Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'സാരമില്ല കോടിയേരി ബ്രോ ടേക്ക് ഇറ്റ് ഈസി...'; കുമ്മനത്തിന്റെ പോസ്റ്റുകൾക്ക് ചിരി ഇമോജി നൽകി പണി കൊടുക്കുന്ന സൈബർ സഖാക്കൾക്ക് മറുപണി കൊടുത്ത് സൈബർ സംഘപരിവാറുകാർ; കർണാടകയിലെ ബിജെപിയുടെ കുതിരക്കച്ചവടത്തെ വിമർശിച്ച പോസ്റ്റുകൾക്ക് 'ടേക്ക് ഇറ്റ് ഈസി മാൻ' മറുപടി വ്യാപകം

'സാരമില്ല കോടിയേരി ബ്രോ ടേക്ക് ഇറ്റ് ഈസി...'; കുമ്മനത്തിന്റെ പോസ്റ്റുകൾക്ക് ചിരി ഇമോജി നൽകി പണി കൊടുക്കുന്ന സൈബർ സഖാക്കൾക്ക് മറുപണി കൊടുത്ത് സൈബർ സംഘപരിവാറുകാർ; കർണാടകയിലെ ബിജെപിയുടെ കുതിരക്കച്ചവടത്തെ വിമർശിച്ച പോസ്റ്റുകൾക്ക് 'ടേക്ക് ഇറ്റ് ഈസി മാൻ' മറുപടി വ്യാപകം

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: കുമ്മനത്തിന്റെ പോസ്റ്റുകൾക്ക് ചിരി ഇമോജി നൽകി കൊടുക്കുന്ന പണി അവസരം കിട്ടിയപ്പോൾ തിരിച്ചു കൊടുക്കുകയാണ് സംഘപരിവാർ. കർണാടകയിലെ ബിജെപിയുടെ കുതിരക്കച്ചവടത്തെ വിമർശിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സംഘപരിവാർ പൊങ്കാല. സാരമില്ല കോടിയേരി ബ്രോ, ടേക്ക് ഇറ്റ് ഈസി മാൻ എന്ന വാചകങ്ങളാണ് കോടിയേരിയുടെ പോസ്റ്റിൽ പൊങ്കാലയായി വരുന്നത്. നോട്ടയോട് പോലും മത്സരിക്കാൻ കഴിവില്ലാത്ത ദേശീയ പാർട്ടിയാണ് കിടന്നു തള്ളുന്നതെന്നതടക്കം നിരവധി കമന്റുകളും പിന്നാലെയുണ്ട്.

ബിജെപിയുടെ യെദ്യൂരപ്പയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചതിലൂടെ കർണാടക ഗവർണർ ജനാധിപത്യ കശാപ്പാണ് നടത്തിയിരിക്കുന്നതെന്ന് തുടങ്ങുന്ന പോസ്റ്റിൽ കർണാടകയിലെ ബിജെപി കുതിരക്കച്ചവടത്തെയും ഗവർണറുടെ നിലപാടിനെയും നിശിതമായി വിമർശിക്കുകയാണ്. എന്നാൽ പോസ്റ്റ് സിപിഐഎം അനുഭാവികൾ ഏറ്റെടുക്കുന്നതിനു മുമ്പുതന്നെ പൊങ്കാലയുമായി സംഘപരിവാർ അനുഭാവികൾ ഇരച്ചെത്തി. നോട്ടയോട് പോലും മത്സരിക്കാനുള്ള കഴിവില്ലാത്ത ദേശീയപാർട്ടിയാണ് കിടന്ന് തള്ളുന്നത്.. എന്നതായിരുന്നു ആദ്യ കമന്റ്.

മത്തായി കള്ളുകുടിക്കുന്നത് പൂസാകാൻ തന്നെയാണ്, നമുക്ക് കുണ്ടറ അണ്ടിയാപ്പീസില്ലേ തുടങ്ങി കളിയാക്കുന്ന നിരവധി കമന്റുകളാണ് തുടർന്ന് പ്രവഹിച്ചത്. ഇതിനുശേഷമാണ് ഓകേ സാരമില്ല കോടിയേരി ബ്രോ ടേക്ക് ഇറ്റ് ഈസി മാൻ എന്ന വാചകം വന്നത്. പിന്നീട് കമന്റിട്ട നൂറുകണക്കിനുപേർ ഇതേ വാചകങ്ങൾ ആവർത്തിച്ച് പൊങ്കാലയിടുകയായിരുന്നു. കോടിയേരിയെയും സിപിഐഎമ്മിനെയും അക്ഷരാർത്ഥത്തിൽ അപഹസിക്കുന്ന ശൈലിയാണ് കമന്റുകൾക്കൊക്കെയും.

കേരളത്തിൽ മാത്രം അധികാരമുള്ള സിപിഐഎം, 21 സംസ്ഥാനങ്ങളിൽ അധികാരമുള്ള ബിജെപിയെ കുറ്റംപറയേണ്ട എന്നതാണ് സംഘപരിവാർ ഇതിലൂടെ പൊതുവിൽ ഉന്നയിക്കുന്നത്. കുമ്മനം രാജശേഖന്റെ പോസ്റ്റുകൾക്ക് ചിരി ഇമോജിയിട്ട് പണി കൊടുക്കുന്ന സൈബർ സഖാക്കൾക്കുള്ള മറുപണി കൂടിയായാണ് കോടിയേരിയുടെ പോസ്റ്റിലെ സംഘപരിവാർ പൊങ്കാല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP