Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വനം വകുപ്പ് ജീവനക്കാരെ ഓഫീസിൽ കയറി ആക്രമിക്കുകയും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തു; കേസെടുത്തിട്ടും ഒന്നും ചെയ്യാതെ പൊലീസ്; വടാട്ടുപാറ സംഭവത്തിൽ പ്രതിഷേധം ശക്തം

വനം വകുപ്പ് ജീവനക്കാരെ ഓഫീസിൽ കയറി ആക്രമിക്കുകയും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തു; കേസെടുത്തിട്ടും ഒന്നും ചെയ്യാതെ പൊലീസ്; വടാട്ടുപാറ സംഭവത്തിൽ പ്രതിഷേധം ശക്തം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം:വനം വകുപ്പ് ജീവനക്കാരെ ഓഫീസിൽ കയറി ആക്രമിക്കുകയും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പൊലീസ് ചാർജ്ജ് ചെയ്ത കേസിൽ നടപടി വൈകുന്നതിൽ മറുമുറുപ്പ് ശക്തം.

സംഭവത്തിൽ പ്രതിഷേധ പരിപാടികൾ ശക്തമാക്കാൻ തീരുമാനിച്ചതായി കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസീയേഷൻ ജില്ലാ പ്രസിഡന്റ് എം എൻ ശ്രീകുമാർ അറിയിച്ചു.പൊലീസ് അക്രമികൾക്കൊപ്പമാണെന്നാണ് നിലവിലെ സാഹചര്യത്തിൽ നിന്നും വ്യക്തമാവുന്നതെന്നും ഇത് മർദ്ദനമേറ്റ ജീവനക്കാരുടെ ഭയാശങ്കൾ വർദ്ധിപ്പിച്ചിരിക്കുകയാണെന്നും സംഘടനാ നേതാക്കൾ വ്യക്തമാക്കി.

സർക്കാർ ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും ആക്രമിച്ചാലുള്ള ശിക്ഷ കർശനമാക്കിക്കൊണ്ടുള്ള നിയമ ഭേദഗതിക്ക് മന്തിസഭ അംഗീകാരം നൽകിയ സാഹചര്യത്തിൽ വനംവകുപ്പ് ജീവനക്കാർക്കെതിരെ ഉണ്ടായ കയ്യേറ്റം പൊലീസ് നിസ്സാരവൽക്കരിക്കുന്നത് ഇരട്ടത്താപ്പാണെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഇടപെട്ട് നടപടികൾ ശക്തിപ്പെടുത്താൻ നിർദ്ദേശം നൽകണമെന്നുമാണ് സംഘടന നേതാക്കളുടെ ആവശ്യം.

ഓഫീസിലെത്തിയ പ്രദേശിക സിപിഐ നേതാക്കളടങ്ങുന്ന സംഘം തങ്ങളേ ആക്രമിച്ചതായി വടാട്ടുപാറ ഫോറസ്റ്റ് സ്‌റ്റേഷനിലെ ഡ്പ്യൂട്ടി റെയിഞ്ചർ ,ഫോറസ്റ്റർ എന്നിവർ കഴിഞ്ഞ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.പരിക്കേറ്റ ഇരുവരെയും കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഇതേത്തുടർന്ന് സംഭവത്തിൽ സിപിഐ നേതാക്കളടക്കം 15 ഓളം പേർക്കെതിരെ കുട്ടമ്പുഴ പൊലീസ് കേസെടുത്തിരുന്നെങ്കിലും തുടർനടപടികൾ സ്വീകരിക്കുന്നില്ലന്നും ഇതിന് പിന്നിൽ ഭരണപക്ഷ രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലാണെന്നുമാണ് ഒരു വിഭാഗം ജീവനക്കാരുടെ വാദം.

ഗൗരവമേറിയ സംഭവമായിരിന്നിട്ടും ഡി എഫ് ഒ അടക്കമുള്ള ഉദ്യോഗസ്ഥർ കേസിന്റെ കാര്യത്തിൽ ചെറുവരലനക്കാൻ തയ്യാറായിട്ടില്ലന്നും ഇത് വകുപ്പ് ഭരിയക്കുന്ന പാർട്ടി നേതൃത്വത്തിന്റെ ഇടപെടൽ മൂലമാണെന്നുമാണ് ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നത്. വടാട്ടുപാറ പലവൻപടി ഈറ്റക്കടവിൽ പെരിയാറിൽ ഇറങ്ങിയ പാർട്ടിയുടെ മുൻസിപ്പൽ കൗൺസിലറെയും കുടുബാംഗങ്ങളെയും വനംവകുപ്പ് ജീവനക്കാർ അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു തിങ്കളാഴ്ച ഫോറസ്റ്റ് സ്റ്റേനിലെത്തി സിപിഐ നേതാക്കൾ രോഷാകുലരായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP