Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'സിവിൽ സർവ്വീസ് എടുക്കേണ്ടത് സിവിൽ എഞ്ചിനീയർമാരാണ്, അല്ലാതെ മെക്കാനിക്കൽ എഞ്ചിനീയർമാരല്ല'; വീണ്ടും മരമണ്ടൻ പ്രസ്താവനയുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്

'സിവിൽ സർവ്വീസ് എടുക്കേണ്ടത് സിവിൽ എഞ്ചിനീയർമാരാണ്, അല്ലാതെ മെക്കാനിക്കൽ എഞ്ചിനീയർമാരല്ല'; വീണ്ടും മരമണ്ടൻ പ്രസ്താവനയുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്

അഗർത്തല: മണ്ടൻ പ്രസ്താവനകൾ കൊണ്ട് വാർത്തകളിൽ ഇടംപിടിച്ച ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് വീണ്ടും മരമണ്ടൻ പ്രസ്താവനകളുമായി രംഗത്ത്. സിവിൽ സർവ്വീസ് എടുക്കേണ്ടത് സിവിൽ എഞ്ചിനീയർമാരാണു അല്ലാതെ മെക്കാനിക്കൽ എഞ്ചിനീയർമാരല്ലെന്നും പറഞ്ഞു കൊണ്ടാണ് ബിപ്ലബ് ദേവ് രംഗത്തെത്തിയത്.

തലസ്ഥാനമായ അഗർത്തലയിൽ സിവിൽ സർവ്വീസ് ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു ബിപ്ലബ് കുമാർ. പണ്ടൊക്കെ ആർട്സ്/ഹ്യുമാനിറ്റീസ് വിഭാഗത്തിൽ പഠിച്ചവരാണു സിവിൽ സർവ്വീസ് എഴുതിയിരുന്നത്. ഇപ്പോൾ ഡോക്ടർമാരും എഞ്ചിനീയർമാരും അതിലേയ്ക്ക് വരാൻ തുടങ്ങി. എന്നാൽ മെക്കാനിക്കൽ എഞ്ചിനീയർമാർ സിവിൽ സർവ്വീസ് എടുക്കരുത്. സിവിൽ എഞ്ചിനീയർമാരാണു സിവിൽ സർവ്വീസ് എടുക്കേണ്ടത്. ഭരണകാര്യങ്ങൾ നിർവ്വഹിക്കാൻ സമൂഹനിർമ്മാണം ആവശ്യമാണ്. നിർമ്മാണം പഠിച്ചവരാണു സിവിൽ എഞ്ചിനീയർമാർ. അതുകൊണ്ട് തന്നെ സിവിൽ സർവ്വീസ് എടുക്കേണ്ടത് സിവിൽ എഞ്ചിനീയർമാരാണെന്ന് ബിപ്ലബ് കുമാർ പറഞ്ഞു.

നേരത്തെ അഗർത്തലയിലെ പ്രഗ്ന ഭവനിൽ നടന്ന കപ്യൂട്ടർവത്കരണത്തെക്കുറിച്ചുള്ള ശിൽപശാലയിലായിരുന്നു ഇന്റർനെറ്റിനെക്കുറിച്ചുള്ള മണ്ടൻ പ്രസ്താവന. മഹാഭാരത കാലം മുതലേ ഇന്റർനെറ്റും ഉപഗ്രഹങ്ങളും ഇവിടെയുണ്ടായിരുന്നു. അല്ലാതെങ്ങനെയാണു കുരുക്ഷേത്ര യുദ്ധത്തിൽ കാഴ്ചയില്ലാത്ത ദൃതരാഷ്ട്രരുടെ സാരഥിയായ സഞ്ജയനു കൃത്യമായ കണക്കുകളും വിവരങ്ങളും അദ്ദേഹത്തിനു നൽകാനായത്. അപ്പൊഴേ ഇവിടെ ഇന്റർനെറ്റുണ്ട്. ആ സമയം മുതലേ ഉപഗ്രഹങ്ങളും സാങ്കേതിക വിദ്യകളും ഇവിടെയുണ്ടെന്നതിനു തെളിവാണിത് ഇതായിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദം.

യൂറോപ്യൻ രാഷ്ട്രങ്ങളും അമേരിക്കയും ഈ കണ്ടുപിടിത്തങ്ങളെല്ലാം അവരുടെതാണെന്നു പറയും. എന്നാൽ ഇന്ത്യയുടെ സാങ്കേതിക വിദ്യയാണ് ഇതിനു പിന്നിൽ. ഇന്ത്യയുടെ ഇത്രയും സമ്പന്നമായ സംസ്‌കാരത്തിൽ താൻ അഭിമാനം കൊള്ളുന്നതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പരാമർശത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും നിറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP