Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിവാദങ്ങളിൽ തുടങ്ങി വിവാദങ്ങളിൽ അവസാനിച്ച ആര്യയുടെ ഷോയ്ക്ക് അടുത്ത വിവാദം; ജീവിതത്തിൽ താൻ ആര്യയെ മാത്രമെ വിവാഹം ചെയ്യുവെന്ന് എങ്ക വീട്ടു മാപ്പിളൈ മത്സരാർത്ഥി;ആര്യക്കും ആരാധകർക്കും ഞെട്ടൽ; ദൃഢ പ്രതിജ്ഞയെടുത്ത് അബർനദി

വിവാദങ്ങളിൽ തുടങ്ങി വിവാദങ്ങളിൽ അവസാനിച്ച ആര്യയുടെ ഷോയ്ക്ക് അടുത്ത വിവാദം; ജീവിതത്തിൽ താൻ ആര്യയെ മാത്രമെ വിവാഹം ചെയ്യുവെന്ന് എങ്ക വീട്ടു മാപ്പിളൈ മത്സരാർത്ഥി;ആര്യക്കും ആരാധകർക്കും ഞെട്ടൽ; ദൃഢ പ്രതിജ്ഞയെടുത്ത് അബർനദി

വിവാദങ്ങളോടെ തുടങ്ങി വിവാദങ്ങളോടെ അവസാനിച്ച ചാനൽ ഷോ ആയിരുന്നു നടൻ ആര്യയുടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാൻ സംഘടിപ്പിച്ച എങ്ക വീട്ടു മാപ്പിളൈ. ഷോയിൽ വിജയസാധ്യത കൽപിക്കപ്പെട്ടയാളായിരുന്നു കുംഭകോണം സ്വദേശി അബർനദി. മത്സരാർഥികളിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചതും അബർനദിക്കായിരുന്നു. സോഷ്യൽ മീഡിയയിൽ അബർനദി ആർമി വരെ തുടങ്ങിയിരുന്നു.

അവസാന ഘട്ടത്തിലാണ് അബർനദി പുറത്തായത്. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനവും ഉയർന്നിരുന്നു. ഷോ അവസാനിച്ച് മാസങ്ങൾ പിന്നിട്ടപ്പോൾ ആര്യയുടെ ആരാധകരെ ഞെട്ടിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് അബർനദി. ആര്യയെ അല്ലാതെ താൻ മറ്റാരെയും വിവാഹം കഴിക്കില്ലെന്ന ദൃഢ പ്രതിജ്ഞയിലാണ് അബർനദി. ഒരു തമിഴ്ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അബർനദിയുടെ പുതിയ വെളിപ്പെടുത്തൽ.

പരിപാടിയുടെ തുടക്കം മുതലെ വലിയ വിവാദങ്ങൾ ഉടലെടുത്തിരുന്നു. ഇത് വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നും ആര്യ ആരെയും വിവാഹം ചെയ്യാൻ പോകുന്നില്ലെന്നും വിമർശനം ഉയർന്നിരുന്നു.സൂസന്ന, മലയാളികളായ അഗത, സീത ലക്ഷ്മി എന്നിവരാണ് അവസാന ഘട്ടത്തിൽ ആര്യയുടെ വധുവാകാൻ മത്സരിച്ചിരുന്നത്. എന്നാൽ ഗ്രാൻഡ് ഫിനാലെയിൽ ആര്യ ആരെയും തിരഞ്ഞെടെുത്തില്ല.

മത്സരത്തിന്റെ അവസാനഘട്ടത്തിലെത്തിയ ആറുപേരുടെ വീടുകളിലും പെണ്ണുകാണാനായി ആര്യ പോയിരുന്നു. ശ്രീലങ്ക മുതൽ ആലുവ വരെ ആര്യ ഇതിനായി സഞ്ചരിച്ചു. പെൺകുട്ടികളുടെ മാതാപിതാക്കളെ മാത്രമല്ല അവരുടെ സുഹൃത്തുക്കളെയും മറ്റു കുടുംബാംഗങ്ങളെയും നേരിട്ട് കാണുകയുണ്ടായി. ഇതിൽ നിന്നെല്ലാം കിട്ടുന്ന വിവരങ്ങളിൽ നിന്നുമാണ് ആര്യ അവസാന മൂന്നുപേരെ തിരഞ്ഞെടുത്തത്.

അബർനദിയുടെ വാക്കുകളിലേക്ക്
ഞാൻ ആര്യയെ അല്ലാതെ വേറെ ആരെയും വിവാഹം കഴിക്കുകയില്ല. വിവാഹം കഴിച്ചില്ലെങ്കിൽ ഞാൻ ഒറ്റയ്ക്ക് ജീവിക്കും. എനിക്കിപ്പോൾ വിവാഹത്തിൽ താൽപര്യം ഇല്ല. വിവാഹം അല്ലാതെ ജീവിതത്തിൽ മറ്റു വലിയ കാര്യങ്ങളുണ്ട്. ആദ്യം അതെല്ലാം ചെയ്തു തീർക്കണം. ഷോയിൽ പങ്കെടുക്കുന്ന വിവരം വീട്ടിൽ ആദ്യം ആരോടും പറഞ്ഞില്ല. അനിയത്തിയോട് മാത്രം വിവരം പറഞ്ഞു. അവൾ എല്ലാ പിന്തുണയും നൽകി.

എനിക്ക് ആര്യയോട് ഒരു ചെറിയ ഇഷ്ടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഷോയിൽ വന്നപ്പോളും അങ്ങനെയായിരുന്നു. പക്ഷേ ക്രമേണ ഞാൻ ആര്യയെ പ്രണയിച്ചു. എന്റെ മനസ്സിൽ ഇപ്പോൾ അദ്ദേഹം മാത്രമേയുള്ളൂ. എന്നെ വേണ്ടെന്ന് വച്ചതിന് കാരണം വ്യക്തമായി അറിയില്ല. എനിക്ക് തോന്നുന്നത് അദ്ദേഹത്തിന് ഷോയ്ക്ക് വന്നതിന് ശേഷം സാമ്പത്തികമായി എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. നിങ്ങൾ എല്ലാവരും വിചാരിക്കുന്ന പോലെ ആര്യ അത്ര സന്തോഷവാനല്ല. എന്തൊക്കെയോ സമ്മർദ്ദങ്ങളുണ്ട്.

ഷോ കഴിഞ്ഞു പുറത്ത് വന്നതിന് ശേഷം ഞാൻ ആര്യയെ കണ്ടില്ല. ഞാൻ പുറത്തുപോയ അന്ന് സംസാരിച്ചിരുന്നു. ഫോട്ടോയെല്ലാം എടുത്ത് തമാശയൊക്കെ പറഞ്ഞാണ് പിരിഞ്ഞത്. നന്നായി സംസാരിച്ചു. ആര്യ എന്നെ വിവാഹം ചെയ്യുമെന്ന് എനിക്ക് തോന്നിയിരുന്നു. എന്നെ ഇഷ്ടമായെന്ന് പറഞ്ഞിട്ടുണ്ട്. ആര്യയുടെ സുഹൃത്തുക്കളും എന്നോട് സ്വകാര്യമായി അത് പറഞ്ഞിട്ടുണ്ട്. ഷോയിൽ നിന്ന് പുറത്തായപ്പോൾ സംഗീത മാം എന്നെ ഒരുപാട് ഉപദേശിച്ചു. ഇത് വിവാഹം ചെയ്യേണ്ട പ്രായമല്ല എന്നും പഠിക്കണം ലോകം കാണണമെന്നുമെല്ലാം. ഞാൻ ഉമ്മ വച്ചതും കെട്ടിപ്പിടിച്ചതുമെല്ലാം തെറ്റാണെന്ന് പറഞ്ഞ് പലരും വരാറുണ്ട്. എനിക്കതിൽ തെറ്റു തോന്നുന്നില്ല. കാരണം എനിക്ക് ആര്യയെ ഇഷ്ടമാണ്. എനിക്ക് അദ്ദേഹത്തോട് കടുത്ത പ്രണയമാണ്.'

ഞാൻ ഇപ്പോൾ സുഖമായിരിക്കുന്നു. കൂടുതൽ കരുത്തയാണ്. ഫേസ്‌ബുക്കിലും ഇൻസ്റ്റഗ്രാമിലുമെല്ലാം വരുന്ന അഭിപ്രായപ്രകടനങ്ങളും ആശംസകളുമെല്ലാം ഞാൻ കാണുന്നുണ്ട്. എല്ലാവരോടും ഞാൻ നന്ദി പറയുന്നു. ഇതിനൊക്കെ ഞാൻ ലൈവായി തന്നെ വന്ന് മറുപടി നൽകാം. എല്ലാറ്റിനും ഒരു കാരണമുണ്ട്. സത്യസന്ധമായാണ് ഞാൻ എല്ലാം പറഞ്ഞതും ചെയ്തതും. അതിന് ഒരു സ്‌ക്രിപ്റ്റില്ലായിരുന്നു. മനസ്സിൽ തോന്നിയ കാര്യം മാത്രമാണ് ഞാൻ അവിടെ പറഞ്ഞത്. ഇതിനെക്കുറിച്ച് നിങ്ങൾ പലതും കേൾക്കുന്നുണ്ടാകും. അതൊന്നും വിശ്വസിക്കരുത്. ഞാൻ നേരിട്ട് തന്നെ വന്ന് നിങ്ങളോട് കാര്യങ്ങൾ പറയുന്നുണ്ട്. അതിനുവേണ്ടി അൽപം കാത്തിരിക്കൂ. ഷോയിൽ എന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് ഞാൻ ക്ഷമ ചോദിക്കുന്നു'-അബർനദി പറഞ്ഞു.

ഷോയുടെ ഭാഗമായി ജയ്പൂരിലായിരുന്നു സംഘം. ചെന്നൈയിൽ തിരിച്ചെത്തിയതിന് ശേഷമാണ് ആര്യ കുംഭകോണത്തുള്ള അബർനദിയുടെ വീട്ടിലെത്തിയത്തി പെണ്ണുകാണ്ടത്.
വീട്ടിലെത്തിയ ആര്യയെ അബർനദിയുടെ അമ്മയും അമ്മാവനും ചേർന്ന് സ്വീകരിച്ചു. പരമ്പരാഗത രീതിയിലാണ് പെണ്ണുകാണൽ നടന്നത്. വികാരാധീനയാണ് അബർനദി ആര്യയെ സ്വീകരിച്ചത്. ചടങ്ങുകൾക്ക് ശേഷം സമീപത്തെ അമ്പലം ആര്യയും അബർനദിയും കുടുംബവും സന്ദർശിച്ചു. ആദ്യമായിട്ടാണ് ഒരാൾക്ക് വേണ്ടി അമ്പലത്തിൽ പോകുന്നതെന്ന് ആര്യ അബർനദിയോട് പറഞ്ഞിരുന്നു.ഫാഷൻ ഡിസൈനറായ അബർനദി ഏപ്രിൽ പത്തിന് നടന്ന റൗണ്ടിലാണ് ഷോയിൽ നിന്ന് പുറത്തായത്. അബർനദിയുടെ വീട്ടിൽ ചെന്നുള്ള ആര്യയുടെ പെണ്ണുകാണലെല്ലാം വികാരനിർഭരമായ രംഗങ്ങൾക്കാണ് സാക്ഷ്യംവഹിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP