Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എങ്ക വീട്ടു മാപ്പിളൈ സ്ത്രീകളുടെ മനോഭാവങ്ങളെ മോശമായി ചിത്രീകരിച്ചു; ഇനിയെങ്കിലും ദൈവത്തെ ഓർത്ത് ഇനി പെൺകുട്ടികളെ ചൂഷണം ചെയ്യുന്നത് നിർത്തൂ: ആര്യ കല്യാണ തട്ടിപ്പിനെതിരെ പരസ്യമായി വിമർശനം ഉന്നയിച്ച് ഗാനരചയിതാവ് വിവേക്

എങ്ക വീട്ടു മാപ്പിളൈ സ്ത്രീകളുടെ മനോഭാവങ്ങളെ മോശമായി ചിത്രീകരിച്ചു; ഇനിയെങ്കിലും ദൈവത്തെ ഓർത്ത് ഇനി പെൺകുട്ടികളെ ചൂഷണം ചെയ്യുന്നത് നിർത്തൂ: ആര്യ കല്യാണ തട്ടിപ്പിനെതിരെ പരസ്യമായി വിമർശനം ഉന്നയിച്ച് ഗാനരചയിതാവ് വിവേക്

ചെന്നൈ: എങ്ക വീട്ടു മാപ്പിളൈ ഷോക്കെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്നു കൊണ്ടിരിക്കയാണ്. പരിപാടിക്ക് ലഭിച്ച വൻ സ്വീകാര്യത തന്നെയാണ് വിമർശനങ്ങളെയും ക്ഷണിച്ചു വരുത്തിയത്. ഇപ്പോഴിതാ ഷോക്കെതിരെ കടുത്ത ആരോപണങ്ങളുമായി തമിഴ് ഗാന രചയിതാവ് വിവേക് രംഗത്തെത്തിയിരിക്കുന്നു. തുടക്കം മുതൽ വലിയ വിവാദം സൃഷ്ടിച്ച ഷോ അവസാനിച്ചതിന് ശേഷമാണ് വിവേക് രംഗത്ത് വന്നത്.

ഷോയുടെ രണ്ടാം ഭാഗം തുടങ്ങുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് വിവേക് പ്രതികരണവുമായി എത്തിയത്. 'സ്ത്രീകളുടെ മനോഭാവത്തെയും ഇഷ്ടങ്ങളെയും വളരെ മോശമായി കാണിക്കുന്ന ഷോയാണിതെന്ന് വിവേക് കുറ്റപ്പെടുത്തി. ഈ പെൺകുട്ടികൾ ആര്യയെ വിവാഹം ചെയ്യാൻ വേണ്ടി മാത്രം ജനിച്ചതാണോയെന്ന് നമ്മുക്ക് തോന്നും. നമ്മുടെ തമിഴ് പെൺകുട്ടികൾക്ക് ആത്മാഭിമാനമുണ്ട്. ദൈവത്തെ ഓർത്തെങ്കിലും ഇനി പെൺകുട്ടികളെ ചൂഷണം ചെയ്യരുത്.' വിവേക് പറഞ്ഞു.

മെർസൽ, ധ്രുവങ്ങൾ 16, 36 വയതിനിലെ, മനിതൻ, കബാലി തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ രചിച്ചത് വിവേകാണ്. 16 പെൺകുട്ടികളാണ് ഷോയിൽ പങ്കെടുക്കാനെത്തിയത്. രണ്ടു മലയാളികളുൾപ്പെടെ 3 പേർ ഫൈനൽ റൗണ്ടിലെത്തി. എന്നാൽ ഒരാളെ തിരഞ്ഞെടുത്താൽ മറ്റു മൂന്നു പേർക്കും വിഷമമാകും എന്ന് ചൂണ്ടികാട്ടി ആര്യ ആരെയും തിരഞ്ഞെടുത്തില്ല. തീരുമാനം പിന്നീടറിയിക്കാമെന്നും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP