Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അവസാനം വരെ ഇഴഞ്ഞു നീങ്ങിയ സർക്കാർ മെഷിനറി കളി കൈവിടുമെന്നുറപ്പായപ്പോൾ വേഗത്തിൽ ചലിച്ചു; സെക്രട്ടറി ഒപ്പിടും മുമ്പ് വിജ്ഞാപനം ഇറക്കിയതായി പത്രക്കുറിപ്പ് ഇറക്കി ലേബർ കമ്മീഷണർ; സ്ഥലത്തില്ലാത്ത സെക്രട്ടറി തിരികെയെത്തി ഒപ്പിട്ടു; മണി പന്ത്രണ്ടാകും മുമ്പ് ഉത്തരവിറക്കാൻ സർക്കാർ നടത്തിയത് പെടാപ്പാട്; ലോങ് മാർച്ചിൽ പങ്കെടുക്കാനായി ചേർത്തലയിലേക്ക് വണ്ടി കയറിയ നഴ്‌സുമാർ കെവി എം സമരക്കാർക്ക് അഭിവാദ്യം അർപ്പിച്ച് മടങ്ങും

അവസാനം വരെ ഇഴഞ്ഞു നീങ്ങിയ സർക്കാർ മെഷിനറി കളി കൈവിടുമെന്നുറപ്പായപ്പോൾ വേഗത്തിൽ ചലിച്ചു; സെക്രട്ടറി ഒപ്പിടും മുമ്പ് വിജ്ഞാപനം ഇറക്കിയതായി പത്രക്കുറിപ്പ് ഇറക്കി ലേബർ കമ്മീഷണർ; സ്ഥലത്തില്ലാത്ത സെക്രട്ടറി തിരികെയെത്തി ഒപ്പിട്ടു; മണി പന്ത്രണ്ടാകും മുമ്പ് ഉത്തരവിറക്കാൻ സർക്കാർ നടത്തിയത് പെടാപ്പാട്; ലോങ് മാർച്ചിൽ പങ്കെടുക്കാനായി ചേർത്തലയിലേക്ക് വണ്ടി കയറിയ നഴ്‌സുമാർ കെവി എം സമരക്കാർക്ക് അഭിവാദ്യം അർപ്പിച്ച് മടങ്ങും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരത്തിൽ നിന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) പിന്മാറി. ചേർത്തലയിൽ നിന്നു തിരുവനന്തപുരത്തേക്കു നടത്താനിരുന്ന ലോങ് മാർച്ചും പിൻവലിച്ചു. ഇതോടെ സർക്കാരിന് തലവേദ ഒഴിവാക്കി. ഇതിന് വേണ്ടിയാണ് പുതുക്കിയ ശമ്പള പരിഷ്‌കരണ ഉത്തരവ് സർക്കാർ അർദ്ധരാത്രി തന്നെ പുറത്തിറക്കിയത്.

അതേസമയം അടിസ്ഥാന ശമ്പളം വർധിപ്പിച്ചതാണ് സമരം പിൻവലിക്കാൻ കാരണം. തിങ്കളാഴ്ച അർധരാത്രിയോടെയായിരുന്നു ഔദ്യോഗിക തീരുമാനം പുറത്തുവന്നത്. സമരം പിൻവലിച്ചെങ്കിലും നഴ്സുമാർക്ക് നൽകിവന്നിരുന്ന അലവൻസുകൾ ആശുപത്രി മാനേജ്മെന്റുകൾ വെട്ടിക്കുറച്ചത് നിയമപരമായി നേരിടാനാണ് യുഎൻഎയുടെ തീരുമാനം. ചേർത്തല കെവി എം ആശുപത്രിയിലെ സമരം ഒത്തുതീർപ്പാക്കാനും നിയമനടപടി സ്വീകരിക്കുമെന്നും യുഎൻഎ അറിയിച്ചിട്ടുണ്ട്.

ഇന്ന് ചേർത്തലയിൽ നിന്നു തിരുവനന്തപുരത്തേക്കു നടത്താനിരുന്ന ലോങ് മാർച്ചാണ് പിൻവലിക്കുന്നത്. 'യുഎൻഎയുടെ ശക്തമായ പ്രക്ഷോഭത്തിന്റെ ഭാഗമായി പുതുക്കിയ ശമ്പള പരിഷ്‌കരണ ഉത്തരവ് സർക്കാർ ഇറക്കുകയും അതിന്റെ പകർപ്പ് സംഘടനയ്ക്കു ലഭിക്കുകയും ചെയ്തു. ഇന്ത്യയിൽ ആദ്യമായി 20,000 രൂപ അടിസ്ഥാന ശമ്പളം എന്ന നേട്ടം കൈവരിക്കാൻ യുഎൻഎ നടത്തിയ സമര പോരാട്ടത്തിലൂടെ സംഘടനയ്ക്കായി. തുടക്കക്കാർക്കു വിവിധ കാറ്റഗറിയിലായി 20,000 - 30,000 രൂപ വരെയുണ്ടെങ്കിലും സർക്കാർ ഇറക്കിയ ഡ്രാഫ്റ്റ് പ്രകാരമുള്ള ശമ്പള സ്‌കെയിലിൽ നിന്നും വ്യത്യസ്തമായി അലവൻസുകളിൽ വലിയ മാറ്റം നോട്ടിഫിക്കേഷനിൽ ഉണ്ട്. അത് നേടിയെടുക്കാനുള്ള നിയമ-സംഘടനാ പോരാട്ടങ്ങൾ തുടരും. 244 ദിവസമായി തുടരുന്ന കെവി എം അശ്രുപത്രി സമരം അവസാനിപ്പിക്കുന്നതിനു വേണ്ടിയുള്ള നിയമ പോരാട്ടം ശക്തമാക്കുന്നതോടൊപ്പം പ്രക്ഷോഭങ്ങളും ശക്തിപ്പെടുത്തും'- യുഎൻഎ ഭാരവാഹികൾ വ്യക്തമാക്കി.

നേരത്തെ കരട് വിജ്ഞാപനത്തിന്റെ പകർപ്പ് ലഭിച്ചില്ലെന്നു പറഞ്ഞ് സമരം നടത്തുമെന്ന് യുഎൻഎ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് തിരക്കിട്ട് വിജ്ഞാപനം പുറത്തിറക്കിയതെന്നാണ് വിവരം. ലേബര്ഡ സെക്രട്ടറി സ്ഥലത്തില്ലായിരുന്നു. ആദ്യം ഉത്തരവ് പുറത്തിറങ്ങിയതായി ലേബർ വകുപ്പ് ഉത്തരവിറക്കി. ഈ സമയം വിജ്ഞാപനം പുറത്തിറങ്ങിയിട്ടില്ലായിരുന്നു. ഇത് മനസ്സിലാക്കി സമരം തുടരുമെന്ന് നഴ്‌സുമാർ ആവർത്തിച്ചു. ഇതോടെ സെക്രട്ടറി തിരുവനന്തപുരത്ത് എത്തി. ഒപ്പിട്ടതായാണ് സൂചന. ഉത്തരവും പാതിരാത്രി തന്നെ പുറത്തിറങ്ങി.

അതേസമയം പരിഷ്‌കരിച്ച വിജ്ഞാപന പ്രകാരം കിടക്കകളുടെ അടിസ്ഥാനത്തിൽ ആശുപത്രികളെ ആറ് വിഭാഗങ്ങളായി തിരിച്ചാണ് ശമ്പളപരിഷ്‌ക്കരണം. ആശുപത്രി അറ്റൻഡർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് 16,000 രൂപയും സ്റ്റാഫ് നഴ്സുമാർ ഉൾപ്പെടുന്ന വിഭാഗത്തിന് 20,000 രൂപയും ലാബ്ടെക്നീഷ്യന്മാരും ഫാർമസിസ്റ്റുകളും ഉൾപ്പെടെയുള്ളവർക്ക് 20,000 രൂപയും കുറഞ്ഞശമ്പളമായി ലഭിക്കും.

നഴ്‌സുമാരുടെ മിനിമം ശമ്പളം 20,000 രൂപയാക്കിയാണ് സർക്കാർ വിജ്ഞാപനമിറക്കിയത്. അമ്പത് കിടക്കകൾ വരെ 20,000 രൂപ, 50 മുതൽ 100 കിടക്കകൾ വരെ 24400 രൂപ, 100 മുതൽ 200 കിടക്കകൾ വരെ 29400 രൂപ, 200 ൽ കൂടുതൽ കിടക്കകളുണ്ടെങ്കിൽ 32400 രൂപ ഇങ്ങനെയാണ് പുതിയ വിജ്ഞാപനത്തിലെ കണക്ക്. സർക്കാർ ഇറക്കിയ കരട് വിജ്ഞാപനത്തിൽ നിന്നും വ്യത്യസ്തമായി അലവൻസുകൾ വെട്ടിക്കുറച്ചുകൊണ്ടുള്ളതാണ് അന്തിമവിജ്ഞാപനമെന്നാണറിയുന്നത്.

അലവൻസുകൾ വെട്ടിക്കുറക്കാൻ ഉപദേശക സമിതിയായിരുന്നു സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. ഇതിൽ വലിയ പ്രതിഷേധവും ഉണ്ടായിരുന്നു. തുടർന്നായിരുന്നു വീണ്ടും സമരം എന്ന നിലയിലേക്ക് നഴ്‌സുമാർ എത്തിച്ചേർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP