Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹർത്താലിന്റെ പേരിലെ ഭരണകൂട വേട്ടക്കെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജനാധിപത്യ പ്രതിരോധം സംഘടിപ്പിക്കും

ഹർത്താലിന്റെ പേരിലെ ഭരണകൂട വേട്ടക്കെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജനാധിപത്യ പ്രതിരോധം സംഘടിപ്പിക്കും

 മലപ്പുറം : ഹർത്താലിന്റെ പേരിലെ ഭരണകൂട വേട്ടക്കെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഏപ്രിൽ 4 വെള്ളി വൈകീട്ട് 3 മണിക്ക് മലപ്പുറത്ത് ജനാധിപത്യ പ്രതിരോധം എന്ന പേരിൽ പ്രതിഷേധറാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 

കേരളത്തിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരായ ഹമീദ് വാണിയമ്പലം, സി.കെ അബ്ദുൾഅസീസ്, രമേഷ് നന്മണ്ട, രൂപേഷ് കുമാർ, സുന്ദർ രാജ്, എസ് ഇർഷാദ്, പ്രദീപ് നെന്മാറ, കെ.എം ഷെഫ്രിൻ, നജ്ദ റൈഹാൻ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

ഏപ്രിൽ 16 ലെ ഹർത്താലുമായി ബന്ധപ്പെട്ട് കേരളത്തിലെ ഹർത്താൽ ചരിത്രത്തിൽ ഇന്നു വരെ കാണാത്ത രീതിയിലുള്ള ഭരണകൂട വേട്ടയും പൊലീസ് ഭീകരതയുമാണ് നടക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. ഹർത്താലിനെ തുടർന്നുള്ള ദിവസങ്ങളിൽ ആയിരത്തോളം പേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്യുകയും നിരവധി യുവാക്കളെ റിമാൻഡ് ചെയ്യുകയും ചെയ്തു.

അന്യായ വകുപ്പുകൾ ചാർത്തി അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ബഹുഭൂരിഭാഗവും മുസ്ലിം സമുദായത്തിൽ പെട്ടവരാണ്. ഹർത്താലിനോടനുബന്ധിച്ചു നടന്ന അക്രമ സംഭവങ്ങളെ ഊതിപ്പെരുപ്പിച്ചു കാണിച്ചും വ്യാജ പ്രചാരണങ്ങളിലൂടെയും ഭരണകൂടവും രാഷ്ട്രീയ പാർട്ടി നേതാക്കളും പൊലീസും അറസ്റ്റുകളെ ന്യായീകരിക്കാൻ ശ്രമിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാറിന്റെയും പൊലീസിന്റെയും പൗരാവകാശ ലംഘന നടപടികൾക്കെതിരെയുള്ള പ്രതിഷേധമായിട്ടാണ് ജനാധിപത്യ പ്രതിരോധം സംഘടിപ്പിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.

വാർത്ത സമ്മേളനത്തിൽപങ്കെടുക്കുന്നവർ:-
1. ശംസീർ ഇബ്രാഹീം ( വൈസ് പ്രസിഡന്റ്, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കേരള)
2. ജംഷീൽ അബൂബക്കർ (സെക്രട്ടറി, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കേരള)
3. ജസീം സുൽത്താൻ (പ്രസിഡന്റ്, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം)
4. രജിത മഞ്ചേരി (ജനറൽ സെക്രട്ടറി, ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
മലപ്പുറം)
5. ഹബീബ റസാഖ് (വൈസ് പ്രസിഡന്റ്, ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
മലപ്പുറം).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP