Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാര്യയെ കമന്റടിച്ച ട്രക്ക് ഡ്രൈവറെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചുകൊന്നു; ഭാര്യയെ അശ്ലീല കമന്റ് പറഞ്ഞ് അപമാനിച്ചത് ചോദ്യം ചെയ്യാൻ എത്തിയ ഭർത്താവ് ഡ്രൈവറെ കൊലപ്പെടുത്തിയത് ഇഷ്ടിക കൊണ്ടു തലയ്ക്കടിച്ചു

ഭാര്യയെ കമന്റടിച്ച ട്രക്ക് ഡ്രൈവറെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചുകൊന്നു; ഭാര്യയെ അശ്ലീല കമന്റ് പറഞ്ഞ് അപമാനിച്ചത് ചോദ്യം ചെയ്യാൻ എത്തിയ ഭർത്താവ് ഡ്രൈവറെ കൊലപ്പെടുത്തിയത് ഇഷ്ടിക കൊണ്ടു തലയ്ക്കടിച്ചു

മുംബൈ: ഭാര്യയെ കമന്റടിക്കുകയും അവരുടെ ഇരുചക്ര വാഹനം കടന്നുപോകുന്നത് തടയുകയും ചെയ്ത ട്രക്ക് ഡ്രൈവറെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തി. മഹാരാഷ്ട്രയിലാണ് സംഭവം. മഹാരാഷ്ട്രയിലെ പൽഘട്ടിൽ ഭിവാണ്ടി-മനോർ ദേശീയപാതയിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഹരേന്ദ്ര സിങ് (48) എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.

യുവതിയെ അശ്ലീലവാക്കുകൾ ഉപയോഗിച്ച് കമന്റടിക്കുക മാത്രമല്ല, സ്‌കൂട്ടറിൽ പോയ അവരുടെ വഴി മുടക്കുകയും തന്റെ ട്രക്കിനെ മറികടക്കുന്നത് തടയുകയും ചെയ്തു. ഡ്രൈവറുടെ ശല്യം സഹിക്കാതെ വന്നതോടെ അവർ ഭർത്താവിനെ വിവരം അറിയിച്ചു. ഭർത്താവ് രണ്ടു സുഹൃത്തുക്കൾക്കൊപ്പം വന്ന് ഡ്രൈവറെ പിന്തുടർന്ന് പിടികൂടഡുയും മർദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

തിങ്കളാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം. വഴക്കിനിടെ ഇഷ്ടിക വച്ച് സിംഗിനെ്റ തലയിൽ ഇടിച്ചതാണ് മരണത്തിൽ കലാശിച്ചത്. സിംഗിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയുടെ ഭർത്താവ് കിരൻ ഭോയിർ, സുഹൃത്തുക്കളായ ജയേഷ് പട്ടീൽ, ദേവേന്ദ്ര പട്ടീൽ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ഇവരെ കോടതി ഈ മാസം 21 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP