Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

248 മൈൽ അപ്പുറത്തുവെച്ച് തകർത്തുകളയും; ഒറ്റയടിക്ക് 60 വിമാനങ്ങളെ കാലപുരിക്കയക്കും; ആസാദിന്റെ ജീവൻ രക്ഷിക്കാൻ റഷ്യ ഒരുക്കുന്നത് അമേരിക്കയ്ക്ക് ചിന്തിക്കാൻ പോലും സാധിക്കാത്തത്ര പ്രതിരോധവലയം; ട്രംപിന്റേത് വെറും വാചമടിയെന്ന് ലോകം കരുതുന്നതെന്തുകൊണ്ട്

248 മൈൽ അപ്പുറത്തുവെച്ച് തകർത്തുകളയും; ഒറ്റയടിക്ക് 60 വിമാനങ്ങളെ കാലപുരിക്കയക്കും; ആസാദിന്റെ ജീവൻ രക്ഷിക്കാൻ റഷ്യ ഒരുക്കുന്നത് അമേരിക്കയ്ക്ക് ചിന്തിക്കാൻ പോലും സാധിക്കാത്തത്ര പ്രതിരോധവലയം; ട്രംപിന്റേത് വെറും വാചമടിയെന്ന് ലോകം കരുതുന്നതെന്തുകൊണ്ട്

സിറിയക്കുമേൽ പറക്കുന്ന അമേരിക്കയുടെ ഏതുമിസൈലിനെയും വെടിവെച്ചിടുമെന്ന് റഷ്യ. എന്നാൽ, ഇതേവരെ പ്രയോഗിച്ചിട്ടുള്ളതിൽവെച്ചേറ്റവും പുതിയയും 'സ്മാർട്ടു'മായ മിസൈലുകൾക്കായി കാത്തിരിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സിറിയക്കുമേൽ യുദ്ധഭീതി ഉരുണ്ടുകൂടുന്നതിനിടെ ലോകത്തെ രണ്ട് വൻശക്തികൾ പരസ്പരം മനോവീര്യം തകർക്കുന്നതിനുള്ള പ്രസ്താവനവകളുമായി മുഖ്യാമുഖം വന്നുകഴിഞ്ഞു. ട്രംപ് അവകാശപ്പെടുന്ന പുതിയതും സ്മാർട്ടായാതുമായ മിസൈലുകളെ പ്രതിരോധിക്കാൻ റഷ്യക്ക് ശേഷിയുണ്ടോ എന്നാണ് ലോകം ഉറ്റുനോക്കുന്ന കാര്യം.

സിറിയയെയും അതിന്റെ ഭരണാധികാരി ബാഷർ അൽ ആസാദിനെയും അത്യാധുനിക എസ്-400 മിസൈൽ പ്രതിരോധ സംവിധാനംകൊണ്ടാണ് റഷ്യ സംരക്ഷിച്ചിരിക്കുന്നത്. സിറിയക്കുചുറ്റും ഉരുക്ക്‌സംരക്ഷണ കവചമാണ് അത് തീർത്തിരിക്കുന്നതെന്ന് പ്രതിരോധ വിദഗ്ദ്ധർ പറയുന്നു. അതിന്റെ പരിധിയിലേക്ക് കടന്നുവരുന്ന വിമാനങ്ങളെയും ഹ്രസ്വ ദൂരമുൾപ്പെടെയുള്ള ക്രൂസ്, ബാലിസ്റ്റിക് മിസൈലുകളെയും ചെറുക്കാനും തകർക്കാനും ശേഷിയുള്ള പ്രതിരോധ സംവിധാനമാണ് എസ്-400. സിറിയ സുരക്ഷിതമായിരിക്കുമെന്ന് റഷ്യ അവകാശപ്പെടുന്നത് ഈ കവചമുള്ളതുകൊണ്ടാണ്.

2015-ലാണ് സിറിയയിൽ എസ്-400 മിസൈൽ പ്രതിരോധ സംവിധാനം റഷ്യ ആദ്യമായി സ്ഥാപിച്ചത്. സിറിയയുടെ മിക്കവാറും ഭൂഭാഗങ്ങളെ ഇത് സംരക്ഷിക്കുന്നുണ്ട്. 248 മൈലാണ് ഇതിന്റെ സംരക്ഷണ പരിധി. ആകാശത്ത് വലിയൊരു കുടനിവർത്തിപ്പിടിച്ചതുപോലെ സിറിയയിലേക്കുവരുന്ന ഏത് ഭീഷണിയെയും ചെറുക്കാൻ എസ്-400നാവും. മണിക്കൂറിൽ പതിനായിരം മൈൽ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന മിസൈലുകളാണ് ഇതിലുള്ളത്. തുടർച്ചയായി എൺപതോളം ലക്ഷ്യങ്ങളെ തകർക്കാനുമാകും. ഇതേ മിസൈൽ പ്രതിരോധ സംവിധാനം തുർക്കിക്കും ഇറാനും വിൽക്കാനാണ് റഷ്യ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ സിറിയക്കുമേൽ അമേരിക്കൻ ആക്രമണമുണ്ടായാൽ അത് എസ്-400ന്റെ കാര്യക്ഷമത പരിശോധിക്കുന്ന വേദികൂടിയാകും.

യഥാർഥത്തിൽ സിറിയൻ സൈനികക്യാമ്പിൽ റഷ്യ ആദ്യം എസ്-400 സ്ഥാപിച്ചത് തുർക്കിയുടെ ഭീഷണി മറികടക്കാനാണ്. 2015 നവംബറിൽ തുർക്കി വിമാനം സിറിയൻ അതിർത്തിയിൽ റഷ്യ ബോംബിട്ടതോടെയുണ്ടായ ഭീഷണി മറികടക്കുന്നതിനായിരുന്നു ആന്റി എയർക്രാഫ്റ്റ് മിസൈലായ എസ്-400 സ്ഥാപിച്ചത്. അമേരിക്കയും ബ്രിട്ടനും ഫ്രാൻസും ചേർന്ന് സിറിയയെ ആക്രമിച്ചാലും സുരക്ഷിതമായി ചെറുക്കാൻ എസ്-400നാകുമെന്നാണ് റഷ്യയുടെ അവകാശവാദം.

റഷ്യയിൽ വിവിധ മേഖലകളിലായ എസ്-400 വിന്യസിച്ചിട്ടുണ്ട്. റഷ്യൻ സൈനികത്താവളങ്ങളെയും തന്ത്രപ്രധാന മേഖലകളെയും എണ്ണ-പ്രകൃതിവാതക സ്രോതസ്സുകളെയും സംരക്ഷിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഈ വിമാനവേധ മിസൈൽ സംവിധാനം വിന്യസിച്ചിട്ടുള്ളത്. സിറിയക്കും അതേ അളവിലുള്ള പ്രതിരോധസംവിധാനമാണ് റഷ്യ ഒരുക്കിയിട്ടുള്ളത്. സിറിയയിലേക്ക് തൊടുക്കുന്ന ഏത് അമേരിക്കൻ റോക്കറ്റും വെടിവെച്ചിടാനും അതിന്റെ ഉറവിടത്തിൽച്ചെന്ന് നശിപ്പിക്കാനും എസ്-400നാകുമെന്ന് ലെബനനിലെ റഷ്യൻ അംബാസഡർ അലക്‌സാണ്ടർ സാസിപ്കിൻ പറഞ്ഞു.

ദൗമയിലുണ്ടായ ആക്രമണത്തോടെയാണ് സിറിയക്കുമേൽ പാശ്ചാത്യശക്തികൾ ഏതുനിമിഷവും ആക്രമണം നടത്തിയേക്കുമെന്ന ആശങ്ക ശക്തമായത്. വൈറ്റ് ഹൗസിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയതും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ മന്ത്രിതല യോഗം ചേർന്നതും സിറിയക്കുമേലുള്ള സൈനിക നടപടി ചർച്ച ചെയ്യുന്നതിനാണ്. എന്നാൽ, പാശ്ചാത്യശക്തികൾ ആരോപിക്കുന്നതുപോലെ രാസായുധ പ്രയോഗം നടന്നിട്ടില്ലെന്ന നിലപാടാണ് റഷ്യ ആവർത്തിക്കുന്നത്. ആസാദ് ഭരണകൂടത്തിനെതിരേയുള്ള ഏതുനീക്കവും ചെറുക്കുമെന്നും റഷ്യ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP