണ്ഠനാണ്. അപ്പുഭട്ടതിരിയാണ് എഡിറ്റർ. ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭനായ ക്ലേമേഷൻ വിദഗ്ദ്ധനും 'താരേസമീൻപറിലൂ'ടെ ശ്രദ്ധേയനുമായ ദിമന്ത് വ്യാസ്,ദേശീയ അവാർഡ് ജേതാവായ ആനിമേറ്റർ ചേതൻശർമ എന്നിവരും ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP