Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കീർത്തിയുടെ ആ സാരികൾ നെയ്തത് 100 നെയത്തുകാർ ഒന്നര വർഷം കൊണ്ട്

കീർത്തിയുടെ ആ സാരികൾ നെയ്തത് 100 നെയത്തുകാർ ഒന്നര വർഷം കൊണ്ട്

രു കാലത്ത് തമിഴ് സിനിമയുടെ രോമാഞ്ചമായിരുന്നു സാവിത്രി. സാവിത്രിയുടെ കഥ പറയുന്ന സിനിമ സ്‌ക്രീനിലെത്താൻ തയ്യാറെടുക്കുകയാണ്. യുവനടി കീർത്തി സുരേഷാണ് ചിത്രത്തിൽ സാവിത്രിയായി വേഷമിടുന്നത്. കരിയറിലെ തന്റെ ഏറ്റവും മികവുറ്റ വേഷം സ്‌ക്രീനിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കീർത്തി.

സാവിത്രിയാകുന്ന കീർത്തി പട്ടുസാരി ഉടുത്ത് സുന്ദരിയായാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. നിരവധി നിറത്തിലുള്ള പട്ടുസാരികളാണ് ഈ ചിത്രത്തിൽ കീർത്തിക്കു വേണ്ടി നെയ്തിരിക്കുന്നത്. ഇന്ദ്രാണി പട്നായിക്കാണ് കീർത്തിയുടെ വസ്ത്രാലങ്കാരം നിർവഹിച്ചിരിക്കുന്നത്. ടെക്സ്റ്റൈൽ ഡിസൈനർ ഗൗരംഗുമായി കൂടിയാലോചന നടത്തിയശേഷമാണ് പട്നായിക്ക് കീർത്തിക്കുവേണ്ടിയുള്ള സാരികൾ ഒരുക്കിയത്.

100 നെയ്ത്തുകാർ ഒന്നര വർഷക്കാലം കൊണ്ടാണ് ചിത്രത്തിൽ കീർത്തി ഉപയോഗിക്കുന്ന സാരികൾ നെയ്തെടുത്തതെന്നും പട്നായിക്ക് പറഞ്ഞു. മാസങ്ങൾ നീണ്ട ചർച്ചയ്‌ക്കൊടുവിലാണ് കീർത്തി ഉടുക്കുന്ന സാരികൾക്ക് വേണ്ടിയുള്ള ശരിയായ തുണിയും നെയ്ത്തും ഡിസൈനും നിറങ്ങളും എല്ലാം തിരഞ്ഞെടുത്തത്.

സമയത്ത് ഈ പട്ടുസാരികൾ നെയ്ത് എടുക്കുക എന്നതും വലിയ വെല്ലുവിളിയായിരുന്നു. നെയ്ത്തു തടസ്സപ്പെടാതിരിക്കാൻ നൂറ് പേർ അഹോരാത്രിം ജോലി ചെയ്യുകയായിരുന്നു. വസ്ത്രം കണ്ടെത്തുന്നത് മുതൽ അവസാന ഷോട്ട് വരെ ഏതാണ്ട് ഒന്നര വർഷം സമയമെടുത്തു ഈ പ്രക്രിയ പൂർത്തിയാവാൻ-പട്നായിക്ക് ഒരു വിനോദ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മംഗൾഗിരി, കോട്ട, കൈത്തറി, ഷിഫോൺ തുടങ്ങിയ എല്ലാ തരം സാരികളും സാവിത്രിയുടെ കഥാപാത്രത്തിനുവേണ്ടി ചിത്രത്തിൽ ഉപയോഗിക്കുന്നുണ്ട്. വിവിധ സ്ഥലങ്ങൾ സന്ദർശിച്ചും സാവിത്രയുടെ ജീവിതം നന്നായി പഠിച്ചുമാണ് ഓരോ സാരിയും തയ്യാറാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP