Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാലപീഡനത്തിന് തൂക്കിക്കൊല്ലുന്നത് ആൾക്കൂട്ടമനസ്സിനെ തൃപ്തിപ്പെടുത്തുന്ന പാഴ് വേല; തെരുവ്‌നായകൾ പെരുകുമ്പോൾ പരിഹാരം പരിസരം മാലിന്യമുക്തമാക്കുകയാണെന്നും എസ്.ശാരദക്കുട്ടി

ബാലപീഡനത്തിന് തൂക്കിക്കൊല്ലുന്നത് ആൾക്കൂട്ടമനസ്സിനെ തൃപ്തിപ്പെടുത്തുന്ന പാഴ് വേല; തെരുവ്‌നായകൾ പെരുകുമ്പോൾ പരിഹാരം പരിസരം മാലിന്യമുക്തമാക്കുകയാണെന്നും എസ്.ശാരദക്കുട്ടി

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: ബാലപീഡനത്തിന് വധശിക്ഷ വിധിക്കുന്നത് ആൾക്കൂട്ട മനസ്സിനെ തൃ്പ്തിപ്പെടുത്താനുള്ള പാഴ് വേല മാത്രമാണെന്ന് എഴുത്തുകാരി എസ്.ശാരദക്കുട്ടി.തെരുവ് നായകൾ ഉണ്ടാകുന്നത് പോലെ തന്നെ, പരിസരം മലിനമാകുമ്പോഴാണ് എല്ലാം അരാജകത്വവും കൂടുന്നത്. നായകകളെ കൊല്ലുകയല്ല പരിഹാരം, പരിസരം മാലിന്യമുക്തമാക്കുകയാണ വേണ്ടത്. ബാലപീഡനങ്ങൾ്ക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന കേന്ദ്ര ഓർഡിനൻസിന്റെ പശ്ചാത്തലത്തിലാണ് ശാരദക്കുട്ടിയുടെ പ്രതികരണം.ബാലപീഡനം നടത്തുന്ന കുറ്റവാളികളെ തൂക്കിക്കൊല്ലുകയല്ല വേണ്ടത്.

ജയിലുകളിൽ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു ശിക്ഷയിൽ കഴിയുന്നവരെ ചെന്നു കണ്ട്, ഒറ്റക്കും കൂട്ടമായും സംസാരിച്ച് അവരുടെ മാനസിക നില പരിശോധിച്ച് അവരെ ഈയവസ്ഥയിലേക്ക് നയിച്ച സാഹചര്യങ്ങൾ പരിശോധിച്ച് ആ സാഹചര്യങ്ങൾ ഇല്ലാതാക്കാനുള്ള ദീർഘകാല പദ്ധതികളാണ് ആസൂത്രണം ചെയ്യേണ്ടത്. അതിന് സർക്കാർ മുൻകയ്യെടുത്ത് വിദഗ്ദ്ധപാനൽ രൂപീകരിക്കണം. മാനുഷിക പരിഗണനയോടെ കുറ്റവാളികളെ സമീപിക്കാനും ആരോഗ്യകരമായി അവരുമായി ഇടപെടാനും ചിന്തിക്കാനും യുക്തിപരമായി പ്രവർത്തിക്കാനും കഴിയുന്നവരുടെ പാനലായിരിക്കണം. ദീർഘകാല പദ്ധതികളിലൂടെ മാത്രമേ സാമൂഹികമായ മനോരോഗങ്ങൾ ചികിത്സിച്ചു ഭേദമാക്കാനാകൂ.

ദാരിദ്യം, അജ്ഞത, വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപഭോഗം, മടുപ്പിക്കുന്ന മറ്റു ജീവിതാവസ്ഥകൾ ,അരാജകമായിരുന്ന ബാല്യകാല ജീവിതം ഇതെല്ലാം കുറ്റവാസനകളുടെ അടിസ്ഥാന കാരണങ്ങളിൽ പെടാം.

വധശിക്ഷ ആൾക്കൂട്ടമനസ്സിനെ തൃപ്തിപ്പെടുത്തുന്ന ഒരു വ്യർഥനടപടി മാത്രമാണ്. ഒരിക്കലും അതിനോടു യോജിക്കാനാവില്ല.തെരുവുനായകൾ ഉണ്ടാകുന്നത് പോലെ തന്നെ, പരിസരം മലിനമാകുമ്പോഴാണ് എല്ലാ അരാജകത്വവും വർധിക്കുന്നത്. നായയെ കൊല്ലുകയല്ല പരിഹാരം, പരിസരം മാലിന്യ മുക്തമാക്കുകയാണ്. ദീർഘകാല പദ്ധതികൾ ആണ് എല്ലാത്തരം പരിവർത്തനത്തിനും ഉചിതമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP