Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൂരം പഴയ പൂരമല്ല കേട്ടോ; ആവേശത്തിന് കുറവില്ലെങ്കിലും വൈകാരിക പങ്കാളിത്തം കുറഞ്ഞോ? പൂരവരുമാനത്തിൽ നിന്ന് സാധാരണക്കാർക്ക് കിട്ടുന്നതെന്ത്? 200 വർഷത്തെ ചരിത്ര പാരമ്പര്യമുള്ള തൃശൂർ പൂരത്തിന്റെ പഴയ കാഴ്ചകൾ ഓർത്തെടുക്കുന്നു കൊച്ചിൻ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് ഡോ.വിജയരാഘവൻ

പൂരം പഴയ പൂരമല്ല കേട്ടോ; ആവേശത്തിന് കുറവില്ലെങ്കിലും വൈകാരിക പങ്കാളിത്തം കുറഞ്ഞോ? പൂരവരുമാനത്തിൽ നിന്ന് സാധാരണക്കാർക്ക് കിട്ടുന്നതെന്ത്? 200 വർഷത്തെ ചരിത്ര പാരമ്പര്യമുള്ള തൃശൂർ പൂരത്തിന്റെ പഴയ കാഴ്ചകൾ ഓർത്തെടുക്കുന്നു കൊച്ചിൻ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് ഡോ.വിജയരാഘവൻ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ:തൃശൂർ പൂരത്തിന്റെ സ്വഭാവം ഇന്് പാടേ മാറിപ്പോയിരിക്കുന്നു. മാറിയ കാലത്തിന്റെ വിളികൾക്കൊപ്പം പൂരം ഏറെക്കുറെ വാണിജ്യവൽകരിക്കപ്പെട്ടിരിക്കുന്നു.പൂരത്തിന് മൂന്ന് നാൾ ബാക്കി നിൽക്കെ പൂരത്തെ വിലയിരുത്തുകയാണ് കൊച്ചിൻ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് ഡോ.വിജയരാഘവൻ. ''ഇന്നത്തെ തൃശൂർ പൂരത്തിന് ജനങ്ങളുടെ വൈകാരികമായ പങ്കാളിത്തം കുറഞ്ഞുപോയിരിക്കുന്നു. പൂരം പരിപൂർണ്ണമായും വ്യവസായവൽക്കരിക്കപ്പെട്ടിരിക്കുന്നു. നമ്മുടേത് കച്ചവടത്തിന്റെ പൂരം. വിലകൊടുത്ത് വാങ്ങുന്ന പൂരം. വടക്കുംനാഥ ക്ഷേത്ര മൈതാനം രാഷ്ട്രീയ പാർട്ടികൾക്ക് വാടകയ്ക്ക് കൊടുത്തത് തെറ്റാണ് ' പതിനാലു വർഷം മുമ്പ് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ടായിരുന്ന ഡോ. വിജയരാഘവൻ ഒരു പതിറ്റാണ്ടിന്നപ്പുറത്തെ തൃശൂർ പൂരത്തെ ഓർത്തെടുക്കുന്നു.

നാമൊക്കെ പണത്തിന് പ്രാധാന്യം കൊടുക്കുമ്പോൾ ഇത്തരത്തിലുള്ള വൈകാരികമായ ഭാവങ്ങൾക്ക് കുറവ് സംഭവിക്കുന്നു. തൃശൂർ പൂരം വലിയൊരു വരുമാന സ്രോതസ്സാണ്. പക്ഷെ ആ വരുമാനം മുഴുവനും ഒരു സംഘം മാത്രം കവർന്നുകൊണ്ടുപോകുന്നു. സാധാരണ ജനങ്ങൾക്ക് ഒന്നും കിട്ടുന്നില്ല.പണ്ടൊക്കെ തൃശൂർ പൂരത്തിന് സാധാരണക്കാരായ ജനങ്ങൾക്കും ഈ വരുമാനത്തിന്റെ നല്ലൊരു വിഹിതം കിട്ടിയിരുന്നു. അന്നൊക്കെ, 'പൂരം കഴിഞ്ഞാവാം പെണ്മക്കളുടെ കല്യാണം' എന്നൊക്കെ ഇവിടുത്തെ ജനങ്ങൾ ചിന്തിച്ചിരുന്നു.

ഇന്ന് അങ്ങനെയല്ല, പൂരം നടത്തിപ്പുകാരിൽ ഒരു സംഘം കോടികളാണ് കൊണ്ടുപോകുന്നത്. നാലുകോടിയിലേറെ വരുന്ന പൂരവരുമാനത്തിൽ രണ്ടുകോടിയും ചില സംഘങ്ങൾ തട്ടി കൊണ്ടുപോകുന്നുവെന്ന വാർത്ത ഞാനും വായിച്ചു. ഞാൻ ആ വാർത്ത നിഷേധിക്കുന്നില്ല.പൂര വരുമാനത്തിന്റെ അർഹമായ പങ്ക് അന്നും കൊച്ചിൻ ദേവസ്വം ബോർഡിന് കിട്ടിയിരുന്നില്ല. പ്രധാന വരുമാനമായ എക്‌സിബിഷൻ വരുമാനം മുഴുവനും കൊണ്ടുപോയിരുന്നത് മേൽപറഞ്ഞ ആ സംഘമായിരുന്നു. വരുമാനത്തിന്റെ പങ്കു ചോദിച്ചാൽ പൂരം നടത്തില്ലെന്ന ഭീഷണി അന്നും ഈ സംഘം നടത്തിയിരുന്നു. തേക്കിൻകാട് മൈതാനത്തിലെ കുറ്റിച്ചെടികൾ വെട്ടുന്നതിനുപോലും അന്നും അവർ തയ്യാറായിരുന്നില്ല.

പണ്ട് ചെറുപൂരങ്ങളായിരുന്നു ഇന്ന് അങ്ങനെയല്ല, ആ ചെറുപൂരങ്ങളൊക്കെ വളർന്നുവലുതായി. അപ്പോൾ അതനുസരിച്ച് ഘടക പൂരങ്ങളുടെ ആർഭാടവും ചെലവും വർദ്ധിച്ചു. അതുകൊണ്ടുതന്നെ ഈ ഘടക പൂരങ്ങളുടെ പ്രാധാന്യം കുറച്ചുകാണരുത്. ചെരുപൂരങ്ങളിൽ നിന്ന് ഘടക പൂരങ്ങളിലേക്ക് വളർന്നതോടെ പൂരം വലിയ ആഘോഷമായി. പൂരപ്പറമ്പു നിറഞ്ഞ ആഘോഷമാവുന്നത് ഈ ഘടക പൂരങ്ങൾ ഉള്ളതുകൊണ്ടാണ്.

പണ്ട് ചെറുപൂരങ്ങളുടെ കാലത്ത് തലേക്കെട്ടില്ലാതെ ഒരു ഭസ്മക്കുറി മാത്രം അണിഞ്ഞുകൊണ്ട് കണിമംഗലം ശാസ്താവ് എഴുന്നെള്ളിയത് ഞാൻ ഇന്നും ഓർക്കുന്നു. എന്നാൽ ഇന്നത്തെ സ്ഥിതി അതല്ല. പതിനാലാനപ്പുറത്തു വരെ ഘടക പൂരങ്ങൾ എത്തുന്നു. അതുകൊണ്ട് ഈ ഘടക പൂരങ്ങളെ നാം സഹായിക്കണം. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ അത് തെറ്റാണ്. അനീതിയാണ്.കാലത്തിനനുസരിച്ച് ആനകളെ ഉപയോഗിക്കുന്നതിലും വെടിക്കെട്ട് പ്രയോഗിക്കുന്നതിലും മാറ്റങ്ങൾ വരണം. പണ്ട് നമുക്ക് ആ തിരിച്ചറിവ് ഉണ്ടായിരുന്നില്ല. അതുകൊണ്ട് ആനകളെ ഉപയോഗപ്പെടുത്തുന്നതിലും വെടിക്കെട്ട് പ്രയോഗിക്കുന്നതിലും ശാസ്ത്രീയമായ മാറ്റങ്ങൾ കൊണ്ടുവരണം.

ആനകളുടെ ഫിറ്റ്‌നെസ് പരിശോധനയിൽ വീഴ്‌ച്ച വരുന്നു എന്നത് സത്യമാണ്. കാരണം, ആന ഒരു വ്യാപാരത്തിന്റെ ഭാഗമാണ്. തൃശൂർ പൂരത്തിന് എഴുന്നെള്ളിക്കുന്ന ആനക്ക് ഏക്കം വളരെ കൂടുതലാണ്. അത് നഷ്ടപ്പെടുത്താൻ ആനവ്യാപാരികൾ തയ്യാറാവില്ല. ആനയുടെ വിപണിക്കനുസൃതമായി മദപ്പാടുള്ള ആനകളെപ്പോലും അതൊക്കെ മറച്ചുവച്ചുകൊണ്ട് എഴുന്നെള്ളിക്കാറുണ്ട്. അധികാരികളാണ് അതൊക്കെ നോക്കേണ്ടത്.

ഉത്സവങ്ങളുടെ ആർഭാടങ്ങൾ വെട്ടിച്ചുരുക്കി കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനോട് യോജിപ്പില്ല. അതിനെക്കാളുപരി ക്ഷേത്രവും ക്ഷേത്ര പരിസരങ്ങളും നവീകരിക്കുകയാണ് വേണ്ടത്. അതാരുംതന്നെ ചെയ്യുന്നില്ല. തേക്കിൻകാട് മൈതാനവും റോഡുകളും നവീകരിക്കേണ്ടാതുണ്ട്. അവിടെയാണ് നാം ശ്രദ്ധ പതിപ്പിക്കേണ്ടത്. ഇക്കുറി പൂരത്തിന് ഒരു പ്രത്യേകതയുണ്ട്. ഇലഞ്ഞി പൂത്തുലഞ്ഞു നിൽക്കുകയാണ്. ഇളഞ്ഞിപ്പൂമണത്തിൽ ഇലഞ്ഞിത്തറ മേളം തകർത്തുപെയ്യുമ്പോൾ എനിക്ക് പ്രത്യേകം ഒരു സന്തോഷവും ആനന്ദവുമുണ്ട്. കാരണം ആ ഇലഞ്ഞി എന്റെ ഭരണകാലത്ത് ഞാൻ വച്ച ഇലഞ്ഞിയാണ്. അതുകൊണ്ടുതന്നെ ഈ തൃശൂർപൂരം കേമമാണ്, ഡോ. വിജയരാഘവൻ പറഞ്ഞുനിർത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP