Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മണ്ണാർക്കാടിന്റെ ചരിത്രത്തിലേക്ക് വെളിച്ചംവീശി പുസ്തകവും ഡോക്യുമെന്ററിയും

മണ്ണാർക്കാടിന്റെ ചരിത്രത്തിലേക്ക് വെളിച്ചംവീശി പുസ്തകവും ഡോക്യുമെന്ററിയും

സമദ് കല്ലടിക്കോട്

ണ്ണാർക്കാടിന്റെ പൈതൃകവും സംസ്‌ക്കാരവും അടയാളപ്പെടുത്താനുള്ള അച്ചടി-ദൃശ്യ സംരംഭത്തിന്ശ്രദ്ധേയപരിസമാപ്തി.രേഖകളിലില്ലാത്ത ,വിസ്മൃതമാകുന്നവിവരങ്ങൾ സമാഹരിച്ച് 'മണ്ണാർക്കാടിന്റെ ചരിത്രപെരുമ' എ ന്ന പേരിൽ പുസ്തകവും 'കാലത്തിന്റെ കാലൊച്ച'എന്ന പേരിൽ ഡോക്യൂമെന്ററിയുമാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ സഫലമാക്കിയത്.

മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യുസുഫ് പാലക്കലിന്റെ ശ്രമഫലമായുള്ള ഈ ചരിത്ര രചന സാംസ്കാരിക പ്രവർത്തകൻ കെ പി എസ് പയ്യനെടമാണ്എ ഴുതിപൂർത്തിയാക്കിയത്. ബ്ലോക്കിന് കീഴിൽ ഉൾപ്പെട്ടവിവിധപ്രദേശങ്ങളിലെ കലകൾ,സാമൂഹിക-മത-സാംസ്‌കാരിക ചരിത്രങ്ങൾ എന്നിവ കിട്ടാവുന്ന വിവരങ്ങൾ തേടിയാണ് പ്രാദേശിക ചരിത്ര പഠനം നടത്തിയത്.

നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള ജന ജീവിതത്തിന്റെയും കുടിയേറ്റത്തിന്റെയും, അധിനിവേശകാലത്തിന്റെയും, കർഷകകുടിയേറ്റത്തിന്റെയും, ജീവിതസമരങ്ങളുടെയുമെല്ലാം ചരിത്രവഴികളിലൂടെ ഒരു സഞ്ചാരമാണ് മണ്ണാർക്കാട് ചരിത്രപ്പെരുമ.പരമാവധി പഴയകാലത്തെപ്പറ്റി പറയാനാണ് ശ്രമിച്ചിട്ടുള്ളത്. ഇതോടൊപ്പം, മണ്ണാർക്കാടിന്റെ ജൈവവ്യവസ്ഥയെയും കാർഷികസംസ്‌കൃതിയെയും ഗോത്രജീവിതത്തെയും അറിയപ്പെടുന്നതും അല്ലാത്തതുമായ ചരിത്ര സ്മൃതികളെയുംകുറിച്ചുള്ള വിശദാംശങ്ങളുമുണ്ട്.

സ്ഥലനാമ ചരിത്രം,വ്യക്തിവിശേഷം,പഴമയിലെകാഴ്ചകൾ, വേഷം,ഭക്ഷണം, ഭാഷ, പാർപ്പിടം,രാഷ്ട്രീയരംഗം,ഗ്രാമീണകലകൾ,നാടകവും കലാസമിതികളും ,സാഹിത്യം, മാധ്യമലോകം,സിനിമ,വായനയുടെ ലോകം,തുടങ്ങി പുതിയ കാലത്ത് മണ്ണാർക്കാടിന്റെ സ്പന്ദനങ്ങൾ എന്തെന്നു കൂടി ഈ ഗവേഷണ പഠനം പരാമർശിക്കുന്നു.

ഓർമ്മകളുടെ വീണ്ടെടുപ്പിലൂടെ നാറാണത്തുഭ്രാന്തന്റെയും ഗ്രാമത്തിന്റെയും ചരിത്രവും കാഴ്ചപ്പാടും പുസ്തകത്തിലും ഡോക്യൂമെന്ററിയിലും ഉൾച്ചേർത്തിട്ടുമുണ്ട്.പഴമ നന്നായി ഓർത്തുവെച്ചിരുന്ന പലരും മണ്മറഞ്ഞു. അവശേഷിക്കുന്നവരിലൂടെ കിട്ടാവുന്ന പരമാവധി വിവരങ്ങൾ ശേഖരിച്ചിരിക്കുകയാണിവിടെ.

പ്രാചീനമായ കാലത്തേക്ക് സാധ്യമാകുന്ന രീതിയിൽ സഞ്ചരിക്കാനുള്ള ഈ ശ്രമം ഏവരുടെയും പ്രശംസപിടിച്ചുപറ്റി.പരിമിതമായസമയത്തിനുള്ളിൽ തയ്യാറാക്കിയ ഈ ചരിത്രപഠനത്തിന് എം.ചന്ദ്രദാസനായിരുന്നു ഗവേഷണ സഹായി.മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിൽ നടന്ന പ്രകാശന സദസ്സ് എൻ.ഷംസുദ്ദീൻഎം എൽ എ ഉദ്ഘാടനം ചെയ്തു.മണ്ണാർക്കാടിന്റെ ചരിത്രപ്പെരുമ പുസ്തകം കല്ലടി എം ഇ എസ് കോളേജ് പ്രിൻസിപ്പൽ ഡോ.ഒ.പി.സലാഹുദ്ദീനും കാലത്തിന്റെ കാലൊച്ച സിഡി നഗരസഭ ചെയർപേഴ്‌സൺ എം.കെ.സുബൈദയും ഏറ്റുവാങ്ങി. തിങ്ങിനിറഞ്ഞസദസ്സിൽ ഡോക്യൂമെന്ററിഫിലിം പ്രദർശിപ്പിച്ചു.

നാരായണസ്വാമി,സഫ്ദർമെർവ,തുടങ്ങിയവരെ ആദരിച്ചു.ബ്ലോക്ക് പഞ്ചായത്ത് ആക്ടിങ് പ്രസിഡണ്ട് എൻ.സൈതലവി,ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.ഒലിവ് നാടൻപാട്ട് സംഘത്തിന്റെ കലാമേളയും ഉണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP