Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിസിനസ് വിസയിൽ ഇന്ത്യയിൽ പത്ത് വർഷമായി ജീവിക്കുന്ന അമേരിക്കക്കാരിയെ നാടുകടത്തി സർക്കാർ; വിമാനത്താവളത്തിൽ നിന്നും തടഞ്ഞുള്ള പുറത്താക്കലിനെതിരെ ബിസിനസുകാരിയുടെ അപേക്ഷ കോടതിയിൽ; ബിസിനസ് വിസയിൽ ചെയ്യരുതാത്ത കാര്യങ്ങൾ എന്തൊക്കെയാണെന്ന് ചോദിച്ച് കോടതി

ബിസിനസ് വിസയിൽ ഇന്ത്യയിൽ പത്ത് വർഷമായി ജീവിക്കുന്ന അമേരിക്കക്കാരിയെ നാടുകടത്തി സർക്കാർ; വിമാനത്താവളത്തിൽ നിന്നും തടഞ്ഞുള്ള പുറത്താക്കലിനെതിരെ ബിസിനസുകാരിയുടെ അപേക്ഷ കോടതിയിൽ; ബിസിനസ് വിസയിൽ ചെയ്യരുതാത്ത കാര്യങ്ങൾ എന്തൊക്കെയാണെന്ന് ചോദിച്ച് കോടതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ബിസിനസ് വിസയിൽ ഇന്ത്യയിൽ കഴിയുന്ന ബിസിനസുകാരിയായ കാഷ എലിസബത്ത് വാൻഡെയെ സർക്കാർ നാടുകടത്തി. വിമാനത്താവളത്തിൽ നിന്നും തടഞ്ഞുള്ള പുറത്താക്കലിനെതിരെ ബിസിനസുകാരിയുടെ അപേക്ഷ കോടതിയിലെത്തുകയും ചെയ്തു. ഇത് സംബന്ധിച്ച കേസിന്റെ വിചാരണ ഡൽഹി ഹൈക്കോടതിയിലാണ് ഇന്നലെ നടന്നിരിക്കുന്നത്. ബിസിനസ് വിസയിൽ ചെയ്യരുതാത്ത കാര്യങ്ങൾ എന്തൊക്കെയാണെന്ന് കേന്ദ്രസർക്കാരിനോട് ചോദിച്ച് ഇത് സംബന്ധിച്ച വിചാരണവേളയിൽ കോടതി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

തന്നെ ബ്ലാക്ക് ലിസ്റ്റ്ചെയ്യുകയും ഇന്ത്യയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്ത സർക്കാർ നടപടിയെയാണ് 48കാരിയായ ഈ ബിസിനസ് വുമൺ ചോദ്യം ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി അഞ്ചിനാണ് വാൻഡെയെ നാട് കടത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച തന്റെ പ്രധാനപ്പെട്ട പെറ്റീഷൻ അനിശ്ചിതത്വത്തിൽ കിടക്കുന്നതിനാൽ വിലക്കിന് താൽക്കാലിക ഇടവേള നൽകാനും തന്നെ ഇന്ത്യയിലേക്ക് പ്രവേശിപ്പിക്കാനും ഇവർ നൽകി അപേക്ഷയിൻ മേൽ സർക്കാരിന്റെ പ്രതികരണവും കോടതി തേടിയിട്ടുണ്ട്. തനിക്കൊരു സാധുതയുള്ള ബിസിനസ് വിസയുണ്ടായിട്ടും തന്നെ യുഎസിലേക്ക് നാട് കടത്തുകയും ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്ത സർക്കാരിന്റെ നടപടിയെയാണ് വാൻഡെ തന്റെ മെയിൻ പെറ്റീഷനിൽ ചോദ്യം ചെയ്തിരിക്കുന്നത്.

ഈ വർഷം പുതുച്ചേരിയിൽ വച്ച് നടക്കുന്ന പോണ്ടി ഫോട്ടോ എന്ന ജനകീയ എക്സിബിഷന്റെ സംഘാടക എന്ന നിലയിൽ വാൻഡെയ്ക്ക് ഇന്ത്യയിലേക്ക് ഉടൻ വന്നേ മതിയാവൂ എന്നും അതിനാൽഅവർക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്ന വിലക്കിന് താൽക്കാലിക ഇളവ് അനുവദിക്കണമെന്നും അവരുടെ അഭിഭാഷകരായ ഷൗമേന്ദു മുഖർജിയും രാഘവ് അവാസ്തിയും ഇന്നലെ വിചാരണയിൽ ആവശ്യപ്പെട്ടിരുന്നു. ലോകമാകമാനമുള്ള നിരവധി കലാകാരന്മാരെ ആകർഷിക്കുന്ന ഈ ഫോട്ടോ എക്സിബിഷൻ ലോകപ്രശസ്തമാണ്. പുതുച്ചേരി ഗവൺമെന്റിന്റെ പങ്കാളിത്തത്തോടെ വൻ കമ്പനികൾ സ്പോൺസർചെയ്യുന്ന ഈ പരിപാടി ഇവിടുത്തെ ടൂറിസത്തിന് ഏറെ ഗുണം ചെയ്യുന്നുണ്ട്.

വിലക്കിന് ഇളവ് അനുവദിക്കണമെന്ന് വാൻഡെ എന്ത് അടിസ്ഥാനത്തിലാണ് വാദിക്കുന്നതെന്ന് വിശദീകരിക്കണമെന്നാണ് ഇന്നലത്തെ വിചാണയിൽ സെൻട്രൽ ഗവൺമെന്റ് കൗൺസെലായ അസീം സുഡ് പറയുന്നത്. ഈ സ്ത്രീ ഇവിടെയൊരു എൻജിഒ നടത്തുന്നുണ്ടെന്നും അത് ബിസിനസ് വിസ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് കൗൺസെൽ വാദിക്കുന്നത്. എന്നാൽ വാൻഡെ വിസ ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നാണ് അവരുടെ അഭിഭാഷകർ വാദിക്കുന്നത്.

വിചാരണക്ക് അവസരം നൽകാതെയും തന്റെ സ്ഥിതിഗതികൾ വെളിപ്പെടുത്താൻ സമ്മതിക്കാതെയുമാണ് ഇവരെ നാട് കടത്തിയതെന്നും ഇവർ ആരോപിക്കുന്നു. കൂടുതൽ വിചാരണക്കായി കേസ് മെയ്‌ 22ലേക്ക് മാറ്റി വച്ചിരിക്കുകയാണ് കോടതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP