Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡൽഹി നഗരത്തിൽ കനത്ത പൊടിക്കാറ്റും മഴയും: വിമാന സർവീസും മെട്രോ സർവീസും നിർത്തിവെച്ചു

ഡൽഹി നഗരത്തിൽ കനത്ത പൊടിക്കാറ്റും മഴയും: വിമാന സർവീസും മെട്രോ സർവീസും നിർത്തിവെച്ചു

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ കനത്ത പൊടിക്കാറ്റും മഴയും. വിമാന- മെട്രോ സർവീസുകൾ ഇതേതുടർന്ന് നിർത്തിവെച്ചു. ഇന്നലെ ഉച്ചവരെ അതികഠിനമായ ചൂടാണ് നഗരത്തിൽ അനുഭവപ്പെട്ടിരുന്നത്. എന്നാൽ വൈകിട്ട് നാലോടെ പൊടിക്കാറ്റ് രൂക്ഷമാവുകയും പിന്നാലെ മഴപെയ്യുകയുമായിരുന്നു.

പൊടിക്കാറ്റിനെ തുടർന്ന് വിമാന സർവീസ് ഉൾപ്പെടെയുള്ള ഗതാഗത സംവിധാനം നിലച്ചു. ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള 10 വിമാനങ്ങൾ സർവീസ് നിർത്തിവെച്ചു. ഡൽഹിയിൽ ഇറങ്ങാനുള്ള വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. റൺവേയിൽ ഉൾപ്പെടെ പൊടിക്കാറ്റ് കാഴ്ച തടസപെടുത്തിയതിനെ തുടർന്നാണ് വിമാന സർവീസുകൾ തടസപ്പെട്ടത്.

നോയിഡ, ഗുഡ്ഗാവ്്, ഫരീദബാദ് തുടങ്ങിയ നഗരങ്ങളിലും കനത്ത പൊടിക്കാറ്റും മഴയും അനുഭവപ്പെട്ടു. നോയിഡയിൽ മെട്രോ സർവീസ് അരമണിക്കൂറോളം നിർത്തിവച്ചു.

മണിക്കൂറിൽ 50 മുതൽ 70 കിലോമീറ്റർ വരെ വേഗത്തിലാണ് കാറ്റ് വീശുന്നത്. കഴിഞ്ഞയാഴ്ചയും ഡൽഹിയിലെ വിവിധ മേഖലകളിൽ ശക്തമായ പൊടിക്കാറ്റ് വീശിയിരുന്നു. പൊടിക്കാറ്റും മഴയും സംബന്ധിച്ച മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ നൽകിയിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP