Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംശയം ശരിയായി; പിണറായിയിൽ നടന്നതുകൊലപാതകം തന്നെ; ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതോടെ സൗമ്യയെ അറസ്റ്റ് ചെയ്ത് പൊലീസ്; കൊല്ലപ്പെട്ടത് സൗമ്യയുടെ രണ്ടുമക്കളും അച്ഛനമ്മമാരും; നാലുപേരും മരിച്ചത് വിഷം ഉള്ളിൽ ചെന്ന്; വഴിവിട്ട ജീവിതം നയിച്ചെന്നും കടുംകൈക്ക് മുതിർന്നത് സുഖജീവിതം തുടരാനെന്നും കുറ്റസ്സമ്മതം

സംശയം ശരിയായി; പിണറായിയിൽ നടന്നതുകൊലപാതകം തന്നെ; ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതോടെ സൗമ്യയെ അറസ്റ്റ് ചെയ്ത് പൊലീസ്; കൊല്ലപ്പെട്ടത് സൗമ്യയുടെ രണ്ടുമക്കളും അച്ഛനമ്മമാരും; നാലുപേരും മരിച്ചത് വിഷം ഉള്ളിൽ ചെന്ന്;  വഴിവിട്ട ജീവിതം നയിച്ചെന്നും കടുംകൈക്ക് മുതിർന്നത് സുഖജീവിതം തുടരാനെന്നും കുറ്റസ്സമ്മതം

രഞ്ജിത് ബാബു

കണ്ണൂർ: ഒരേ കുടുംബത്തിലെ നാലുപേർ ദുരുഹ സാഹചര്യത്തിൽ മരിച്ച പിണറായി പഞ്ചായത്തിലെ കുടുംബത്തിൽ വീട്ടമ്മയായ സൗമ്യയെ അറസ്റ്റ ്‌ചെയ്തു. പിണറായി പടന്നക്കരയിലെ വണ്ണത്താൻ വീട്ടിൽ മരിച്ച നാലുപേരുടെ മരണം കൊലപാതകമാണെന്നാണ സ്ഥീരീകരിച്ചു. ഏറ്റവും ഒടുവിൽ മരിച്ച വടവതി കമലയുടേയും ഭർത്താവ് കുഞ്ഞിക്കണ്ണന്റേയും പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ ആന്തരികാവയവ പരിശോധനയിൽ അലൂമിനിയം ഫോസ്‌ഫേറ്റ് അകത്ത് കടന്നെന്ന് വ്യക്തമായി. സംശയ നിഴലിലുണ്ടായിരുന്ന സൗമ്യ ദൈർഘ്യമേറിയ ചോദ്യം ചെയ്യലിൽ കുഖ്ഖം സമ്മതിച്ചതോടെയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അതിനിടെ സൗമ്യയുടെ ജീവിതം വഴിവിട്ടതായിരുന്നു എന്നതരത്തിലാണ് പ്രചാരണം. വിവാഹത്തിനു മുമ്പും സൗമ്യക്ക് കാമുകന്മാരേറെ. ഭർതൃമതിയായിട്ടും കാമുകന്മാരുമായുള്ള സല്ലാപം ഒഴിവാക്കിയില്ല. കുഞ്ഞുങ്ങൾ പിറന്നിട്ടും വഴി വിട്ട ജീവിതം രഹസ്യമായി തുടർന്നു. ഒടുവിൽ ഭർത്താവ് ഒഴിവാക്കും വരെ കാര്യങ്ങളെത്തി. വീട്ടിലേക്ക് കാമുക പ്രവാഹം തുടങ്ങിയപ്പോൾ നാട്ടുകാർ എതിർത്തു. 

അസമയങ്ങളിൽ ചിലർ ഈ വീട്ടിലെത്താറുണ്ടെന്നും അവരെ നാട്ടുകാർ ചോദ്യം ചെയ്യാറുണ്ടെന്നും പറയുന്നു. അതിലും പാഠം പഠിക്കാതെ കാമുകന്മാരുമായി ചേർന്ന് കുട്ടികളെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തി. കാമുകരുടെ സഹായത്തോടെ കുഞ്ഞുങ്ങളെ ഇല്ലാതാക്കിയ ശേഷം അച്ഛനമ്മമാർ തടസ്സമായി. അവരേയും ഇല്ലാതാക്കി സുഖജീവിതത്തിന് ഒരുങ്ങവേയാണ് സൗമ്യക്ക് നേരെ പൊലീസ് അന്വേഷണം വന്നത്. നാല് പേരുടെ ദുരൂഹമരണം വെളിച്ചത്തു വരാൻ വഴിയൊരുങ്ങിയത് മുഖ്യമന്ത്രി പിറണായി വിജയന്റെ സന്ദർശനത്തോടെയാണ്. തുടർന്ന് മുഖ്യമന്ത്രി പൊലീസ് അന്വേഷണത്തിന് നിർദ്ദേശിക്കുകയായിരുന്നു.അതോടെ കള്ളി പുറത്താകുമെന്ന് കരുതിയ സൗമ്യ വിഷദ്രാവകം കഴിച്ച് ആശുപത്രിയിലായി. ആശുപത്രിയിൽ സുഖം പ്രാപിച്ച സൗമ്യയുടെ മൊഴിയിൽ നിന്ന് ദുരൂഹ മരണങ്ങളുടെ ചുരുളഴിയുകയായിരുന്നു. സൗമ്യക്കൊപ്പം പങ്കാളികളാണെന്ന് കരുതുന്ന മൂന്ന് യുവാക്കളും പൊലീസ് കസ്റ്റഡിയിലുണ്ട്.

ഈ വീട്ടിലെ മരിച്ചവർക്ക് വിഷം നൽകിയതിനു പിന്നിൽ അറിഞ്ഞോ അറിയാതേയോ വീട്ടിലുള്ളയാൾക്ക് പങ്കുണ്ടെന്നും സൂചന ലഭിച്ചിട്ടുണ്ട്. കീടനാശിനിയിലും എലിവിഷത്തിലും ഉപയോഗിക്കുന്ന രാസവസ്തുവാണ് അലൂമിനിയം ഫോസ്‌ഫേറ്റ്. ഇത് നേരിയ അളവിൽ അകത്തെത്തിയാൽ പോലും ഛർദ്ദിയും ശ്വസം മുട്ടലുമുണ്ടാക്കും. രക്തസമ്മർദ്ദം കുറഞ്ഞ് മരണം വരെ സംഭവിക്കുമെന്നും ഡോക്ടർമാർ പറയുന്നു. ഈ വീടുമായി നിരന്തര ബന്ധമുള്ള മൂന്ന് യുവാക്കളെ പൊലീസ് നിരീക്ഷണ പരിധിയിലാക്കിയിട്ടുണ്ട്. നേരത്തെ ഈ വീട്ടിൽ അടിക്കടി യുവാക്കൾ വരുന്നത് സംബന്ധിച്ച് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. എന്നാൽ കമലയുടെ മരണത്തിനു ശേഷം വീണ്ടും ഇവർ വരുന്നത് നാട്ടുകാർ വിലക്കിയിരുന്നു.

സൗമ്യ(28) തലശ്ശേരി സഹകരണ ആശുപത്രിയിൽ സുഖം പ്രാപിച്ചെങ്കിലും പൊലീസ് കാവലിലാണ് കഴിയുന്നത്. ഇവരെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. ഭർത്താവുമായി വർഷങ്ങളായി അകന്ന് കഴിഞ്ഞു വരികയാണ് സൗമ്യ. സൗമ്യയെ ആദ്യ ഘട്ടം ചോദ്യം ചെയ്തപ്പോൾ തന്നെ ഈ വീട്ടിലെ മരണങ്ങൾ കൊലപാതകത്തിലേക്ക് നയിക്കുന്ന ചില സൂചനകൾ പൊലീസിന് ലഭിച്ചിരുന്നു. സൗമ്യയുടെ ഒരു മകൾ 2012 ൽ ഛർദ്ദിയും വയറുവേദനയുമായി മരണടഞ്ഞതാണ് തുടക്കം. ഇതേ രോഗ ലക്ഷണവുമായാണ് രണ്ടാമത്തെ മകൾ ഐശ്വര്യയും മരണടഞ്ഞത്. ഐശ്വര്യയുടെ മൃതദേഹം ഇന്നലെ പോസ്റ്റുമോർട്ടം നടത്തുകയും ആന്തരിക അവയവങ്ങൾ ശേഖരിച്ച് പരിയാരം മെഡിക്കൽ കോളേജിൽ കൊണ്ടു പോയി. ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടു പോയി പരിശോധന നടത്തും.

കഴിഞ്ഞ ദിവസം ഒരു ബന്ധുവിന്റെ പരാതിയിലാണ് ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഉത്തരവ് നൽകിയത്. ഐശ്വര്യയുടെ മൃതദേഹം വീട്ടുവളപ്പിലായിരുന്നു സംസ്‌ക്കരിച്ചത്. കുഞ്ഞിക്കണ്ണന്റേയും ഭാര്യയുടേയും മരണം ശക്തമായ വിഷം അകത്ത് ചെന്നതോടെയാണെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെ ഈ വീടിനെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങൾ മറനീക്കി പുറത്ത് വരികയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ദുരൂഹമരണങ്ങൾ നടന്ന വീട്ടിൽ സന്ദർശനം നടത്തിയപ്പോൽ പൊലീസിന് നൽകിയ കർശന നിർദ്ദേശമാണ് ദുരൂഹമരണത്തിന്റെ അന്വേഷണം ആരംഭിച്ചത്.

അന്വേഷണം തുടങ്ങിയപ്പോൾ തന്നെ ഈ വീട്ടിലെ സൗമ്യ എന്ന യുവതി സമാന രോഗലക്ഷണങ്ങളോടെ ആശുപത്രിയിലാവുകയും ചെയ്തു. ഇതും ഏറെ സംശയങ്ങൾക്ക് ഇടവരുത്തിയിട്ടുണ്ട്. സൗമ്യയേയും ഈ വീടുമായി ബന്ധമുള്ള യുവാക്കളേയും കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. ഏതായാലും വണ്ണത്താൻ വീട്ടിലെ നാലുപേരുടെ മരണം സ്വാഭാവികമല്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഈ വർഷം ജനവരി 21നാണു വയറ്റിലെ അസ്വസ്ഥതയെ തുടർന്ന് പെൺകുട്ടി മരിച്ചത്. വീടിനോടു ചേർന്നാണു കുട്ടിയെ സംസ്‌കരിച്ചിരുന്നത്. അന്നു മരണത്തിൽ അസ്വാഭാവികത തോന്നാത്തതിനാൽ പോസ്റ്റ്മോർട്ടം നടത്തിയിരുന്നില്ല. വൈകിട്ട് മൂന്നു മണിയോടെ തുടങ്ങിയ പുറത്തെടുക്കൽ അഞ്ചിനു സമാപിച്ചു. ആന്തരികാവയവങ്ങൾ പരിയാരം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിട്ടുണ്ട്. വിദഗ്ധ പരിശോധനയ്ക്കായി ചൊവ്വാഴ്ച കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റും.മരിച്ച കുഞ്ഞിക്കണ്ണന്റെയും കമലയുടെയും മകൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സൗമ്യ. സൗമ്യയുടെ മക്കളാണ് മരിച്ച കുട്ടികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP