Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തീവ്രവാദികൾക്കു മുസ്ലിം തൊപ്പി നൽകി ഗുജറാത്ത് പൊലീസിന്റെ മോക് ഡ്രിൽ; വിവാദമായതോടെ മാപ്പു പറഞ്ഞു മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേൽ തടിയൂരി

തീവ്രവാദികൾക്കു മുസ്ലിം തൊപ്പി നൽകി ഗുജറാത്ത് പൊലീസിന്റെ മോക് ഡ്രിൽ; വിവാദമായതോടെ മാപ്പു പറഞ്ഞു മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേൽ തടിയൂരി

അഹമ്മദാബാദ്: തീവ്രവാദികളെ കീഴടക്കുന്നതായുള്ള ഗുജറാത്ത് പൊലീസിന്റെ മോക്ഡ്രിൽ വിവാദത്തിൽ. തീവ്രവാദികളായി അഭിനയിച്ചവർക്കു മുസ്ലിങ്ങൾ ധരിക്കുന്ന തൊപ്പി നൽകിയയതാണ് വിവാദമായത്. സംഭവം മാദ്ധ്യമങ്ങൾ ഏറ്റെടുത്തതോടെ മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേൽ തടിയൂരി.

പെട്ടെന്നുള്ള തീവ്രവാദ ആക്രമണത്തെ പൊലീസ് എങ്ങനെ നേരിടും എന്ന് പരിശോധിക്കുന്നതിനാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്. സൂറത്തിലെ ദബാരിയിലാണ് മോക് ഡ്രിൽ നടന്നത്. തീവ്രവാദികളെ സൂചിപ്പിക്കുന്ന അഭിനേതാക്കൾ മുസ്ലിം വേഷത്തിലാണ് എത്തിയത്. ഇത്തരത്തിലൊരു തെറ്റ് ഗുജറാത്ത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതിൽ ഖേദിക്കുന്നുവെന്ന് ഗുജറാത്ത മുഖ്യമന്ത്രി മാദ്ധ്യമങ്ങളോടു പറഞ്ഞു.

സൂറത്തിലെ ഒരു പ്രാദേശിക ചാനലാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്. രണ്ട് മണിക്കൂറോളം നീണ്ട പോരാട്ടത്തിനൊടുവിൽ രണ്ടു 'തീവ്രവാദികളെയും' ഗുജറാത്ത് പൊലീസ് കീഴ്‌പ്പെടുത്തുന്നതായിരുന്നു മോക്ഡ്രിൽ. പതിനഞ്ചോളം സ്ഥലങ്ങളിലാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്.

തീവ്രവാദികളായി അഭിനയിച്ചവർക്ക് മുസ്ലിം വേഷം നൽകിയത് സംഭവിക്കാൻ പാടില്ലായിരുന്നുവെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പ്രദീപ് സെൻജുൽ പറഞ്ഞു. മനഃപൂർവമാണ് ഇക്കാര്യം സംഭവിച്ചതെങ്കിൽ അതിനു കാരണക്കാർ ആയവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ന്യൂനപക്ഷ വിഭാഗം ഗുജറാത്ത് ഘടകവും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. യഥാർത്ഥ തീവ്രവാദികൾപോലും മുസ്ലിം തൊപ്പിധരിച്ച് എത്താത്ത സാഹചര്യത്തിൽ പൊലീസ് അങ്ങനെ ചെയ്തത് ശരിയായില്ലെന്ന് ബിജെപിയുടെ ഗുജറാത്ത് ന്യൂനപക്ഷവിഭാഗം പ്രസിഡന്റ് മെഹബൂബ് അലി ചിസ്തി പറഞ്ഞു. പൊലീസ് കുറേക്കൂടി സൂക്ഷ്മത കാണിക്കണമായിരുന്നു. തീവ്രവാദത്തെ ഒരുമതവുമായും കൂട്ടിയോജിപ്പിക്കാൻ പൊലീസ് ശ്രമിക്കരുത്. ഒരു സമുദായത്തെ മനഃപൂർവം തീവ്രവാദികളായി മുദ്ര കുത്താനുള്ള ശ്രമമാണിതെന്നും ചിസ്തി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP