Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്യപിച്ച് അഴിഞ്ഞാടി; അന്വേഷിക്കാൻ എത്തിയ വനിതാ പൊലീസിനെ മർദിച്ചു;അറബ് സ്ത്രീകളെ ആക്ഷേപിച്ചു; ദുബായിലെ വക്കീലന്മാരായ ബ്രിട്ടീഷ് ഇരട്ടയുവതികൾ ജയിലിലായേക്കാം

മദ്യപിച്ച് അഴിഞ്ഞാടി; അന്വേഷിക്കാൻ എത്തിയ വനിതാ പൊലീസിനെ മർദിച്ചു;അറബ് സ്ത്രീകളെ ആക്ഷേപിച്ചു; ദുബായിലെ വക്കീലന്മാരായ ബ്രിട്ടീഷ് ഇരട്ടയുവതികൾ ജയിലിലായേക്കാം

ദുബായിലെ വക്കീലന്മാരായ ബ്രിട്ടീഷ് ഇരട്ടയുവതികൾ അലെന പാർക്കർക്കും സാഷ പാർക്കർക്കും ഇനി ജയിലിൽ കിടക്കാനുള്ള സാധ്യതയേറിയിരിക്കുകയാണ്. മദ്യപിച്ച് അഴിഞ്ഞാടികയും അതിനെക്കുറിച്ച് അന്വേഷിക്കാനെത്തിയ വനിതാ പൊലീസിനെ മർദിക്കുകയും അറബ് സ്ത്രീകളെ ആക്ഷേപിച്ച് സംസാരിക്കുകയും ചെയ്തതിനെ തുടർന്നാണ് ഇരുവർക്കും കടുത്ത ശിക്ഷ വിധിച്ചിരിക്കുന്നത്.ദുബായിലെ ലോ ഫേമായ അൽ സഫർ ആൻഡ് പാർട്ണേർസിലാണ് ലണ്ടനിൽ നിന്നുമെത്തിയ ഇരുവരും ജോലി ചെയ്ത് വന്നിരുന്നത്. മദ്യപിച്ച് ലണ്ടനിൽ കാണിക്കുന്ന സ്വാതന്ത്ര്യത്തോടെ പ്രവർത്തിച്ചതിന്റെ പേരിലാണ് കടുത്ത നിയമങ്ങളുള്ള ദുബായിൽ ഇവർ അകത്താകാൻ പോകുന്നത്.

രാത്രിയിൽ പാർട്ടിക്ക് പോയ ഇവർ ബിക്കിനി ധരിച്ച് വെയിലു കായുന്ന ഫോട്ടോകൾ ഓൺലൈനിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റ് നാലിനായിരുന്നു ഇവരെ അറസ്റ്റ് ചെയ്തിരുന്നത്. ഇത് സംബന്ധിച്ച വിചാരണ തിങ്കളാഴ്ചയാണ് ദുബായിലെ മിസ്ഡെമീനൗർസ് കോടതിക്ക് മുമ്പാകെ നടന്നത്. അൽ സഫർ ആൻഡ് പാർട്ണറിന്റെ അസോസിയേറ്റായിരുന്നു അലെന. ഇരട്ട സഹോദരിയാകട്ടെ ലോ ഫേമിന്റെ മാനേജരുമായിരുന്നു. അൽ ബാർഷ ഡിസ്ട്രിക്ടിൽ വച്ചായിരുന്നു ഇവർ പരിധി വിട്ട് മദ്യപിച്ച് വിളയാടിയിരുന്നത്. തുടർന്ന് പട്രോളിംഗിനെത്തിയ പൊലീസ് ഇവരെ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് രേഖകൾ വെളിപ്പെടുത്തുന്നു.

മദ്യപിച്ചുള്ള വിളയാട്ടത്തിൽ അലെനയുടെ കൈക്ക് പരുക്കേൽക്കുകയും ആംബുലൻസിൽ കാറിൽ വച്ച് പാരാമെഡിക്സ് ശുശ്രൂഷിക്കുകയും ചെയ്തിരുന്നു. എന്നാൽ സഹോദരി ഇതേ സമയം ആംബുലൻസിന് പുറത്ത് നിന്ന് ഉച്ചത്തിൽ തെറി പറയുകയായിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തുന്നു.ഇരട്ട സഹോദരിമാർ തങ്ങൾ പറയുന്നത് അനുസരിക്കാത്തതിനെ തുടർന്ന് പൊലീസ് ഒരു വനിതാ പൊലീസുകാരിയെ വിളിച്ച് വരുത്തുകയായിരുന്നു.എന്നാൽ വിലങ്ങ് വയ്ക്കാൻ ശ്രമിക്കുന്നതിനിടെ അവർ തന്നെ ആക്രമിക്കുകയായിരുന്നുുവെന്നാണ് ആ വനിതാ പൊലീസുകാരി കോടതിയിൽ ബോധിപ്പിച്ചിരിക്കുന്നത്.

പൊലീസുകാരിയെ ഇരട്ടകൾ നിലത്തേക്ക് തള്ളിയിട്ടതിനെ തുടർന്ന് അവരുടെ തലയ്ക്കും കൈമുട്ടിനും പരുക്കേൽക്കുകയും ചെയ്തിരുന്നു. അവരെ ആൽക്കഹോൾടെസ്റ്റിന് വിധേയരാക്കുമ്പോൾ അവർ തന്നെയും അറബ് സ്ത്രീകളെയും അധിക്ഷേപിച്ച് സംസാരിച്ചിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥ കോടതിയിൽ ബോധിപ്പിച്ചു.അതിൽ ഒരു സഹോദരി പൊലീസുകാരിയുടെ കൈകളിൽ നഖം കൊണ്ട് മാന്തുകയും ചെയ്തിരുന്നു.മൂന്ന് പൊലീസുകാരും ഒരു ലെഫ്റ്റനന്റും ഇത് സംബന്ധിച്ച തെളിവുകൾ ബോധിപ്പിച്ചിരുന്നു.ഇത്രയൊക്കെ കാട്ടിക്കൂട്ടിയിട്ടും ഇരട്ടകൾ കുറ്റം സമമതിക്കാൻ തയ്യാറായിട്ടില്ല.

ജഡ്ജ് ഉർഫാർ ഒമറിന് മുന്നിൽ നടന്ന പ്രാഥമിക വിചാരണക്ക് ശേഷം ഇരുവരെയും ജാമ്യത്തിൽ വിട്ടിട്ടുണ്ട്. വിചാരണ അടുത്ത് തന്നെ തുടരുന്നയാരിക്കും.2007 മുതലാണ് അലെന ദുബായിൽ ജോലി ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP