Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കടൽക്ഷോഭം രൂക്ഷമായതോടെ മൂന്നു മീറ്റർവരെ ഉയരമുള്ള തിരമാലകൾ വരുമെന്ന് മുന്നറിയിപ്പ്: ശംഖുമുഖം ബീച്ചിലേക്ക് 48 മണിക്കൂർ പ്രവേശനം നിഷേധിച്ചു; വൈകുന്നേരങ്ങളിൽ ശക്തമായി തിരയടിക്കുമെന്നം ജാഗ്രതാ നിർദ്ദേശം

കടൽക്ഷോഭം രൂക്ഷമായതോടെ മൂന്നു മീറ്റർവരെ ഉയരമുള്ള തിരമാലകൾ വരുമെന്ന് മുന്നറിയിപ്പ്: ശംഖുമുഖം ബീച്ചിലേക്ക് 48 മണിക്കൂർ പ്രവേശനം നിഷേധിച്ചു; വൈകുന്നേരങ്ങളിൽ ശക്തമായി തിരയടിക്കുമെന്നം ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കടൽക്ഷോഭം രൂക്ഷമായതോടെ സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ സുരക്ഷാ മുന്നറിയിപ്പ്. ശംഖുമുഖം ബീച്ചിലേക്കുള്ള പ്രവേശനം 48 മണിക്കൂർ നേരത്തേയ്ക്ക് നിരോധിച്ചു. ചൊവ്വാഴ്ച മൂന്നു മുതൽ രണ്ടു ദിവസത്തേക്കു പ്രവേശനം വിലക്കിയാണു ജില്ലാ കളക്ടർ ഉത്തറവിറക്കിയിരിക്കുന്നത്. അതേസമയം, സംസ്ഥാനത്തൊട്ടാകെ തീരദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശമുണ്ട്. ഉയരത്തിൽ തിരകൾ വരുമെന്നും ജാഗ്രത പാലിക്കണമെന്നും മത്സ്യത്തൊഴിലാളികൾക്കും ബീച്ചുകളിൽ എത്തുന്ന സന്ദർശകർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കേരളത്തിന്റെ തീരപ്രദേശത്ത് കടൽ പ്രക്ഷുബ്ധമായിരിക്കുമെന്ന ദേശീയ സമുദ്രഗവേഷണ പഠന കേന്ദ്രത്തിന്റെ മുന്നറിയിപ്പു നിലനിൽക്കുന്നുണ്ട്. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ 2.5 മുതൽ മൂന്നു വരെ മീറ്റർ ഉയരത്തിലുള്ള അതിശക്തമായ തിരമാലയ്ക്കു സാധ്യതയുണ്ടെന്നും അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും തീരദേശവാസികൾ അതീവ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയായി ശക്തമായ കടലാക്രമണ ആണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഉണ്ടായ ഏറ്റവും വലിയ കടൽക്ഷോഭമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. സാധാരണയായി വർഷകാലത്താണ് കടലാക്രമണം ശക്തിപ്പെടാറ്. ഇപ്പോൾ ഇത്തരത്തിലൊരു സ്ഥിതിവിശേഷം ഉണ്ടായതിന്റെ ആശങ്കയിലാണ് മത്സ്യത്തൊഴിലാളികളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP