Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഗൾഫിൽ ആയിരിക്കുമ്പോൾ ലോൺ എടുക്കാനായി മുക്ത്യാർ എഴുതി വാങ്ങി; നാട്ടിലെത്തിയപ്പോൾ അറിഞ്ഞത് 15സെന്റും വീടും ഭാര്യയും മക്കളും വിറ്റുവെന്ന യാഥാർത്ഥ്യം; ഹൃദ്രോഗിക്ക് സ്‌ട്രോക്ക് വന്ന് സംസാരം പോയപ്പോൾ ഓട്ടോയിൽ കയറ്റി റോഡിൽ ഇറക്കിവിട്ടു; പൊലീസ് ഇടപെട്ടിട്ടും ഭർത്താവിനെ ഭാര്യയ്ക്ക് വേണ്ട; ഗാന്ധിഭവനിൽ അഭയം നൽകിയ സുധീന്ദ്രനെന്ന മുൻ പ്രവാസിയുടെ കഥ

ഗൾഫിൽ ആയിരിക്കുമ്പോൾ ലോൺ എടുക്കാനായി മുക്ത്യാർ എഴുതി വാങ്ങി; നാട്ടിലെത്തിയപ്പോൾ അറിഞ്ഞത് 15സെന്റും വീടും ഭാര്യയും മക്കളും വിറ്റുവെന്ന യാഥാർത്ഥ്യം; ഹൃദ്രോഗിക്ക് സ്‌ട്രോക്ക് വന്ന് സംസാരം പോയപ്പോൾ ഓട്ടോയിൽ കയറ്റി റോഡിൽ ഇറക്കിവിട്ടു; പൊലീസ് ഇടപെട്ടിട്ടും ഭർത്താവിനെ ഭാര്യയ്ക്ക് വേണ്ട; ഗാന്ധിഭവനിൽ അഭയം നൽകിയ സുധീന്ദ്രനെന്ന മുൻ പ്രവാസിയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

അഞ്ചൽ: ഭാര്യ വിട്ടിൽ നിന്നും ഇറക്കിവിട്ട രോഗിയായ പ്രവാസിക്ക് പത്താനാപുരം ഗാന്ധിഭവനിൽ അഭയം. അറയ്ക്കൽ വടക്കതിൽ വീട്ടിൽ സുധീന്ദ്രൻ (55)നെ ആണ് അഞ്ചൽ പൊലീസ് ഗാന്ധിഭവനിൽ എത്തിച്ചത്. ഇരുപത് വർഷം ഗൾഫിൽ ആയിരുന്ന സുധീന്ദ്രൻ നാട്ടിലെത്തിയശേഷം അസുഖബാധിതനായി.

ഗൾഫിൽ ആയിരുന്ന സമയം ലോൺ എടുക്കാനെന്ന വ്യാജേന മുക്തിയാറിന്റെ മറവിൽ നാട്ടിൽ ഉണ്ടായിരുന്ന പതിനഞ്ച് സെന്റ് സ്ഥലവും വീടും വിറ്റ് ലക്ഷങ്ങൾ കൈക്കലാക്കി. കൂടാതെ പണമായി ലക്ഷങ്ങളും. അടുത്തിടെ ഹൃദയ സംബന്ധമായ അസുഖവും സ്‌ട്രോക്കും പിടിപെട്ടതോടെ ആണ് ഭാര്യയ്ക്കും മക്കൾക്കും അനഭിമതനായതത്രെ.

അസുഖത്തെ തുടർന്ന് സംസാരശേഷി നഷ്ടമായ നിലയിലായ സുധീന്ദ്രനെ ഓട്ടോയിൽ കയറ്റി തടിക്കാടുള്ള ഒരു ബന്ധുവിടിന് സമീപം ഇറക്കി വിട്ടു. നാട്ടുകാർ ഇടപെട്ട് ഇയാളെ അഞ്ചൽ പൊലീസിൽ എത്തിക്കുകയും എസ്ഐ പി.എസ് രാജേഷ് സുധീന്ദ്രന്റെ ഭാര്യ അജിതകുമാരിയെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ഏൽപ്പിച്ച് വിടുകയുംചെയ്തു.

ദിവസങ്ങൾക്ക് ശേഷം ഓട്ടോയിൽ കയറ്റി വീണ്ടും വഴിയിൽ ഇറക്കി വിടാൻ ശ്രമിച്ചു. ഇത് എതിർത്ത ഓട്ടോ ഡ്രൈവറും നാട്ടുകാരും ചേർന്ന് പൊലീസിൽ സ്റ്റേഷനിൽ എത്തിക്കുക ആയിരുന്നു. പൊലീസ് വീണ്ടും ഭാര്യയെ വിളിച്ച് ഏൽപിക്കാൻ ശ്രമിച്ചെങ്കിലും ഇവർ ഏറ്റെടുക്കാൻ തയാറാകാത്തതിനെ തുടർന്ന് മറ്റ് മർഗങ്ങളില്ലാതെ പത്തനാപുരം ഗാന്ധിഭവനിൽ എത്തിക്കുക ആയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP