Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൂറ്റൻ മലമ്പാമ്പിന്റെ പുറത്ത് കയറിയിരുന്ന് കുഞ്ഞുങ്ങളുടെ കളി; വലിയ മനുഷ്യനെപ്പോലും വിഴുങ്ങാൻ പറ്റുന്ന പെരുമ്പാമ്പിനൊപ്പം കളിക്കാൻ അനുവദിച്ച മാതാപിതാക്കൾക്കെതിരേ സോഷ്യൽ മീഡിയ

കൂറ്റൻ മലമ്പാമ്പിന്റെ പുറത്ത് കയറിയിരുന്ന് കുഞ്ഞുങ്ങളുടെ കളി; വലിയ മനുഷ്യനെപ്പോലും വിഴുങ്ങാൻ പറ്റുന്ന പെരുമ്പാമ്പിനൊപ്പം കളിക്കാൻ അനുവദിച്ച മാതാപിതാക്കൾക്കെതിരേ സോഷ്യൽ മീഡിയ

ജക്കാർത്ത: രണ്ട് പെൺകുട്ടികൾ കൂറ്റൻ മലമ്പാമ്പിന്റെ പുറത്തുകയറിയിരുന്ന് കളിക്കുന്ന വീഡിയോ ഇതിനകം വാട്‌സാപ്പിലൂടെയും മറ്റും എല്ലാവരും കണ്ടുകാണും. വലിയ മനുഷ്യനെപ്പോലും അനായാസം അകത്താക്കാൻ വലിപ്പമുള്ള പെരുമ്പാമ്പിന്റെ മുകളിലിലിരുന്നാണ് കുട്ടികൾ വണ്ടിയോടിച്ച് കളിക്കുന്നത്. ഇത്രയും അപകടകരമായ സാഹചര്യത്തിൽ കുട്ടികളെ വിട്ട മാതാപിതാക്കൾക്കെതിരേ കടുത്ത വിമർശനങ്ങളാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്.

ഇൻഡോനേഷ്യയിൽ ചിത്രീകരിച്ച ഈ വീഡിയോ ഇതിനകം മുപ്പത് ലക്ഷത്തിലേറെപ്പേർ കണ്ടുകഴിഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഈ വീഡിയോ ഫെയ്‌സബുക്കിൽ പോസ്റ്റ് ചെയ്തത്. വിഷമുള്ള പാമ്പല്ലങ്കിലും വാ പിളർത്തി ഈ രണ്ട് കുട്ടികളെയും ഒരുമിച്ച് വിഴുങ്ങാൻ പോന്ന വലിപ്പം ആ പെരുമ്പാമ്പിനുണ്ട്. മൊബൈൽ ഫോണിൽ ചിത്രീകരിച്ച ദൃശ്യം എവിടെനിന്നാണെന്ന് വ്യക്തമല്ല.

രണ്ട് കുട്ടികൾ കയറിയിരുന്നിട്ടും അനായാസം മുന്നോട്ട് ഇഴയാൻ പാമ്പിന് സാധിക്കുന്നുണ്ട്. അത്രയ്ക്കും വലിപ്പവും കരുത്തുമുള്ള പാമ്പിനൊപ്പമാണ് കുട്ടികളെ കളിക്കാൻ അനുവദിച്ചിട്ടുള്ളത്. ഒരുദിവസം ഈ കുട്ടികൾ പാമ്പിന്റെ വയറ്റിലെത്തിയാൽ മാതാപിതാക്കൾ സ്വയം പഴിച്ചാൽ മതിയാകുമെന്ന് സോഷ്യൽ മീഡിയയിൽ ബഹുഭൂരിപക്ഷവും അഭിപ്രായപ്പെടുന്നു.

പാമ്പിനൊപ്പം കളിക്കുന്ന കുട്ടികൾ അതിനുള്ള ആഹാരമാകാൻ അധികം സമയമൊന്നും വേണ്ടെന്ന് മാതാപിതാക്കൾ ഓർമിക്കുന്നത് നല്ലതാണെന്ന് വേറെ ചിലർ എഴുതി. അപകടം മനസ്സിലാക്കാതെയാണ് കുട്ടികളുടെ കളിയെന്ന് ഒരുകൂട്ടർ എഴുതുന്നു. വളർത്തുന്ന പാമ്പാണെങ്കിലും അതിന്റെ വന്യസ്വഭാവം പോകില്ലന്നും ഏതുനിമിഷവും അപകടത്തിന് സാധ്യതയുണ്ടെന്നും മറ്റു ചിലർ മുന്നിയിപ്പ് നൽകുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP