Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സമകാലിക സംഭവങ്ങൾ- സോളിഡാരിറ്റിക്ക് പറയാനുള്ളത് എന്ന തലക്കെട്ടിൽ സോളിഡാരിറ്റി പൊതുയോഗം സംഘടിപ്പിച്ചു

സമകാലിക സംഭവങ്ങൾ- സോളിഡാരിറ്റിക്ക് പറയാനുള്ളത് എന്ന തലക്കെട്ടിൽ സോളിഡാരിറ്റി പൊതുയോഗം സംഘടിപ്പിച്ചു

പാലക്കാട്: 'സമകാലിക സംഭവങ്ങൾ- സോളിഡാരിറ്റിക്ക് പറയാനുള്ളത്' എന്നതലക്കെട്ടിൽ ജില്ലാ കമ്മറ്റി മേപ്പറമ്പിൽ പൊതുയോഗം സംഘടിപ്പിച്ചു.ദേശീയ-സംസ്ഥാന ഭരണകൂടങ്ങളുടെ നിലപാടുകളെ വിലയിരിത്തിയും, ആനുകാലികസംഭവങ്ങളോടുള്ള സോളിഡാരിറ്റിയുടെ നിലപാട് വിശദീകരിച്ചുമാ ണ് പൊതുയോഗംസംഘടിപ്പിച്ചത്.

സോളിഡാരിറ്റി മുൻ സംസ്ഥാന ജനറൽ സെക്രടറി കളത്തിൽ ഫാറുഖ്ഉദ്ഘാടനം നിർവഹിച്ചു. രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടംന്യൂനപക്ഷളെയും-ദളിത്കളെയും ആസുത്രിതമായി വേട്ടയാടുന്ന വർത്തമാന കാലത്ത്ഫാസിസ്റ്റ് വിരുദ്ധ ചേരി ശക്തിപ്പെടേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

ഫാസിസ്റ്റ് ഭരണകൂടത്തെ പ്രതിരോധിക്കുന്നതിൽ വലിയ മുതൽകൂട്ടാവുമെന്ന
പ്രതിക്ഷയിലാണ് കേരള ജനത ഇടത്പക്ഷത്തെ അധികാരത്തിലെത്തിച്ചത്. എന്നാൽസംഘ് ഭരണകൂടത്തിന് മുന്നിൽ സ്വന്തം ധർമ്മം മറന്ന് വോട്ട്ബാങ്ക്രാഷ്ട്രീയം കളിക്കുന്ന പിണറായി സർക്കാറിന്റെ തെറ്റായ സമീപനങ്ങൾക്ക് എതിരെപോരടാൽ യുവക്കാൾ മുന്നോട്ട് വരണമെന്ന് അദ്ദേഹം ആഹ്വനം ചെയ്തു.

കേരളത്തിന്‌സമരത്തിന്റെയും- സേവനത്തിന്റെയും പുതിയ മാതൃകകൾ പഠിപ്പിച്ച യുവജന
പ്രസ്ഥാനമാണ് സോളിഡാരിറ്റിയെന്നും കളത്തിൽ ഫാറൂഖ് കൂട്ടിചേർത്തു. ജില്ലാപ്രസിഡണ്ട് എ.കെ.നൗഫൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവർത്തക സമിതി അംഗംഡോ: വി എം.നിഷാദ് മുഖ്യപ്രഭാഷണം നിർവഹിച്ചു. സോളിഡാരിറ്റി മുൻ ജില്ലാപ്രസിഡണ്ട് എം.സുലൈമാൻ, ജമാഅത്തെ ഇസ്ലാമി പാലക്കാട് ഏരിയാ പ്രസിഡണ്ട്അബ്ദുശുക്കുർ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രടറി ലുഖ്മാൻ ആലത്തൂർസ്വാഗതവും, ഒലവക്കോട് ഏരിയാ പ്രസിഡണ്ട് ഹസനുൽ ബന്ന നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP