Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കഥാപാത്രത്തിനോട് വിക്രത്തിനുള്ളത് ഭ്രാന്തമായ ആവേശം; 'ഐ'ക്കുവേണ്ടി താരത്തിന്റെ മേക്ക് ഓവറിന്റെ കഥ പറഞ്ഞ് ഷങ്കർ

കഥാപാത്രത്തിനോട് വിക്രത്തിനുള്ളത് ഭ്രാന്തമായ ആവേശം; 'ഐ'ക്കുവേണ്ടി താരത്തിന്റെ മേക്ക് ഓവറിന്റെ കഥ പറഞ്ഞ് ഷങ്കർ

ഐ എന്ന ഷങ്കർ സിനിമയുടെ റിലീസിന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകമെങ്ങും. അണിയറ പ്രവർത്തകരും ചിത്രം റെക്കോർഡു വിജയം നേടുമെന്ന പ്രതീക്ഷയിലാണ്. ചിത്രത്തിനുവേണ്ടി നായകൻ വിക്രം എടുത്ത ത്യാഗവും കഷ്ടപ്പാടും ചില്ലറയല്ലെന്ന് എല്ലാവർക്കുമറിയാം. എന്നാൽ, കഥാപാത്രത്തോടുള്ള വിക്രത്തിന്റെ ഭ്രാന്തമായ ആവേശം കണ്ട് അന്തിച്ചിരിക്കുകയാണ് സംവിധായകനായ ഷങ്കർ പോലും.

കഥാപാത്രത്തോടും അഭിനയത്തോടുമുള്ള വിക്രത്തിന്റെ അർപ്പണബോധത്തിൽ ഏറെ സന്തോഷവാനായിരുന്നു ഷങ്കർ. എന്നാൽ വിക്രത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ച് അദ്ദേഹം ഒരുപാട് ഭയന്നിരുന്നു.

ബോഡി ബിൽഡറാകാൻ വിക്രത്തിനോട് ആവശ്യപ്പെട്ടപ്പോൾ കഥാപാത്രത്തിന് അനുയോജ്യമായ വിധത്തിൽ ശരീരത്തിന് ഭാരം കൂട്ടി എത്തിയെന്ന് ഷങ്കർ ഓർമിക്കുന്നു. അദ്ദേഹം എടുത്ത കഷ്ടപ്പാടിന്റെ ഫലം ചിത്രത്തിൽ ലഭിച്ചിട്ടുമുണ്ട്. അടുത്ത ഘട്ടത്തിൽ വികൃതരൂപിയായ കൂനനായായിരുന്നു എത്തേണ്ടത്. ഈ കഥാപാത്രത്തിന് വേണ്ടി ശരീരഭാരം കുറയ്ക്കാൻ വിക്രത്തിനോട് ഒരിക്കലും ആവശ്യപ്പെട്ടിരുന്നില്ലെന്നും ഷങ്കർ പറഞ്ഞു.

എന്നാൽ വിക്രത്തിന് ഇക്കാര്യം നിർബന്ധമായിരുന്നു. വളരെ പ്രതീക്ഷയോടെ അത് ചെയ്യുകയായിരുന്നു വിക്രം. ഒരുതരം ഭ്രാന്തമായ ആവേശത്തോടെയാണ് വിക്രം കഥാപാത്രത്തെ സ്വീകരിച്ചത്. ചില സമയങ്ങളിൽ അദ്ദേഹത്തിന് ഭ്രാന്താണോ എന്നുപോലും തോന്നിപ്പോകുന്ന തരത്തിലായിരുന്നു കഥാപാത്രത്തോടുള്ള അർപ്പണബോധം. അതെല്ലാം ചിത്രം നന്നാക്കാൻ വേണ്ടി മാത്രമായിരുന്നു. സിനിമയ്ക്കു വേണ്ടി മാത്രം ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുക ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. കുറച്ചു ഭാരമൊന്നുമല്ല വിക്രം കുറച്ചത്, വിക്രത്തിന്റെ അവസ്ഥ കണ്ട് ഞാൻ തന്നെ പേടിച്ചുപോയി. ഒടുവിൽ താൻ പറഞ്ഞിട്ടല്ല വിക്രം ശരീരഭാരം ഇത്രയധികും കുറച്ചതെന്ന് അദ്ദേഹത്തിന്റെ ഭാര്യയോട് പറയേണ്ടി വന്നെന്നും ഷങ്കർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP