Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആഫ്രിക്കയിൽ വെച്ച് കുതിരപന്തയത്തിൽ ഹരം തോന്നി ഏഴര ലക്ഷം സമ്മാനം നേടി; തിരികെ നാട്ടിലെത്തിയപ്പോൾ അറിയപ്പെട്ടത് ലക്ഷാധിപതി ലക്ഷ്മണനായി; കൈത്തറി വ്യവസായ ശാലയ്‌ക്കൊപ്പം ഫുട്‌ബോൾ അസോസിയേഷനുമായി മുന്നോട്ടുപോയി; ഫീഫ അപ്പീൽ കമ്മിറ്റി അംഗമെന്ന നിലയിൽ സ്തുത്യർഹമായ പ്രവർത്തനം: പി പി ലക്ഷ്മൺ വിടപറഞ്ഞത് കേരളത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയമെന്ന സ്വപ്‌നം ബാക്കിയാക്കി

ആഫ്രിക്കയിൽ വെച്ച് കുതിരപന്തയത്തിൽ ഹരം തോന്നി ഏഴര ലക്ഷം സമ്മാനം നേടി; തിരികെ നാട്ടിലെത്തിയപ്പോൾ അറിയപ്പെട്ടത് ലക്ഷാധിപതി ലക്ഷ്മണനായി; കൈത്തറി വ്യവസായ ശാലയ്‌ക്കൊപ്പം ഫുട്‌ബോൾ അസോസിയേഷനുമായി മുന്നോട്ടുപോയി; ഫീഫ അപ്പീൽ കമ്മിറ്റി അംഗമെന്ന നിലയിൽ സ്തുത്യർഹമായ പ്രവർത്തനം: പി പി ലക്ഷ്മൺ വിടപറഞ്ഞത് കേരളത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയമെന്ന സ്വപ്‌നം ബാക്കിയാക്കി

രഞ്ജിത് ബാബു

കണ്ണൂർ: ഫീഫ അപ്പീൽ കമ്മിറ്റി അംഗമാകുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു കണ്ണൂരിൽ അന്തരിച്ച പി.പി. ലക്ഷ്മണൻ. കൗമാരത്തിൽ കണ്ണൂരിലെ മൈതാനങ്ങളിൽ പന്തു തട്ടിക്കളിച്ച ലക്ഷ്മണൻ അമ്മാവനൊപ്പം കിഴക്കൻ ആഫ്രിക്കയിൽ എത്തുകയും പ്രായപൂർത്തിയാതോടെ ലക്ഷ്മണൻ അവിടെ റെയിൽവേ ജീവനക്കാരനാവുകയും ചെയ്തു. ആഫ്രിക്കയിൽ നിന്നും കുതിരപന്തയത്തിൽ ഹരം തോന്നിയ ലക്ഷ്മണൻ അവിടെ വെച്ചുള്ള മത്സരത്തിൽ 1950 കളിൽ ഏഴരലക്ഷം ഇന്ത്യൻ രൂപക്ക് സമാനമായ തുക നേടുകയും ചെയ്തു.

അതോടെ നാട്ടിലേക്ക് തിരിച്ചു വന്നു. നാട്ടിൽ ലക്ഷക്കാരൻ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ഇന്നത്തെ കോടീശ്വര പദവിക്കൊപ്പമായിരുന്നു ലക്ഷ്മണന്റെ അന്നത്തെ സ്ഥാനം. കണ്ണൂരിൽ എത്തിയ ഉടൻ ഒരു കൈത്തറി വ്യവസായ ശാല സ്ഥാപിച്ചാണ് ഇവിടെ തുടക്കം. അതോടൊപ്പം ഫുട്ബോളിന്റെ ലോകത്തേക്ക് ഓടിക്കയറുകയായിരുന്നു. കണ്ണൂർ ലക്കി സ്റ്റാർ ക്ലബിലെ പന്ത് കളിക്കാരനാവാൻ സ്വപ്നം കണ്ട ലക്ഷ്മണൻ ജില്ലാ ഫുട്ബോൾ അസോസിയേഷന്റേയും കെ. എഫ്. എ യുടേയും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പ്രസിഢണ്ടുമായി.

ഫുട്ബോൾ സംഘടനയുടെ പദവിയിലെത്തിയപ്പോഴും ലക്ഷ്മണൻ അടുത്ത സുഹൃത്തുക്കളോട് പങ്കുവെക്കുന്ന കാര്യങ്ങൾ ഏറെ. മറ്റ് രാജ്യങ്ങളിൽ ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട് എത്തുമ്പോൾ അഞ്ചടി പൊക്കമുള്ള താൻ അവർക്ക് അത്ഭുതമാവാറുണ്ടെന്നും ലക്ഷ്മണൻ പറയാറുണ്ട്. പന്തോളം ഉയരമുള്ള തനിക്ക് അവരെ കാണാൻ ആകാശത്ത് നോക്കേണ്ടി വരാറുണ്ടെന്ന് സ്വയം കളിയാക്കി പറയും. ഇന്ത്യൻ ഫുട്ബോളിൽ ഐ ലീഗ് എന്ന ആശയം നടപ്പാക്കിയത് ലക്ഷ്മണനായിരുന്നു. അതോടെയാണ് ഫുട്ബോൾ രംഗത്തിന് ഉണർവ്വുണ്ടായത്. ഐ ലീഗിന്റെ വരുമാനം കൊണ്ട് ചെറുകിട ടീമുകളെ വളർത്താനുള്ള പദ്ധതിയും ലക്ഷ്മണൻ മുന്നിൽ കണ്ടിരുന്നു. എന്നാൽ അതും പ്രാവർത്തികമാക്കാൻ കഴിയാത്തതിനാൽ അടുത്ത കാലത്ത് അദ്ദേഹം ദുഃഖിതനായിരുന്നു.

ഫുട്ബോൾ മത്സരം ഏതായാലും കളിക്കാരുടെ വൈദ്യ പരിശോധനക്ക് അദ്ദേഹം പ്രാമുഖ്യം നൽകിയിരുന്നു. കളിക്കളത്തിലിറങ്ങും മുമ്പ് ഹൃദയ-രക്ത സമ്മർദ്ദ പരിശോധനകളൊക്കെ നടത്തണം. കണ്ണൂരിലെ കളിക്കളത്തിൽ സന്തോഷ് ട്രോഫി മത്സരത്തിനിടെ സഞ്ജയ് ദത്ത എന്ന കൽക്കത്ത ടീമിന്റെ കളിക്കാരൻ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. അതോടെയാണ് ഇത്തരമൊരാവശ്യം ലക്ഷ്മണൻ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനിൽ ഉന്നയിച്ചത്. പ്രാദേശിക തലം മുതൽ കളിക്കാരെ കളിക്കളത്തിൽ എത്തും മുമ്പ് പരിശോധനക്ക് വിധേയനാക്കണം എന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നു. പലവിധ സമ്മർദ്ദങ്ങൾക്കും വിധേയനായിരിക്കും കളിക്കളത്തിൽ ഇറങ്ങുന്ന വ്യക്തി എന്നതുകൊണ്ടാണിതെന്ന് ലക്ഷ്മണൻ അഭിപ്രായപ്പെട്ടിരുന്നു.

കളിക്കളത്തിന് പുറത്തെ ആശ്വാസകരമല്ലാത്ത നടപടിക്കെതിരെ കരുതലോടെ നീങ്ങിയ വ്യക്തിയായിരുന്നു പി.പി. എന്ന് വിളിക്കപ്പെടുന്ന ലക്ഷ്മണേട്ടൻ. ഫീഫ അപ്പീൽ കമ്മിറ്റി അംഗമായിരിക്കേ ഡൽഹിയിൽ നടന്ന ഏഷ്യൻ ഫുഡ്ബോൾ ചാമ്പ്യൻ ഷിപ്പിലെ കാര്യം മാത്രം മതി ലക്ഷ്മണന്റെ നിഷ്പക്ഷത അറിയാൻ. മത്സരത്തിനിടയിൽ കൊറിയൻ ടീം അംഗങ്ങൾ റഫറിയുടെ നിലപാടിൽ പ്രതിഷേധിച്ച് അദ്ദേഹത്തെ തല്ലി. ഈ സംഭവം വലിയ പ്രശ്നമായതോടെ കൊറിയൻ ടീമിനെ അയോഗ്യരാക്കരുതെന്ന് കേന്ദ്ര ഭരണത്തിലെ ഉന്നതർ ലക്ഷ്മണനോട് ആവശ്യപ്പെട്ടു.

എന്നാൽ ഫുട്ബോളിന്റെ അച്ചടക്ക കാര്യത്തിൽ വ്യതി ചലിക്കാത്ത ലക്ഷ്മണൻ ആ നിർദ്ദേശത്തെ അവജ്ഞയോടെ തള്ളി. ലോക കപ്പിൽ നിന്നും കൊറിയയെ അയോഗ്യരാക്കുകയും ചെയ്തു. ഇത് ഏറെ ദേശീയ തലത്തിൽ തന്നെ വിവാദങ്ങൾ ഉണ്ടാക്കിയെങ്കിലും ലക്ഷ്മണൻ ഉറച്ചു തന്നെ നിന്നു. വാർദ്ധക്യ സഹജമായ അസുഖത്താൽ വീട്ടിൽ കഴിയുമ്പോഴും കേരളത്തിൽ ഒരന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം എന്ന സ്വപ്നത്തെ താലോലിക്കുകയായിരുന്നു അദ്ദേഹം.


(ലോക തൊഴിലാളി ദിനവും മറുനാടൻ കുടുംബമേളയും പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (മെയ് 1) മറുനാടൻ മലയാളി യിൽ പ്രധാന വാർത്തകൾ മാത്രം അപ്ഡേറ്റ് ചെയ്യുന്നതാണ്)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP