Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്റീരിയർ ഡിസൈനർക്ക് പണം നൽകിയില്ല; നടി അസിന്റെ കൊച്ചിയിലെ അപ്പാർട്ട്‌മെന്റ് ജപ്തി ചെയ്യുന്നു; പത്തം ലക്ഷം രൂപ എറണാകുളത്തെ കോടതയിൽ കെട്ടിവയ്ക്കാനും കോടതി ഉത്തരവ്

ഇന്റീരിയർ ഡിസൈനർക്ക് പണം നൽകിയില്ല; നടി അസിന്റെ കൊച്ചിയിലെ അപ്പാർട്ട്‌മെന്റ് ജപ്തി ചെയ്യുന്നു; പത്തം ലക്ഷം രൂപ എറണാകുളത്തെ കോടതയിൽ കെട്ടിവയ്ക്കാനും കോടതി ഉത്തരവ്

കൊച്ചി: ബോളിവുഡിലും കോളിവുഡിലും സജീവസാന്നിധ്യമായ നടി അസിന്റെ മറൈൻ ഡ്രൈവിലെ അപ്പാർട്‌മെന്റിനു കോടതിയുടെ ഇടക്കാല ജപ്തി ഉത്തരവ്. ഇന്റീരിയർ ഡിസൈനിങ് കമ്പനിയുടെ പരാതിയിലാണ് കോടതി ഉത്തരവ്. രവിപുരത്തെ സോബിത്ത് എന്റർപ്രൈസസ് ഉടമ ജയലക്ഷ്മി നായിക്കാണു ഹർജിക്കാരി. അസിന്റെ പിതാവ് ജോസഫ് തോട്ടുങ്കലിന്റെ പേരിലാണു അപ്പാർട്ട്‌മെന്റിന്റെ മുക്ത്യാർ.

അപ്പാർട്ട്‌മെന്റിൽ അലങ്കാര ജോലികൾ ചെയ്ത ഇനത്തിൽ 10 ലക്ഷം രൂപ നൽകാൻ തയാറായില്ലെന്നാണ് പരാതി. പണം നൽകാത്തതിനെ തുടർന്നാണ് ഹർജിക്കാരി ജില്ലാ കോടതിയെ സമീപിച്ചത്. കേസിൽ സെക്യൂരിറ്റി നിക്ഷേപമായി ഈ മാസം 14 നു മുൻപ് 10 ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കാനും ഉത്തരവിൽ നിർദ്ദേശിക്കുന്നു. സിനിമകൾക്ക് അവധി നൽകി വിശ്രമ ജീവിതം നയിക്കുമ്പോഴാണ് അസിനെതിരെ കോടതി വിധി വരുന്നത്.

മലയാളിയായ അസിൻ തമിഴ് ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയയാകുന്നത്. അസിന്റെ എക്കാലത്തെയും ഹിറ്റുകളിലൊന്നായ, എആർ മുരുഗദോസ് സംവിധാനം ചെയ്ത 'ഗജിനി' എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കുമായാണ് താരം ബോളിവുഡിന്റെ പടികടന്നത്. 2012 ൽ പുറത്തിറങ്ങിയ ഖിലാഡ് 786 എന്ന ചിത്രമാണ് അസിൻ അഭിനയിച്ച അവസാന ബോളിവുഡ് ചിത്രം. പിന്നീട് ലണ്ടൻ ഡ്രീംസ്, റെഡ്ഡി, ഹൗസ് ഫുൾ2, ബോൽ ബച്ചൻ, ഖിലാഡി 786 അങ്ങനെ ബോളിവുഡിൽ തിരക്കോട് തിരക്കായിരുന്നു. അതിനിടയിൽ 'കാവലൻ' എന്ന ചിത്രത്തിൽ മാത്രമാണ് മടങ്ങിവന്ന് തമിഴിൽ അഭിനയിച്ചത്.

വിദേശപര്യടനം കഴിഞ്ഞെത്തിയ താരം തിരിച്ച് തമിഴകത്തേക്ക് തന്നെ മടങ്ങുമെന്നാണ് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ബോളിവുഡിലായാലും കോളിവുഡിലായാലും ഉടൻ പുതിയ പ്രോജക്ടുകളൊന്നും ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന നിലപാടിലാണ് അസിൻ. തമിഴിൽ തിളങ്ങി നിൽക്കേ ബോളിവുഡിൽ മികച്ച അവസരങ്ങൾക്കായി മുംബൈയിലേക്ക് പോയ അസിൻ സിനിമയിൽ നിന്നും തൽക്കാലം മാറി നിൽക്കാനുള്ള പദ്ധതിയിലാണ്. വ്യാജ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അസിൻ മടങ്ങി വരുന്നുവെന്ന വാർത്ത പ്രചരിച്ചത് . എന്നാൽ താൻ മടങ്ങി വരുന്നില്ലെന്നും വ്യാജ പ്രചാരണമാണ്.

സിനിമകൾക്ക് തൽക്കാലം അവധി കൊടുത്തിരിക്കുകയാണ്. ട്വിറ്റർ അക്കൗണ്ടില്ല. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് അസിൻ തുറന്നടിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP