Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെറുവത്തൂരിൽ 20 ലക്ഷത്തിന്റെ ബാങ്കു കൊള്ള നടത്തിയ സംഘത്തെ പിടികൂടി ശിക്ഷ വാങ്ങിക്കൊടുത്ത മിടുക്കൻ; ലീഗ് പ്രവർത്തകൻ അൻവറിന്റെ കൊലപാതകവും ബക്കളത്തെ വിവാദ കൊലപാതകവും തെളിയിച്ചു നാട്ടുകാരുടെ കണ്ണിലുണ്ണിയായി; മുഖ്യമന്ത്രിയുടെ നാടിന് ചീത്തപ്പേരായ കൂട്ടക്കൊലപാതകത്തിന്റെയും ചുരുളഴിച്ച അന്വേഷണ വിദഗ്ധൻ: സൗമ്യയുടെ ക്രൂരത പുറംലോകത്ത് എത്തിച്ച സിഐ പ്രേമചന്ദ്രന്റെ തൊപ്പിയിൽ മറ്റൊരു പൊൻതൂവൽ കൂടി

ചെറുവത്തൂരിൽ 20 ലക്ഷത്തിന്റെ ബാങ്കു കൊള്ള നടത്തിയ സംഘത്തെ പിടികൂടി ശിക്ഷ വാങ്ങിക്കൊടുത്ത മിടുക്കൻ; ലീഗ് പ്രവർത്തകൻ അൻവറിന്റെ കൊലപാതകവും ബക്കളത്തെ വിവാദ കൊലപാതകവും തെളിയിച്ചു നാട്ടുകാരുടെ കണ്ണിലുണ്ണിയായി; മുഖ്യമന്ത്രിയുടെ നാടിന് ചീത്തപ്പേരായ കൂട്ടക്കൊലപാതകത്തിന്റെയും ചുരുളഴിച്ച അന്വേഷണ വിദഗ്ധൻ: സൗമ്യയുടെ ക്രൂരത പുറംലോകത്ത് എത്തിച്ച സിഐ പ്രേമചന്ദ്രന്റെ തൊപ്പിയിൽ മറ്റൊരു പൊൻതൂവൽ കൂടി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കേരളത്തെ ഞെട്ടിച്ച കൊലപാതകങ്ങളുടെ കൂട്ടത്തിലാണ് മുഖ്യമന്ത്രിയുടെ നാട്ടിൽ നിന്നുള്ള കൊലപാതകവും ഇടംപിടിച്ചത്. മാതാപിതാക്കളെയും സ്വന്തം മക്കളെയും കാമപൂരണത്തിനായി കൊലപ്പെടുത്തി യുവതിയുടെ വിവരം മലയാളികളെ ഒന്നടങ്കം ഞെട്ടിക്കുന്നതായി. ഈ കൊലപാതകത്തിന്റെ ചുരുളഴിച്ച ബുദ്ധി തലശ്ശേരി ടൗൺ സിഐ കെ ഇ പ്രേമചന്ദ്രന്റേത്. അദ്ദേഹത്തിന്റെ പൊലീസ് ജീവിതത്തിൽ ഒരു പൊൻതൂവൽ തന്നെയാണ് സൗമ്യ എന്ന യുവതി നടത്തി കൊടും ക്രൂരതകൾ പുറത്തുകൊണ്ടു വന്ന സംഭവം.

പ്രേമചന്ദ്രന്റെ ബുദ്ധിപരമായ അന്വേഷണ മികവിലൂടെയാണ് തെളിയാതെ ദുരൂഹതയായി മാത്രം അവശേഷിച്ച് തേഞ്ഞുമാഞ്ഞു പോകുമായിരുന്ന പിണറായി കൂട്ടക്കൊല കേസിന്റെ ചുരുളഴിച്ചത്. സൗമ്യ എന്ന യുവതിയാണ് ഈ ക്രൂരതകൾക്കെല്ലാം പിന്നിലെന്നത് അതിലേറെ ഞെട്ടിക്കുന്ന സംഭവവുമായി. കൃത്യമായ ആസൂത്രണത്തോടെയാണ് സൗമ്യ കൊലപാതകം നടത്തിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമായ കാര്യം. ദൂരൂഹമായിരുന്നു ഈ മരണങ്ങൾ. ഇതോടെയാണ് തന്റെ നാട്ടിലെ കൊലപാതകത്തിൽ വിശദമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി നിർദേശിച്ത്. അദ്ദേഹം അതിന് നിയോഗിച്ചത് തലശേരി ടൗൺ സിഐ കെ.ഇ പ്രേമ ചന്ദ്രനെയയാണ്. തികഞ്ഞ ഉത്തരവാദിത്തതോടെ കർത്തവ്യം അദ്ദേഹം നിർവഹിച്ചപ്പോൾ

പിണറായി പടന്നക്കരയിലെ വണ്ണത്താൻ വീട്ടിലെ നാല് മരണങ്ങളും ദുരൂഹത ഉയർത്തിയപ്പോയാണ് മുഖ്യമന്ത്രി നേരിട്ട് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടർന്ന് വിവിധ ഏജൻസികളോടെ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ദുരൂഹമരണത്തിന്റെ ചുരുളഴിക്കാൻ ആഭ്യന്തരവകുപ്പ് ചുമതലപ്പെടുത്തിയത് തലശേരി ടൗൺ സിഐ കെ.ഇ പ്രേമ ചന്ദ്രനെയാണ്. കേസിന്റെ മേൽനോട്ട ചുമതല എഎസ്‌പി ചൈത്ര തെരേസ ജോണിനും നൽകി.

ധർമ്മടം പൊലീസ് രജിസ്റ്റർ ചെയ്ത കമലമ്മയുടേയും കുഞ്ഞിക്കണ്ണന്റേയും അസ്വാഭാവിക മരണങ്ങളുടെ അന്വേഷണചുമതല തലശേരി ടൗൺ സ്റ്റേഷനിലെ ഹൗസ് ഓഫീസറായ പ്രേമചന്ദ്രൻ ഏറ്റെടുത്തു. ദൃക്സാക്ഷികളില്ലാത്ത കേസിൽ പത്ത് ദിവസത്തെ അന്വേഷണത്തിന് ആശ്രയമായത് ശാസ്ത്രീയ തെളിവുകളായിരുന്നു. മാധ്യമങ്ങളിൽ പലവിധത്തിലും വാർത്തകൾ വന്നെങ്കിലും അന്വേഷണം കൃത്യമായി മുന്നോട്ടു കൊണ്ടുപോകാൻ സിഐക്ക് സാധിച്ചു.

തെളിവുകൾ ശേഖരിക്കുന്നതുവരെ ഒരു അസുഖവുമില്ലാതിരുന്ന സൗമ്യയെ സൗമ്യയെ തലശേരി സഹകരണ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കിടത്തി. തുടർന്ന് സൗമ്യയെ 24 ഡിസിചാർജ് ചെയ്തപ്പോൾ ഒരു വനിതാ പൊലീസിനൊപ്പം ഓട്ടോ ടാക്‌സിലെത്തിയ അദ്ദേഹം സൗമ്യയെ കസ്റ്റഡിയിലെടുത്തു. മാധ്യമപ്രവർത്തകരുടെ കണ്ണുവെട്ടിച്ച് സൗമ്യയെ ഗവ. റസ്റ്റ് ഹൗസിൽ എത്തിച്ചു. അന്വേഷണ വിവരങ്ങളൊന്നും ചോരാതെ തന്നെ സൗമ്യയുമായി ബന്ധമുള്ള മുപ്പതുപേരെ ചോദ്യം ചെയ്തു.

കൂടാതെ സൗമ്യയുടെ ഫോൺകോളുകളുടെ വിശദവിവരങ്ങളും ശേഖരിച്ചു.ഇതിനിടയിൽ സബ്ഡിവിഷൻ മജിസ്‌ട്രേറ്റിൽ നിന്നും സൗമ്യയുടെ മകൾ ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താനുള്ള ഉത്തരവും കരസ്ഥമാക്കി. വണ്ണത്താൻ വീട്ടിലെ പറമ്പിൽ സംസ്‌കരിച്ചിരുന്ന ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി പരിശോധനാഫലം അതിവേഗം കരസ്ഥമാക്കി.

തെളിവുകൾ ശേഖരിച്ച് പത്ത് മണിക്കൂറോളം ചോദ്യം ചെയ്‌തെങ്കിലും സൗമ്യ കുറ്റസമ്മതം നടത്തിയിരുന്നില്ല. പത്തു ദിവസം നീണ്ട അന്വേഷണത്തിനൊടുവിൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറേണ്ടി വരുമോ എന്ന സംശയം അന്വേഷണ സംഘത്തിനുണ്ടായിരുന്നു. ഒടുവിൽ സൗമ്യ മനസ് തുറന്നതോടെ അന്വേഷണ സംഘത്തിന് ആശ്വാസമായി. ആദ്യ കുറ്റസമ്മതം കണ്ണൂർ ഡിവൈഎസ്‌പി പി.സദാനന്ദനോടാണ് സൗമ്യ പങ്കുവെച്ചത്.

ഇക്കാര്യം എസ്‌പിയോട് പറയാൻ മനസ് കാണിച്ച എഎസ്‌പി പൊലീസ് സേനയ്ക്ക് മാതൃകയാണ്. കൊലപാതകങ്ങളും കവർച്ചകളുമുൾപ്പെടെ നിരവധി കേസുകൾ തെളിച്ചതിന്റെ അനുഭവസമ്പത്തുമായാണ് സിഐ കെ.ഇ പ്രേമചന്ദ്രൻ ക്രൈംത്രില്ലറുകളെ വെല്ലുന്ന പിണറായിയിലെ ദുരൂഹമരണത്തിന്റെ അന്വേഷണ ചുമതലയേറ്റെടുത്തതും കേസ് തെളിയിച്ചതും.

ഇതാദ്യമായല്ല, സി ഐ പ്രേമചന്ദ്രൻ അന്വേഷണ മികവുകൊണ്ട് വാർത്തകളിൽ ഇടംപിടിക്കുന്നത്. ഇതിന് മുമ്പ് നീലേശ്വരം സിഐ ആയിരിക്കെയാണ് കുപ്രസിദ്ധമായ ഒരു കേസിന്റെ അന്വേഷണവും അദ്ദേഹം പൂർത്തിയാക്കുകയുണ്ടായി. ചെറുവത്തൂരിലെ വിജയ് ബാങ്ക് കുത്തിത്തുറന്ന് 20 കിലോ സ്വർണവും ലക്ഷങ്ങളും കൊള്ളയടിച്ച സംഘത്തെ പിടികൂടിയത് പ്രേമചന്ദ്രന്റെ മിടുക്കായിരുന്നു. ഈ കേസിൽ പ്രതികൾക്ക് ഏഴ് വർഷം കഠിന തടവും അദ്ദേഹം വാങ്ങിക്കൊടുത്തു പ്രേമചന്ദ്രൻ.

ഇതിന് പുമരമേ തളിപ്പറമ്പിൽ സിഐയായിരിക്കെ ലീഗ് പ്രവർത്തകനായ അൻവറിന്റെ കൊലപാതകവും ബക്കളത്തെ കാമുകിയെ ചൊല്ലിയുള്ള തർക്കത്തിൽ കാമുകന്മാർ തമ്മിലടിച്ചു ഒരാൾ കൊല്ലപ്പെട്ട സംഭവവും തെളിയിച്ചത് പറശ്ശിനിക്കടവിലെ സംഭവവും തെളിയിച്ചത് പ്രേമചന്ദ്രനായിരുന്നു. നിരവധി കള്ളനോട്ട് കേസുകളും തെളിയിച്ച വ്യക്തിയാണ് പ്രേമചന്ദ്രൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP