Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുണ്യമാസത്തിൽ സമാധാനാന്തരീക്ഷം ഉണ്ടാവട്ടെ; ജമ്മു-കശ്മീരിൽ റംസാൻ മാസത്തിൽ ഉപാധികളോടെ വെടിനിർത്തൽ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

പുണ്യമാസത്തിൽ സമാധാനാന്തരീക്ഷം ഉണ്ടാവട്ടെ; ജമ്മു-കശ്മീരിൽ റംസാൻ മാസത്തിൽ ഉപാധികളോടെ വെടിനിർത്തൽ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജമ്മു-കശ്മീരിൽ റംസാൻ മാസത്തിൽ ഉപാധികളോടെയുള്ള വെടിനിർത്തൽ പ്രഖ്യാപിച്ചു. ഭീകരരോടുള്ള നിലപാടിന്റെ ഭാഗമായി മുസ്ലീമുകൾക്കെതിരെയാണ് സൈന്യമെന്ന മോശം പ്രതിഛായ മാറ്റാൻ ഇതിലൂടെ കഴിയുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

എല്ലാവരും ഈ തീരുമാനവുമായി സഹകരിക്കണം. മുസ്ലിം സഹോദരി സഹാദരന്മാർക്ക് സമാധാനപൂർവവും ബുദ്ധിമുട്ടില്ലാതെയും പുണ്യമാസത്തിലെ ചടങ്ങുകൾ നിർവഹിക്കാൻ സഹായിക്കണം. കശ്്മീരിൽ വരുന്ന മുപ്പതു ദിവസം ഭീകര വിരുദ്ധ നടപടികൾ ഉണ്ടാവില്ലെന്നും മന്ത്രാലയം അറിയിച്ചു.

സൈന്യത്തിനു നേരെ ആക്രമണം ഉണ്ടാകുമ്പോഴോ ജനങ്ങളുടെ ജീവന് രക്ഷിക്കാൻ ആവശ്യമായിവരുമ്പോഴോ മാത്രമെ സൈനിക നടപടികൾ ഉണ്ടാവുകയുള്ളു- മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

കേന്ദ്ര തീരുമാനം ശുഭകരമാണെന്നും എല്ലാവരും അതിനെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി മെഹബൂബ മുഫ്തി അറിയിച്ചു. സമാധാനപ്രിയരായ മുസ്ലികൾക്ക് സമാധാനപരമായ അന്തരീക്ഷത്തിൽ വ്രതം എടുക്കുന്നതിനുള്ള സാഹചര്യമാണ് കേന്ദ്രം സൃഷ്ടിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP