Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുവൈറ്റിലെ സിറൊ മലങ്കര ഫെയ്ത് ഫോർമേഷൻ വാർഷികം ആഘോഷിച്ചു

കുവൈറ്റിലെ സിറൊ മലങ്കര ഫെയ്ത് ഫോർമേഷൻ വാർഷികം ആഘോഷിച്ചു

ഖൈത്താൻ :കുവൈറ്റിലെ സിറൊ മലങ്കര ഫൈത് ഫോർമേഷന്റെ ആഭിമുഖ്യത്തിൽ നടന്നസ്പാർക് -2018,വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു ഖൈത്താൻ കാർമേൽ സ്‌കൂളിൽ ഫാ: ബിനോയ്‌കൊച്ചുകരീകത്തിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, അപ്പസ്റ്റോലിക്‌ വികാരിയേറ്റു നോർത്തേൺ അറേബ്യയുടെ കാറ്റക്കിസം ഡയറക്ടർ റെവ. ഫാ : ഫ്രാങ്കോപെരേര ഉത്ഘാടനം ചെയ്തു.

,യോഗത്തിൽ , KMRM. പ്രസിഡന്റ് രാജൻ മാത്യു, ജനറൽസെക്രട്ടറി സണ്ണി തോമസ് ,ഫെയ്ത് ഫോർമേഷൻ ഹെഡ് മാസ്റ്റർ കോശിവര്ഗീസ്, അസിസ്റ്റന്റ് ഹെഡ് മിസ്‌ട്രെസ്സ് ലിറ്റി മേരി,മുൻ
ഹെഡ്‌മിസ്ട്രസ് കാതറിൻ ബിനു, ഫെയ്ത് ഫോർമേഷൻ കുട്ടികളെപ്രതിനിധീകരിച്ചു. മാസ്റ്റർ : ഡാനി തോമസും ആശംസകൾ അറിയിച്ചു.

അദ്ധ്യക്ഷ പ്ര സംഗത്തിൽ ഇന്നത്തെ തലമുറക്കു വേണ്ട നന്മകളെപറ്റിയും, മറ്റുള്ളവർക്ക് എങ്ങനെ നല്ല മാതൃക ആകാം എന്നതിനെപ്പറ്റിയും ഫാ:ബിനോയ് കൊച്ചുകരീക്കത്തിൽ സംസാരിച്ചു.ഈ അവസരത്തിൽ ഫെയ്ത് ഫോർമേഷന്റെ വെബ്‌സൈറ്റും, പുതിയ ലോഗോയും പ്രകാശനംചെയ്തു

സ്പാർക് -2018 ൽ , മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് വിവിധകലാപരിപാടികൾ അരങ്ങേറി. പല കുട്ടികളും ആദ്യമായി സ്റ്റേജിൽകയറുന്നവരാണെങ്കിലും, പേടി കൂടാതെ അവരവരുടെ ഭാഗം നന്നായി ചെയ്തു,വണ്ടിക്കാളകൾ കഥ പറയുന്നു, പിന്നെ അല്പം ഫിലോസഫിയും ഏറെ ശ്രദ്ധ ആകർഷിച്ചു.280 ലേറെ കുട്ടികൾ സ്റ്റേജിൽ പങ്കെടുത്ത ഈ പരുപാടിയിൽ ആയിരത്തിലേറെ ആൾക്കാർഉണ്ടായിരുന്നു. പാപ്പാ മംഗളത്തോടു കൂടി ഈ വർഷത്തെ സ്പാര്ക് 2018 അവസാനിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP