Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആകാശവാണിയിലെ അറിയപ്പെടുന്ന വ്യക്തിത്വം; തിരക്കഥാ രംഗത്തും ശോഭിച്ചു; വിട പറഞ്ഞ മൊഞ്ചും മൊഴിയും സൃഷ്ടാവ് ജി ഹിരൺ സ്മൃതിസായാഹ്നം തിങ്കളാഴ്ച മഞ്ചേരിയിൽ

ആകാശവാണിയിലെ അറിയപ്പെടുന്ന വ്യക്തിത്വം; തിരക്കഥാ രംഗത്തും ശോഭിച്ചു; വിട പറഞ്ഞ മൊഞ്ചും മൊഴിയും സൃഷ്ടാവ് ജി ഹിരൺ സ്മൃതിസായാഹ്നം തിങ്കളാഴ്ച മഞ്ചേരിയിൽ

മഞ്ചേരി: നിരവധി കാലം ആകാശവാണിയുടെ വിവിധ നിലയങ്ങളിൽ ട്രാൻസ്മിഷൻ/ പ്രോഗ്രാം എക്സിക്യുട്ടീവായിരുന്ന ജി ഹിരണിന്റെ അനുസ്മരണവും മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ കവിതാ സമാഹാരമായ മനോഗതത്തിന്റെ മലബാറിലെ പ്രകാശനവും മെയ് 14ന് തിങ്കളാഴ്ച മഞ്ചേരിയിൽ നടക്കും. തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് മഞ്ചേരി വ്യാപാര ഭവൻ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

മഞ്ചേരി 'കല',റേഡിയോ ലിസണേഴ്സ് അസോസിയേഷൻ, മഞ്ചേരി എഫ്.എം.സംരക്ഷണസമിതി എന്നീ സംഘടനകൾ ചേർന്നാണു ജി.ഹിരൺ സ്മൃതിസായാഹ്നം സംഘടിപ്പിക്കുന്നത്. ആകാശവാണിയിലെ പ്രക്ഷേപകൻ എന്നതിനപ്പുറം തിരക്കഥാകൃത്ത് കൂടിയായിരുന്ന ജി ഹിരൺ കഴിഞ്ഞ വർഷം ഏപ്രിൽ 19നാണ് മരണപ്പെട്ടത്. ആകാശവാണിയുടെ കോഴിക്കോട്, മഞ്ചേരി, കൊച്ചി നിലയങ്ങളിൽ നിരവധികാലം ട്രാൻസ്മിഷൻ/ പ്രോഗ്രാം എക്സിക്യുട്ടീവായി ജോലി ചെയ്തിരുന്ന അദ്ദേഹത്തിന്റെ കാലത്താണ് കോഴിക്കോട് ആകാശവാണിയിലെ ജനപ്രിയ പരിപാടിയായ മൊഞ്ചുംമൊഴിയും ആരംഭിച്ചത്.

മാപ്പിളപ്പാട്ടിന്റെ വികാസപരിണാമങ്ങളെ ആസ്പദമാക്കിയുള്ള ഗവേഷണാത്മകമായ ജനപ്രിയ പരമ്പരയായ മൊഞ്ചും മൊഴിയും മലബാറിൽ ആകാശവാണിയെ ഇന്നും ജനപ്രിയമാക്കി നിർത്തുന്നതിൽ വഹിച്ച പങ്ക് ചെറുതല്ല. മഹാകവി മോയിൻകുട്ടി വൈദ്യരുടെ ജീവിതം ആസ്പതമാക്കിയുള്ളതടക്കം നിരവധി റേഡിയോ നാടകങ്ങൾക്കും അദ്ദേഹം രൂപം നൽകിയിട്ടുണ്ട്. മഞ്ചേരി എഫ്എം റേഡിയോയുടെ അവതരണ ഗാനവും അദ്ദേഹം രചിച്ചതാണ്. ഇതിനിടെ രണ്ട് സിനിമകൾക്ക് വേണ്ടി തിരക്കഥയും എഴുതിയിട്ടുണ്ട് ജി ഹിരൺ. കാഴ്‌ച്ചക്കപ്പുറം,കല്യാണ ഉണ്ണികൾ എന്നീ സിനിമകളുടെ തിരക്കഥകൾ അദ്ദേഹം എഴുതിയതാണ്.

നിരവധി കവിതകളും അദ്ദേഹം എഴുതിയിട്ടുണ്ട്. മരണാനന്തരം പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ കവിതാ സമാഹാരമാണ് മനോഗതം. തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് മഞ്ചേരി വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ജി അനുസ്മരണത്തിൽ .ഡോ.എം.രാജീവ് കുമാർ അദ്ധ്യക്ഷത വഹിക്കും.'മനോഗതം' കവിതാസമാഹാരത്തിന്റെ മലബാറിലെ പ്രകാശനം കവി പി.പി.ശ്രീധരനുണ്ണി രവീന്ദ്രൻ മംഗലശ്ശേരിക്ക് നൽകി നിർവ്വഹിക്കും. മുതിർന്ന സിനിമാപ്രവർത്തകനായ ചെലവൂർ വേണുവും,ആകാശവാണി മഞ്ചേരി നിലയം പ്രോഗ്രാം മേധാവി ഡി.പ്രദീപ് കുമാറും അനുസ്മരണപ്രഭാഷണങ്ങൾ നടത്തും.

അബ്ലുള്ള നന്മണ്ട,ടി.സത്യനാഥൻ,എ.പത്മനാഭൻ(അശ്വതി),ഹക്കിം കൂട്ടായി, കെ കെ കുഞ്ഞാണി തെഞ്ചേരി, അഡ്വ.ടി.പി.രാമചന്ദ്രൻ, കെ.വി.അബൂട്ടി, പി.വി.പ്രശാന്ത് കുമാർ, സി.കൃഷ്ണകുമാർ, വി.ആർ.പ്രമോദ്, റാണി ശരൺ, ഇ.എം.ഷജീർ,പി.കെ.വിനോദ്,മുജീബ് റഹ്മാൻ പുല്ലാര എന്നിവർ ഓർമ്മകൾ പങ്കുവെയ്ക്കും. ജി.ഹിരണിന്റെ കവിതകൾ ടി.പി.വിനയ് കുമാറും, വിദ്യ അനൂപും ആലപിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP