Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബ് വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; 386 പേജുള്ള കുറ്റപത്രത്തിൽ ഒന്നാം പ്രതിസ്ഥാനത്തുള്ളത് റിമാൻഡിൽ കഴിയുന്ന ആകാശ് തില്ലങ്കേരി; കോടതിയിൽ കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചത് 8000ത്തോളം പേജുള്ള അനുബന്ധരേഖകളും

യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബ് വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; 386 പേജുള്ള കുറ്റപത്രത്തിൽ ഒന്നാം പ്രതിസ്ഥാനത്തുള്ളത് റിമാൻഡിൽ കഴിയുന്ന ആകാശ് തില്ലങ്കേരി; കോടതിയിൽ കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചത് 8000ത്തോളം പേജുള്ള അനുബന്ധരേഖകളും

മട്ടന്നൂർ: മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമായി. കൊലപാതകം നടന്ന് 92 -ാം ദിവസമാണ് കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. റിമാൻഡിൽ കഴിയുന്ന ആകാശ് തില്ലങ്കേരിയെ ഒന്നാം പ്രതിയാക്കിയുള്ള 386 പേജുള്ള കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥനായ മട്ടന്നൂർ സിഐ, എവി ജോൺ മട്ടന്നൂർ കോടതിയിൽ സമർപ്പിച്ചത്. 8000ത്തോളം പേജുള്ള അനുബന്ധരേഖകളും കോടതിയിൽ കുറ്റപത്രത്തിനൊപ്പം നൽകി.

കഴിഞ്ഞ ഫെബ്രവരി 12ന് രാത്രി 10.45ന് എടയന്നൂർ തെരൂരിലെ തട്ടുകടയിൽ വച്ചാണ് ശുഹൈബ് വെട്ടേറ്റ് മരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരി ഉൾപ്പടെ 11 സിപിഎം പ്രവർത്തകരെ മട്ടന്നൂർ സിഐ, എ.വി. ജോണിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ അറസ്റ്റിലായി 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണമെന്ന നിയമമുള്ളതു കൊണ്ടാണ് അന്വേഷണസംഘം കുറ്റപത്രം തയാറാക്കിയത്. കൊലപാതകത്തിനുള്ള കാരണവും പ്രതികൾക്കുള്ള പങ്കും വിവരിച്ചാണ് കുറ്റപത്രം തയാറാക്കിയിട്ടുള്ളത്.

കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ശുഹൈബിന്റെ പിതാവ് സമർപ്പിച്ച ഹർജി സുപ്രിം കോടതിയുടെ പരിഗണനയിലാണ്. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് സ്റ്റേ ചെയ്യണമെന്ന പിതാവിന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. സിബിഐ അന്വേഷണം വേണമെന്ന ഹർജിയിൽ കോടതി സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചിരിക്കുകയാണ്. കേസ് കോടതി ജൂലൈ 16 ലേക്ക് മാറ്റിയിരിക്കുകയാണ്.

ഫെബ്രുവരി 12 നാണ് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ശുഹൈബിനെ ഒരു സംഘം ആക്രമിച്ചു കൊലപ്പെടുത്തിയത്. കേസിൽ ആകാശ് തിലങ്കേരിയടക്കം 11 സിപിഐഎം പ്രവർത്തകർ അറസ്റ്റിലായി. മാർച്ച് ഏഴിന് കേസിന്റെ അന്വേഷണം ഹൈക്കോടതി സിംഗിൾ ബെഞ്ച് സിബിഐയ്ക്ക് കൈമാറിയിരുന്നു. എന്നാൽ മാർച്ച് 14 ന് സർക്കാരിന്റെ ഹർജിയിൽ ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്തു. കേസ് വേനൽ അവധിക്ക് ശേഷം പരിഗണിക്കുമെന്നാണ് ഡിവിഷൻ ബഞ്ച് വ്യക്തമാക്കിയത്.

ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച സ്റ്റേ ഉത്തരവിന് എതിരെയാണ് ശുഹൈബിന്റെ മാതാപിതാക്കളായ സിപി മുഹമ്മദ്, എസ്‌പി റസിയ എന്നിവർ സുപ്രിം കോടതിയെ സമീപിച്ചത്. സിപിഐഎം പ്രവർത്തകർ പ്രതികളായ കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് ശുഹൈബിന്റെ മാതാപിതാക്കളുടെ വാദം. തെളിവ് നശിപ്പിക്കപ്പെടും മുൻപ് കേസ് അടിയന്തരമായി സിബിഐക്ക് നൽകണം. പ്രതികൾക്ക് സിപിഐഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന സിംഗിൾ ബെഞ്ച് പരാമർശവും ഹർജിയിൽ ചൂണ്ടികാണിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP