Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയ്യോ..ഞാൻ ലാലേട്ടനെ കാലുവാരിയിട്ടില്ല; അപ്രതീക്ഷിത മഴയാണ് എല്ലാ കുഴപ്പത്തിലാക്കിയത്; ലാലേട്ടൻ വീണപ്പോൾ എല്ലാം കുളമായല്ലോ എന്ന് ചിന്തിച്ചെങ്കിലും കമോൺ ക്വിക്ക് എന്ന് പറഞ്ഞ് അദ്ദേഹം ധൈര്യം തന്നു; നൃത്തം പൂർത്തിയാക്കുകയും ചെയ്തു; അമ്മ സ്റ്റേജ് ഷോയ്ക്കിടെ മോഹൻലാൽ വീണത് എങ്ങനെയെന്ന് വിശദീകരിച്ച് ഹണിറോസ്

അയ്യോ..ഞാൻ ലാലേട്ടനെ കാലുവാരിയിട്ടില്ല; അപ്രതീക്ഷിത മഴയാണ് എല്ലാ കുഴപ്പത്തിലാക്കിയത്; ലാലേട്ടൻ വീണപ്പോൾ എല്ലാം കുളമായല്ലോ എന്ന് ചിന്തിച്ചെങ്കിലും കമോൺ ക്വിക്ക് എന്ന് പറഞ്ഞ് അദ്ദേഹം ധൈര്യം തന്നു; നൃത്തം പൂർത്തിയാക്കുകയും ചെയ്തു; അമ്മ സ്റ്റേജ് ഷോയ്ക്കിടെ മോഹൻലാൽ വീണത് എങ്ങനെയെന്ന് വിശദീകരിച്ച് ഹണിറോസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ സ്‌റ്റേജ് ഷോയ്ക്കിടെ, മോഹൻലാൽ വീണത് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരുന്നു. ആരാണ് ലാലേട്ടനെ തള്ളിയിട്ടത് എന്നായിരുന്നു ആരാധകരുടെ ചോദ്യം? നമിതാ പ്രമോദോ, ഹണി റോസോ, നിമിഷയോ ആരാണ്...എന്ന് ആകാ്ക്ഷാപൂർവം ചോദിക്കുകയും ഒടുവിൽ അത് ഹണി റോസ് വീഴ്‌ത്തിയതാണെന്നും മട്ടിലുള്ള വാദങ്ങളും വന്നു.

ഹണി റോസ്, ഷംനാ കാസിം, നമിത പ്രമോദ് എന്നിവർക്കൊപ്പം നൃത്തം ചെയ്യുകയായിരുന്നു മോഹൻലാൽ. നമിതയ്ക്കൊപ്പം ഡാൻസ് കളിച്ച നീങ്ങവേ തൊട്ടു പിന്നിൽ ഹണി റോസ് തെന്നി വീണിരുന്നു. ഹണിയെ തട്ടിയാണ് പുറത്തേയ്ക്ക് മോഹൻലാലും വീണത്. വീഴുന്നത് കണ്ട് ഷംന പേടിച്ചെങ്കിലും മോഹൻലാൽ എഴുന്നേറ്റ് നൃത്തം തുടരുകയായിരുന്നു. പുറത്തു വന്ന വീഡിയോയിലാണ് ഇത് വ്യക്തമായത്. എന്താണ് അന്ന് സംഭവിച്ചതെന്ന് ഹണി റോസ് തന്നെ ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്.

ഹണി റോസിന്റെ വാക്കുകൾ ഇങ്ങനെ:

'അപ്രതീക്ഷിതമായി പെയ്ത മഴയാണ് എല്ലാം കുഴപ്പത്തിലാക്കിയത്.മഴവെള്ളം വീണ് സ്റ്റേജിന്റെ ഫളോർ ആകെ നനഞ്ഞുപോയിരുന്നു.അതിൽ വഴുക്കിയാണ് ഞാൻ വീണത്.എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കും മുമ്പ് അതും സംഭവിച്ചു.ലാലേട്ടൻ നമിതാ പ്രമോദിനെ വിട്ട് ചേഞ്ചോവറിനായി വരുമ്പോൾ,വീണുകിടക്കുന്ന എന്നെ തട്ടിമറിഞ്ഞുവീണു.എല്ലാം കുളമായല്ലോ എന്നാണ് ഞാൻ ആദ്യം ചിന്തിച്ചത്.നല്ല ടെൻഷനുമുണ്ടായി.പക്ഷേ ലാലേട്ടൻ ധൈര്യം തന്നു.അദ്ദേഹം കമോൺ ക്വിക്ക് എന്നുപറഞ്ഞ് ധൈര്യം തന്നു.ഡാൻസ് കംപ്ലീറ്റ് ചെയ്തു. സ്റ്റേജിൽ ചില പ്രത്യേക സ്ഥലങ്ങളിലാണ് വഴുക്കലുണ്ടായത്.പിന്നെ ആ ഐറ്റം കഴിഞ്ഞപ്പോൾ സ്‌റ്റേജ് തുടച്ച് വൃത്തിയാക്കി.'

ആരാണ് മോഹൻലാലിനെ തള്ളിയിട്ടത്? നിമിതാ പ്രമോദോ, അതോ ഹണി റോസോ അതോ നിമിഷയോ? സോഷ്യൽ മീഡിയയിൽ ചർച്ച പൊടിപൊടിക്കുകയാണ്. മഴവിൽ അമ്മ ഷോയ്ക്കിടെ ലാൽ വീണതും ആത്മവിശ്വാസം കൈവിടാതെ ഡാൻസ് കളി തുടർന്നതുമാണ് സോഷ്യൽ മീഡിയയിലെ പ്രധാന ആഘോഷ വിഷയം. രണ്ട് നടിമാരിൽ ആരാണ് തള്ളിയിട്ടതെന്നാണ് ഉയരുന്ന ചോദ്യം. ആരും വീഴ്‌ത്താതെ ലാലിന് ചുവട് പിഴയ്ക്കില്ലെന്നാണ് ഫാൻസുകാരുടെ പക്ഷം. ഈ സാഹചര്യത്തിൽ ചർച്ച പൊടിപൊടിക്കുന്നു. വീണാലും തളരാതെ എങ്ങനെ മുന്നോട്ട് പോകാമെന്നാണ് ലാലേട്ടൻ പഠിപ്പിച്ചതെന്നാണ് ഫാൻസുകാർ പറയുന്നത്

ആദ്യം എല്ലവരും കരുതയത് നമിതയാണ് ലാലേട്ടനെ തള്ളിയിട്ടത് എന്നാണ്. എന്നാൽ, നമിത പ്രതീക്ഷിച്ചതു പോലെ പുഷ് ചെയ്യുന്നതായി ഭാവിച്ചതേ ഉള്ളൂ. ഈ സ്റ്റെപ്പിനൊപ്പം മോൻലാൽ പിറകിലേക്ക് പോയി. അപ്പോൾ ഹണി റോസുമായി കാലുടക്കി. ഇതായിരുന്നു വീഴ്ചയ്ക്ക് കാരണം. നമിത തള്ളുമ്പോൾ തൊട്ടു പുറകിൽ ഹണി റോസ് നിന്നിരുന്നുവെന്നതിന് തെളിവാണ് ലാലിനൊപ്പം ഹണി റോസും വീണത്. പ്രാക്ടീസ് സമയത്തെ ദൂരം ഹണി റോസിന് പാലിക്കാനാവാത്തതായിരുന്നു ഇതിന് കാരണമെന്ന് ലാലിനോട് അടുത്ത വൃത്തങ്ങൾ മറുനാടനോട് വ്യക്തമാക്കി. ലാലിന്റെ വീഴ്ച പുറകിലിരുന്ന് കണ്ടവർ ആദ്യം കരുതിയത് സ്റ്റേജിലെ സ്റ്റെപ്പിലോ മറ്റോ തട്ടി വീണതാണെന്നാണ്. മഴയിൽ സ്റ്റേജ് കുതിർന്നതും ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ വീണ ലാൽ കൂസലില്ലാതെ ഡാൻസ് ചെയ്യുന്നത് കണ്ടപ്പോഴാണ് അണിയറ പ്രവർത്തകർക്കും ആവേശമേറിയത്.

മോഹൻലാലിന്റെ വിശദീകരണം പുറത്തുവന്ന ശേഷം വീഡിയോയിലും സത്യം വ്യക്തമായി. ഡാൻസ് കളിച്ചൊണ്ടിരുന്ന നടി ആദ്യം വഴുതി വീഴുന്നു.. തിരിഞ്ഞു നിൽക്കുന്ന മോഹൻലാൽ അവരെ തട്ടി ആണ് വിഴുന്നത്. ആദ്യം വീഴുന്നത് ഹണി റോസാണെന്നും സ്ലോ മോഷൻ വീഡിയോയിൽ വ്യക്തമാണ്. മോഹൻലാൽ ഫാൻസാണ് ഈ വീഡിയോ പുറത്തു വിട്ടത്. ഇതോടെ താളം തെറ്റിയല്ല ലാൽ വീണതെന്ന് വ്യക്തമാവുകയാണ്. ഇതിനിടൊണ് അമ്മ മഴവില്ല് പരിപാടിയിൽ നൃത്തം ചെയ്യുന്നതിനിടെ കാലുതെറ്റി വീണിട്ടും ഡാൻസ് തുടർന്ന മോഹൻലാലിനെ അഭിനന്ദിച്ച് ആരാധകർ സോഷ്യൽ മീഡിയയിൽ സജീവമായത്. നൃത്തം ചെയ്യുന്നതിനിടെ തെന്നിവീണ മോഹൻലാൽ ചാടിയെണീറ്റ് നൃത്തം തുടരുകയായിരുന്നു. ഇതിനെ അഭിനന്ദിച്ചുകൊണ്ടാണ് ആരാധകർ രംഗത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP