Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അത്യാധുനിക സൗകര്യങ്ങളുമായി ഷിഫാ അൽ ജസീറ പുതിയ കെട്ടിടത്തിലേക്ക്;ഔദ്യോഗിക ഉത്ഘാടനം ഇന്ന് ബഹ്റൈൻ ആരോഗ്യ വകുപ്പ് മന്ത്രി നിർവ്വഹിക്കും; നാളെ മുതൽ 15 ാം തീയതി വരെ ലാബോറട്ടറി പരിശോധനകൾ സൗജന്യം

അത്യാധുനിക സൗകര്യങ്ങളുമായി ഷിഫാ അൽ ജസീറ പുതിയ കെട്ടിടത്തിലേക്ക്;ഔദ്യോഗിക ഉത്ഘാടനം ഇന്ന് ബഹ്റൈൻ ആരോഗ്യ വകുപ്പ് മന്ത്രി നിർവ്വഹിക്കും;  നാളെ മുതൽ 15 ാം തീയതി വരെ ലാബോറട്ടറി പരിശോധനകൾ സൗജന്യം

മനാമ :ബഹ്റൈനിലെ സാധാരണ ജനങളുടെ ആശ്രയ കേന്ദ്രമായ ആദുരാലയം ഷിഫാ അൽ ജസീറ ഹോസ്പിറ്റൽ പുതിയ കെട്ടിടത്തിൽ ആധുനിക സംവിധാനങ്ങളോട് കൂടി പ്രവർത്തനം ആരംഭിച്ചു .ഔദ്യോഗിക ഉത്ഘാടനം മെയ് പത്ത് വ്യാഴാഴ്‌ച്ച 7 മണിക്ക് ,ബഹ്റൈൻ ആരോഗ്യ മന്ത്രി ഫയീഖാ ബിൻത് സഈദ് അൽ സാലേ ഉത്ഘാടനം ചെയ്യുമെന്ന് ഷിഫാ മാനേജ്മെന്റ് പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പാരമ്പര്യ അറബിക് നൃത്തചുവടുകളുടെയും ,ബോളിവുഡ് ഡാൻസേഴ്സിന്റെയും ,പ്രമുഖ ഗായകരുടെയും നേതൃത്വത്തിൽ ദൃശ്യ സംഗീത വിരുന്നും അന്നേ ദിവസം ക്രമീകരിച്ചിട്ടുണ്ട്

അത്യാധുനിക സൗകര്യങ്ങളോടും ,കാർ പാർക്കിങ് നുള്ള സൗകര്യത്തോടെയുമാണ് പുതിയ ആശുപത്രി സമുച്ഛയം ഒരുങ്ങിയിരിക്കുന്നത് .പ്രവാസികളും ,സ്വദേശികളുമായ സാധാരണ ജനങ്ങൾ ആശ്രയിക്കുന്ന പവിഴ ദ്വീപിലെ ആതുരാലയമാണ് ഷിഫ.

ഷിഫ അൽ ജസീറ ന്യൂ മെഡിക്കൽ സെന്റർ ഉദ്ഘാടനത്തോടനുബന്ധിച്ച് മെയ് 11 വെള്ളിയാഴ്ച മുതൽ മെയ് 15 വരെ പത്ത് ലാബറോട്ടറി പരിശോധനകൾ സൗജന്യമായി നൽകുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്, എച്ച്ഡിഎൽ കൊളസ്ട്രോൾ, എൽഡിഎൽ കൊളസ്ട്രോൾ, വിഎൽഡിഎൽ കൊളസ്ട്രോൾ, യൂറിക് ആസിഡ്, സെറം ക്രിയാറ്റിനിൻ, എച്ച് പൈലോറി, സെറം ബിലിറുബിൻ എന്നീ പത്തു പരിശോധനകളാണ് സൗജന്യമായി നൽകുക. ഈ ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ ഉച്ചക്ക് 12വരെയാണ് സൗജന്യ ലാബ് പരിശോധന സമയം.

ഷിഫയിൽ 25 ദിനാർ ചാർജ് വരുന്ന പരിശോധനകളാണ് ഉദ്ഘാടനത്തോടനുബന്ധിച്ച സൗജന്യമായി നൽകുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു. പ്രവാസികൾ ഈ അവസരം വിനിയോഗിക്കണമെന്നും അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ: സിഇഒയും ഡയരക്ടറുമായ ഹബീബ് റഹ്മാൻ എകെ, ഡയരക്ടർ ഷബീർ അലി പികെ, മെഡിക്കൽ ഡയരക്ടർ സൽമാൻ ഗരീബ്, മെഡിക്കൽ അഡ്‌മിനിസ്ട്രേറ്റർ ഡോ. ഷംനാദ്, മാർക്കറ്റിങ് മാനേജർ മൂസ അഹമ്മദ്, പേഴ്സണൽ മാനേജർ ഷീല അനിൽ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP