Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പട്ടാമ്പിയിലും ചാവക്കാട്ടും വാഹനാപകടങ്ങളിൽ അഞ്ചുമരണം; പട്ടാമ്പിയിൽ കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ചു; ചാവക്കാട്ട് കാറും ടെമ്പോയും കൂട്ടിയിടിച്ച് മരണപ്പെട്ടത് അച്ഛനും മകനും

പട്ടാമ്പിയിലും ചാവക്കാട്ടും വാഹനാപകടങ്ങളിൽ അഞ്ചുമരണം; പട്ടാമ്പിയിൽ കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ചു; ചാവക്കാട്ട് കാറും ടെമ്പോയും കൂട്ടിയിടിച്ച് മരണപ്പെട്ടത് അച്ഛനും മകനും

പാലക്കാട്: പട്ടാമ്പിയിലും ചാവക്കാട്ടും ഇന്ന് രാവിലെയുണ്ടായ വാഹനാപകടങ്ങളിൽ അഞ്ചുപേർക്ക് ജീവഹാനി. തൃശൂർ ചാവക്കാട് കാറും ടെമ്പോയും കൂട്ടിയിടിച്ച് പിതാവും മകനുമാണ് മരിച്ചത്. കോട്ടയ്ക്കൽ സ്വദേശികളായ അബ്ദുറഹിമാൻ, ഷാഫി എന്നിവരാണ് മരിച്ചത്. അഞ്ചു പേർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം. കൊച്ചിയിലേക്ക് കോട്ടയ്ക്കലിൽ നിന്ന് കുടുംബസമേതം പോകുകയായിരുന്ന സംഘമാണ് അപകടത്തിൽപെട്ടത്.

പട്ടാമ്പിയിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട കണ്ടെയ്നർ ലോറിയിലിടിച്ചാണ് മൂന്ന് പേർ മരിച്ചത്. ഈ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നെല്ലായ സ്വദേശി സുഹറ (52), മകൻ അജ്മൽ (28), പാലൂർ സ്വദേശി സുൽത്താൻ എന്നിവരാണ് മരിച്ചത്. എറണാകുളത്ത് നിന്ന് പട്ടാമ്പിയിലേക്ക് വരികയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. രണ്ടു പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP