Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'എടിഎമ്മുകളിലെ കറൻസിക്ഷാമം വെള്ളിയാഴ്ചയോടെ പരിഹരിക്കപ്പെടും; കറൻസിക്ഷാമം അനുഭവപ്പെടുന്ന സ്ഥലങ്ങളിലേക്ക് കറൻസി എത്തിച്ചുകൊണ്ടിരിക്കുകയാണ്'; വെള്ളിയാഴ്ചയോടെ പ്രശ്‌നം പൂർണമായും പരിഹരിക്കാൻ കഴിയുമെന്ന് എസ്‌ബിഐ ചെയർമാൻ

'എടിഎമ്മുകളിലെ കറൻസിക്ഷാമം വെള്ളിയാഴ്ചയോടെ പരിഹരിക്കപ്പെടും; കറൻസിക്ഷാമം അനുഭവപ്പെടുന്ന സ്ഥലങ്ങളിലേക്ക് കറൻസി എത്തിച്ചുകൊണ്ടിരിക്കുകയാണ്'; വെള്ളിയാഴ്ചയോടെ പ്രശ്‌നം പൂർണമായും പരിഹരിക്കാൻ കഴിയുമെന്ന് എസ്‌ബിഐ ചെയർമാൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: എടിഎമ്മുകളിലെ കറൻസിക്ഷാമം വെള്ളിയാഴ്ചയോടെ പരിഹരിക്കപ്പെടുമെന്ന് എസ്‌ബിഐ ചെയർമാൻ രജനിഷ് കുമാർ. കറൻസിക്ഷാമം അനുഭവപ്പെടുന്ന സ്ഥലങ്ങളിലേക്ക് കറൻസി എത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇത് ഇന്ത്യ ഒട്ടാകെ അനുഭവപ്പെട്ട പ്രശ്‌നമല്ല. തെലുങ്കാന ബിഹാർ പോലുള്ള സംസ്ഥാനങ്ങളിൽ മാത്രം ഉണ്ടായ പ്രശ്‌നമാണ്. വെള്ളിയാഴ്ചയോടെ പ്രശ്‌നം പൂർണമായും പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കറൻസി ആവശ്യമായ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച വൈകുന്നേരത്തോടെ എത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾ പണം കൈയിൽ സൂക്ഷിക്കുകയാണെങ്കിൽ ബാങ്കിന് ഇവ എങ്ങനെ വിതരണം ചെയ്യാനാവും. രാജ്യത്തിന് ഇത് ഒട്ടും യോജിച്ചതല്ല. കറൻസിയുടെ പുനചംക്രമണം അനിവാര്യമാണെന്നും അദ്ദേഹം സൂചപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP