Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സ്‌റ്റേ ഒഴിവാക്കാൻ രാവിലെ സത്യപ്രതിജ്ഞ നിശ്ചയിച്ചപ്പോൾ രാത്രിയിൽ സുപ്രീംകോടതി തുറപ്പിച്ചെങ്കിലും കോൺഗ്രസിന്റെ പ്രതീക്ഷ അസ്ഥാനത്തായി; സുപ്രീംകോടതി സത്യപ്രതിജ്ഞ വിലക്കാതിരുന്നത് ഗവർണ്ണറുടെ വിവേചന അധികാരത്തിൽ ഇടപെടാൻ കോടതിക്ക് അവകാശം ഇല്ലെന്ന് പറഞ്ഞ്; യെദ്യൂരപ്പ ഇന്ന് ഒൻപതിന് തന്നെ മുഖ്യമന്ത്രിയാകും; കോടികളുടെ തിളക്കത്തിൽ രണ്ടാഴ്ച കൊണ്ട് ഭൂരിപക്ഷം ഉറപ്പിക്കാനുള്ള നീക്കം തുടങ്ങി

സ്‌റ്റേ ഒഴിവാക്കാൻ രാവിലെ സത്യപ്രതിജ്ഞ നിശ്ചയിച്ചപ്പോൾ രാത്രിയിൽ സുപ്രീംകോടതി തുറപ്പിച്ചെങ്കിലും കോൺഗ്രസിന്റെ പ്രതീക്ഷ അസ്ഥാനത്തായി; സുപ്രീംകോടതി സത്യപ്രതിജ്ഞ വിലക്കാതിരുന്നത് ഗവർണ്ണറുടെ വിവേചന അധികാരത്തിൽ ഇടപെടാൻ കോടതിക്ക് അവകാശം ഇല്ലെന്ന് പറഞ്ഞ്; യെദ്യൂരപ്പ ഇന്ന് ഒൻപതിന് തന്നെ മുഖ്യമന്ത്രിയാകും; കോടികളുടെ തിളക്കത്തിൽ രണ്ടാഴ്ച കൊണ്ട് ഭൂരിപക്ഷം ഉറപ്പിക്കാനുള്ള നീക്കം തുടങ്ങി

ന്യൂഡൽഹി: കർണ്ണാടക മുഖ്യമന്ത്രിയായി ബിഎസ് യെദ്യൂരപ്പ ഇന്നു തന്നെ സത്യപ്രതിജ്ഞ ചെയ്യും. യെദ്യൂരപ്പയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചതിനെതിരെ കോൺഗ്രസ് സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതിയിൽ അംഗീകരിച്ചില്ല. സത്യപ്രതിജ്ഞ സ്റ്റേ ചെയ്യാനാകില്ലെന്ന കോടതി ഉത്തരവോടെയാണ് കർണ്ണാടകയിൽ ബിജെപി സർക്കാർ ഇന്ന് നിലവിൽ വരുമെന്ന് ഉറപ്പായത്. കോടതി വിധിയുടെ സാഹചര്യത്തിൽ നിശ്ചയിച്ചതുപോലെ ഇന്ന് രാവിലെ ഒമ്പതിന് യെദ്യൂരപ്പയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാം. സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള കാര്യങ്ങൾ കോടതിയുടെ തീർപ്പിന് വിധേയമായിരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹർജി നാളെ രാവിലെ 10.30 ന് വീണ്ടും പരിഗണിക്കും.

ഇതോടെ കോടികളൊഴുക്കി കർണ്ണാടകയിൽ ഭരണം പിടിക്കാനുള്ള ബിജെപിയുടെ നീക്കത്തിനാണ് പച്ചക്കൊടി കിട്ടുന്നത്. എന്നാൽ നാളെ കേസ് പരിഗണിക്കുമ്പോൾ യെദ്യൂരിപ്പ എംഎൽഎമാരുടെ പിന്തുണക്കത്ത് നൽകണം. ഇത് ബിജെപിക്ക് വലിയ വെല്ലുവിളിയാകും. ഇതെല്ലാം പരിശോധിച്ച് ഹൈക്കോടതി തീരുമാനം എടുക്കും. അതുകൊണ്ട് തന്നെ വിഷയം പൂർണ്ണമായും കോടതി ബിജെപിക്ക് അനുകൂലമാക്കി മാറ്റിയിട്ടില്ല. നാളത്തെ കോടതി നടപടികളും അതിനിർണ്ണായകമാകും.

ജാർഖണ്ഡ് കേസിൽ സുപ്രീംകോടതി നൽകിയ നിർദ്ദേശങ്ങൾ ലംഘിച്ചു. ഗവർണർ രാഷ്ട്രീയം കളിക്കുന്നു. ഗവർണറുടെ നടപടി സംശയകരം. കോൺഗ്രസ് സഖ്യത്തിന് ഭൂരിപക്ഷമുണ്ടെന്നും, ഭുരിപക്ഷമുള്ള സഖ്യത്തെയാണ് സർക്കാരുണ്ടാക്കാൻ ക്ഷണിക്കേണ്ടതെന്നും അഭിഷേക് സിങ്വി വാദിച്ചു. ഗോവ കേസിൽ നടത്തിയ സുപ്രീം കോടതി വിധി പാലിക്കാൻ ഗവർണർ ബാധ്യസ്ഥനാണെന്നും കോൺഗ്രസ് സഖ്യത്തിന് ഭൂരിപക്ഷം തെളിയിക്കാൻ ഏഴ് ദിവസം മതി. ബിജെപിക്ക് 15ദിവസം നൽകിയത് കേട്ടുകേഴ് വിയില്ലാത്തതെന്നും വാദിച്ചു. ഗവർണറുടെ തീരുമാനം ചോദ്യം ചെയ്യാം, രാഷ്ട്രപതി ഭരണം പോലും കോടതി റദ്ദാക്കിയിട്ടുണ്ടെന്നും അതിനാൽ സത്യപ്രതിജ്ഞ മാറ്റിവെക്കാൻ ഉത്തരവിടണമെന്നും ആവശ്യം ഉന്നയിച്ചു.

എന്നാൽ ഭരണഘടനയുടെ 361-ാം വകുപ്പ് പ്രകാരം ഗവർണറുടെ തീരുമാനം ചോദ്യം ചെയ്യാനാകുമോ എന്ന സംശയമാണ് കോടതി ഉയർത്തിയത്. കർണാടകയിൽ ഒരു കക്ഷിക്കും ഭൂരിപക്ഷമില്ല എന്ന യാഥാർഥ്യം നിലനിൽക്കുന്നു. അനിശ്ചിതത്വം തുടർന്നാൽ ഭരണം ആര് നിർവഹിക്കുെന്ന ചോദ്യമാണ് സുപ്രീംകോടതി ഉയർത്തിയത്. ഇന്ന് പുലർച്ചെ 1.45 നാണ് കോൺഗ്രസിന്റെ ഹർജി സുപ്രീം കോടതി പരിഗണിച്ചത്.കോൺഗ്രസിന് വേണ്ടി മനു അഭിഷേക് സിങ്വിയാണ് ഹാജരായത്. കേന്ദ്രസർക്കാരിന് വേണ്ടി അറ്റോർണി ജനറൽ കെ.കെ. ഗോപാലും ബിജെപിക്കുവേണ്ടി മുകുൾ റോത്തഗിയും ഹാജരായി.

ഗവർണറുടെ വിവേചനാധികാരത്തിൽ ഇടപെടാനാവില്ലെന്ന് കോടതി വ്യക്തമാക്കിയാണ് കോടതി കോൺഗ്രസ് ആവശ്യം തള്ളിയത്. ഗവർണറുടെ ഉത്തരവ് കോടതിക്ക് മരവിപ്പിക്കാൻ സാധിക്കില്ല. സർക്കാരുണ്ടാക്കാൻ ക്ഷണിച്ച് ഗവർണർ നൽകിയ കത്ത് ഹാജരാക്കാൻ കോടതി ബി.ജെപി.യോട് ആവശ്യപ്പെട്ടു. അതിലെ നിയമപരമായ ശരിതെറ്റുകൾ പരിശോധിക്കേണ്ടതുണ്ടെന്നും അതിന് ശേഷം തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു.കോടതിയുടെ നിലപാട് വാക്കാൽ വ്യക്തമാക്കിയിട്ടേയുള്ളു. രണ്ടുമണിക്കൂറോളം നീണ്ടുനിന്ന വാദപ്രതിവാദങ്ങൾക്കൊടുവിലാണ് കോടതി തീരുമാനമെടുത്തത്.

അതേസമയം ഹർജിയിൽ വിധി പ്രഖ്യാപിക്കാൻ തുടങ്ങിയപ്പോൾ അഭിഷേക് സിങ്വി ഇടപെട്ട് സത്യപ്രതിജ്ഞ രാവിലെ ഒമ്പത് എന്നതിന് പകരം വൈകിട്ട് നാലുമണിയിലേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനെ എതിർത്ത് ബിജെപി അഭിഭാഷകൻ മുകുൾ റോത്തഗി രംഗത്ത് വന്നു. മാത്രമല്ല ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസമെന്നത് കുറയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിലും അനുകൂലമായ തീരുമാനമുണ്ടായില്ല. ഇക്കാര്യം പിന്നീട് പരിഗണിക്കാമെന്നാണ് കോടതി വിശദീകരിച്ചു. 15 ദിവസത്തിന് ശേഷം ഹർജി വീണ്ടും പരിഗണിക്കും. യെദ്യൂരപ്പയെ കക്ഷിചേർക്കും.

ഗവർണർക്ക് നോട്ടീസയക്കണമെന്ന ആവശ്യവും കോടതി തള്ളി. ഗവർണർ എന്നത് ഭരണഘടനാ പദവിയാണ്. അങ്ങനെയൊരാൾക്ക് നോട്ടീസയക്കാൻ കോടതിക്ക് അധികാരമില്ലെന്നും ജസ്റ്റിസ് ബോബ്ഡെ വ്യക്തമാക്കി. ആദ്യം സത്യപ്രതിജ്ഞ നടക്കട്ടെ. എല്ലാ കക്ഷികൾക്കും കോടതി നോട്ടീസയക്കുന്നുണ്ട്. അതിന് ശേഷം എല്ലാവരുടെയും വാദങ്ങൾ വിശദമായി പിന്നീടു കേൾക്കാമെന്നും കോടതി വ്യക്തമാക്കി.

ഭൂരിപക്ഷം ഏഴ് ദിവസങ്ങൾക്കുള്ളിൽ തെളിയിക്കാമെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലും, ബിജെപിക്ക് വേണ്ടി ഹാജരായ മുകുൾ റോത്തഗിയും കോടതിയെ അറിയിച്ചിരുന്നു. അതേസമയം റോത്തഗി ഹാജരാകുന്നതിനെതിരെ അഭിഷേക് സ്ങ്വി രംഗത്തുവന്നു. തങ്ങളുടെ എതിർകക്ഷി യെദ്യൂരപ്പയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എംഎൽഎമാർ പറഞ്ഞിട്ടാണ് വന്നതെന്ന് റോത്തഗി അറിയിച്ചു.

സുപ്രീം കോടതിയിൽ നടന്നത് അതിശക്തമായ വാദപ്രതിവാദങ്ങളാണ് നടന്നത്. ഇതിനൊടുവിലാണ് കേൺഗ്രസിന് കനത്ത തിരിച്ചടിയായി വിധിവന്നത്. സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചതിനെതിരെ കോൺഗ്രസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കോൺഗ്രസ് സമീപിച്ചിരുന്നു. ഇതിന് പിന്നാലെ സുപ്രീംകോടതി രജിസ്ട്രാർ ചീഫ് ജസ്റ്റിസിനെ വീട്ടിലെത്തി കണ്ടതോടെയാണ് അസാധാരണ നടപടിക്ക് കളമൊരുങ്ങിയത്. കോണ്ഡഗ്രസിന്റെ ഹർജി പുലർച്ചെ 1.45 നാണ് കോടതി പരിഗണിച്ചത്. ആറാം നമ്പർ കോടതിയിൽ ജസ്റ്റിസ് സിക്രി, അശോക് ഭൂഷൺ, ബോബ്ഡെ എന്നിവരടങ്ങിയ ബെഞ്ചാണ് കോൺഗ്രസിന്റെ ഹർജി പരിഗണിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP