Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാളത്തെ സുപ്രീംകോടതി വിധി അനുകൂലമല്ലെങ്കിൽ മറുകണ്ടം ചാടാതിരിക്കാൻ കോൺഗ്രസ് എംഎൽഎമാരെ കേരളത്തിലെ റിസോർട്ടിലേക്ക് മാറ്റിയേക്കും; ജെഡിഎസ് എംഎൽഎമാർക്ക് സംരക്ഷണം ഒരുക്കാൻ സന്നദ്ധരായി തെലങ്കാനയും ആന്ധ്രയും; രണ്ട് ദിവസമായി എംഎൽഎമാർക്ക് യാത്രാ സൗകര്യം ഒരുക്കിയത് ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുള്ള ഡി പി ശർമ്മയുടെ 'ശർമ്മ ട്രാവൽസ്'; എല്ലാം തീരുമാനിക്കുന്നത് ഉപമുഖ്യമന്ത്രി സ്ഥാനം നോട്ടമിട്ട 'ഡി. കെ'

നാളത്തെ സുപ്രീംകോടതി വിധി അനുകൂലമല്ലെങ്കിൽ മറുകണ്ടം ചാടാതിരിക്കാൻ കോൺഗ്രസ് എംഎൽഎമാരെ കേരളത്തിലെ റിസോർട്ടിലേക്ക് മാറ്റിയേക്കും; ജെഡിഎസ് എംഎൽഎമാർക്ക് സംരക്ഷണം ഒരുക്കാൻ സന്നദ്ധരായി തെലങ്കാനയും ആന്ധ്രയും; രണ്ട് ദിവസമായി എംഎൽഎമാർക്ക് യാത്രാ സൗകര്യം ഒരുക്കിയത് ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുള്ള ഡി പി ശർമ്മയുടെ 'ശർമ്മ ട്രാവൽസ്'; എല്ലാം തീരുമാനിക്കുന്നത് ഉപമുഖ്യമന്ത്രി സ്ഥാനം നോട്ടമിട്ട 'ഡി. കെ'

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: രാഷ്ട്രീയ ബലാബലത്തിനൊടുവിൽ കർണാടകത്തിൽ ആരാണ് അന്തിമ വിജയം നേടുക? വിട്ടുവീഴ്‌ച്ചയില്ലെന്ന് പ്രഖ്യാപിച്ച് ബിജെപിയും കോൺഗ്രസും തുറന്ന യുദ്ധത്തിലാണ്. ഇന്ന് സത്യപ്രതിഞ്ജ ചെയ്ത് ബി എസ് യെദ്യൂരപ്പ അധികാരമേറ്റെങ്കിലും ഇനിയും കടമ്പകൾ ഏറെയാണ്. നാളെ സുപ്രീകോടതി യെദ്യൂരപ്പ ഗവർണർക്ക് നൽകിയ പിന്തുണ കത്ത് ഹാജരാക്കാൻ ആവശ്യപ്പെട്ടിരിക്കയാണ്. ഈ സാഹചര്യം കോൺഗ്രസിന് പ്രതീക്ഷക്ക് വക നൽകുന്നു. 15 ദിവസം ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ സമയം അനുവദിച്ച നടപടിയെയും കോൺഗ്രസ് സുപ്രീംകോടതിയിൽ ചോദ്യം ചെയ്തിരുന്നു. ഇതോടെ ഭൂരിപക്ഷം തെളിയിക്കാൻ എന്തിനാണ് ഇത്രയും സമയം വേണ്ടതെന്നും കോടതി ചോദിക്കുകയുണ്ടായി. ഇതോടെ നാളത്തെ കോടതി നടപടിയെ കോൺഗ്രസ് പ്രതീക്ഷയോടെ കാണുകയാണ്.

ഇനി നാളെ അനുകൂല വിധിയുണ്ടാകാത്ത സാഹചര്യത്തിൽ നടപടികൾ നീണ്ടുപോയാൽ കോൺഗ്രസ്- ജെഡിഎസ് എംഎൽഎമാർ ബിജെപി ഓഫറിൽ വീഴാതിരിക്കാതെ സൂക്ഷിക്കുക എന്ന വലിയ കടമ്പയാണ് അവർക്ക് മുന്നിലുള്ളത്. അതുകൊണ്ടു തന്നെ വരും ദിവസങ്ങളിൽ റിസോർട്ട് രാഷ്ട്രീയം കൂടുതൽ ശക്തമാകുമെന്ന കാര്യം ഉറപ്പാണ്. എന്നാൽ, കേന്ദ്രത്തിൽ അധികാരമുള്ള ബിജെപി പല കളികളും കളിക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ട് ഇപ്പോൾ എംഎൽഎമാരെ താമസിപ്പിച്ചിരിക്കുന്ന ഈഗിൾ ടൺ റിസോർട്ട് സുരക്ഷിതമാണോ എന്ന ആശങ്കയും നേതാക്കൾക്കുണ്ട്. ഈ സാഹചര്യത്തിൽ ബിജെപി അധികാരം തുടരാതിരിക്കാൻ കഠിന ശ്രമം നടത്തുന്ന ജെ.ഡി.എസും കോൺഗ്രസും തങ്ങളുടെ എംഎ‍ൽഎമാരെ രക്ഷിക്കാനുള്ള ഓട്ടത്തിലാണ്.

റിസോർട്ട് സുരക്ഷിതമല്ലെന്ന് തോന്നുന്ന ഘട്ടത്തിൽ കോൺഗ്രസ് എംഎൽഎമാരെ കേരളത്തിലേക്ക് എത്തിക്കാനും സാധ്യതയുണ്ട്. കോൺഗ്രസ് ഭരണത്തിൽ അല്ലെങ്കിൽ കൂടി കേരളത്തിൽ എംഎൽഎമാർ സുരക്ഷിതരായിരിക്കും എന്നാണ് പൊതുവിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് എംഎൽഎമാരെ കേരളത്തിലേക്ക് മാറ്റാൻ ശ്രമം ശക്തമാക്കിയത്. യെദ്യൂരപ്പ മുഖ്യമന്ത്രിയായതോടെ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ടും മറ്റും അധികാര പ്രയോഗങ്ങളും യെദ്യൂരപ്പ നടത്തി തുടങ്ങി. ഒറ്റയാൻ കളികളാണ് ഇപ്പോൾ അവിടെ നടക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഇടതു മുന്നണി ഭരിക്കുന്ന കേരളത്തിലേക്ക് എംഎൽഎമാരെ മാറ്റാൻ കോൺഗ്രസ് തയ്യാറെടുക്കുന്നത്.

കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനാണ് എംഎൽഎമാരുടെ സംരക്ഷണ ചുമതല. ഉപമുഖ്യമന്ത്രിയാകാൻ സാധ്യതയുള്ള അദ്ദേഹമാണ് ഇക്കാര്യത്തിൽ തീരുമാനങ്ങളെല്ലാം കൈക്കൊള്ളുന്നത്. അവർ തങ്ങളെ ജയിലിലയക്കുമായിരിക്കാം. എന്നാൽ ഒട്ടും ഭയമില്ലാതെ തങ്ങൾ പുറത്തുവരും. എംഎ‍ൽഎമാരെ എങ്ങനെ സംരക്ഷിക്കണമെന്ന് തനിക്കറിയാമെന്നും ശിവകുമാർ പറഞ്ഞു. യെദിയൂരപ്പയുടെത് ഹ്രസ്വകാല സർക്കാറാണ്. തങ്ങൾക്ക് ഭൂരിപക്ഷമുള്ളതിനാൽ ആത്മവിശ്വാസമുണ്ട്. നീതിക്കുവേണ്ടി തങ്ങൾ പോരാടും. മുഴവൻ എംഎ‍ൽഎമാരും തങ്ങളോടൊപ്പമുണ്ടെന്നും ഡി.കെ ശിവകുമാർ പറഞ്ഞു.

അതിനിടെ അതിനിടെ ജെ.ഡി.എസ് എംഎ‍ൽഎമാർക്ക് സംരക്ഷണം ഒരുക്കാൻ സന്നദ്ധരായി തെലങ്കാനയും ആന്ധ്രയും രംഗത്തെത്തിയിട്ടുണ്ട്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവും എംഎ‍ൽഎമാർക്ക് അഭയം നൽകാമെന്ന് ജെ.ഡി.എസിനെ അറിയിച്ചു. തുടർന്ന് കൊഴിഞ്ഞു പോക്ക് തടയുന്നതിനായി എംഎ‍ൽഎമാരെ വിസാഗിലേക്കും ഹൈദരാബാദിലേക്ക് മാറ്റിയേക്കും.

ഇതിനവിടെ കർണാടകയിൽ 78 കോൺഗ്രസ് എംഎൽഎമാരിൽ രണ്ടു പേർ ബിജെപി ക്യാമ്പിലെത്തിയതായി റിപ്പോർട്ട്. വിജയനഗർ എംഎൽഎ ആനന്ദ് സിംഗും മസ്‌കി എംഎൽഎ പ്രതാപ്ഗൗഡ പാട്ടീലുമാണ് ബിജെപിയിൽ എത്തിയതെന്നാണ് വിവരം. ആനന്ദ് സിംഗിനെ കേന്ദ്രസർക്കാർ എൻഫോഴ്‌സ്‌മെന്റിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായി ജെഡിഎസ് നേതാവ് കുമാരസ്വാമി പറഞ്ഞു. പ്രതാപ്ഗൗഡ പാട്ടീൽ ഈഗൾട്ടൻ റിസോർട്ടിൽനിന്നും വ്യാഴാഴ്ച രാവിലെ മുങ്ങിയതായാണ് വിവരം.

അതേസമയം ഇന്ന് കോൺഗ്രസും ജെഡിഎസും എംഎൽഎമാരെ അണിനിരത്തിയുള്ള ശക്തിപ്രകടനം ഇന്ന് നടത്തുകയുണ്ടായി. വിധാൻസൗധയിലെ പ്രതിഷേധത്തിന് ശേഷം കോൺഗ്രസ് എംഎൽഎമാരെ തിരികെ റിസോർട്ടകളിലേക്ക് മാറ്റിയിരുന്നു. എംഎൽഎമാരെ 'സുരക്ഷിതരായി' റിസോർട്ടുകളിലെത്തിക്കാൻ കോൺഗ്രസും ജെ ഡി എസും ആശ്രയിച്ചത് ശർമ്മ എന്ന ബോർഡുള്ള ബസുകളിലാണ്. ശർമ ട്രാവൽസ് എന്നാണ് സ്ഥാപനത്തിന്റെ പേര്. ഇതിന് മുമ്പും റിസോർട്ട് രാഷ് ട്രീയം കർണാടകത്തിൽ അരങ്ങേറിയപ്പോഴും ഈ ബസിലായിരുന്നു അങ്ങോട്ടുമിങ്ങോട്ടുമുള്ള എംഎൽഎമാരുടെ യാത്ര.

കോൺഗ്രസ് അനുഭാവിയായിരുന്ന ഡി പി ശർമയാണ് ശർമ ട്രാവൽസിന്റെ ഉടമ. രാജസ്ഥാനിൽ നിന്നാണ് ശർമ ബെംഗളൂരുവിലെത്തിയത്. റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് കടക്കുന്നതിന് മുമ്പ് 1980 കളിൽ പാർട്ടിയിൽ ശർമ സജീവമായിരുന്നു. കോൺഗ്രസ് ടിക്കറ്റിൽ 1998 ൽ സൗത്ത് ബെംഗളൂരുവിൽനിന്ന് ലോക്‌സഭയിൽനിന്ന് മത്സരിച്ചുവെങ്കിലും വിജയിക്കാനായില്ല. മുൻപ്രധാനമന്ത്രിമാരായ നരസിംഹറാവു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുമായും ശർമയ്ക്ക് അടുത്ത ബന്ധമാണുണ്ടായിരുന്നത്. 2001 ൽ ശർമ അന്തരിച്ചു ശർമയുടെ മകൻ സുനിൽകുമാർ ശർമയാണ് ഇപ്പോൾ സ്ഥാപനത്തിന്റെ തലപ്പത്ത്. ബെംഗളൂരുവിൽനിന്ന് മുംബൈ, പുനെ, അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, ഗോവ എറണാകുളം എന്നിവിടങ്ങളിലേക്കാണ് ശർമ ട്രാവൽസിന്റെ സർവീസുകൾ.

ഈഗിൾടൺ റിസോർട്ടിന്റെ വിശേഷങ്ങൾ

എംഎൽഎമാരെ പഞ്ചനക്ഷത്ര ഹോട്ടലിൽ പൂട്ടിയിട്ട് കുതിരക്കച്ചവടവും ചാക്കിട്ടുപിടുത്തവും നടത്തുന്ന പതിവ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പേരും പ്രശസ്തിയുമായതോടെ ബിഡദിയിലെ ഈഗിൾടൺ റിസോർട്ടിൽ ഇപ്പോൾ ആളൊഴിയാത്ത നേരമാണ്.കർണാടക ടൂറിസം വകുപ്പിന്റെ അംഗീകാരമുള്ള റിസോർട്ട് കളിക്കും കുടിക്കും തീനിനും എല്ലാം ഒത്ത ഒന്നാണ്. എംഎൽഎമാർക്ക് സമ്മർദ്ദമില്ലാതെ കളിചിരികളുമായി തലയെണ്ണുന്നത് വരെ സുഖവാസം.ഫെയർവേയ്സ, ലെജൻ്ഡ്സ് ഓഫ് ഗോൾഫ, ഗോൾഫ് വ്യൂ,കിങ്ഫിഷർ സ്വിങ് ആൻഡ് ലോഞ്ച ബാർ,24 മണിക്കൂർ കോഫിഷോപ്പ്, ടെറസ് ഗ്രിൽ എന്നിങ്ങനെ മൾട്ടികുസീൻ റെസ്റ്റോറണ്ടുകൾ. 132 റൂമുകളും സ്യൂട്ടുകളും, സ്വിമിങ് പൂളോ, ഗോൾഫ് കോഴ്സോ രാവിലെ കണ്ടുണരാനുള്ള സൗകര്യം, ബാൽകണി. ബാത്ത്ടബ്. മിനിബാർ, കോഫിമേക്കർ, വൈഫൈ കണ്കഷൻ എന്നിങ്ങനെ ആധുനിക സൗകര്യങ്ങളെല്ലാം.

എംഎൽഎമാർക്ക് ജിമ്മിൽ പോകുകയോ, സോനാബാത്ത് എടുക്കുകയോ, സ്പായിൽ പോകുകയോ, ബില്യാഡ്സ് കളിക്കുകയോ, സ്വിമ്മിങ് പൂളിൽ നീന്തി തുടിക്കാം, പാർട്ടി കൂടാം.168 ഏക്കറിൽ പരന്നു കിടക്കുന്ന ഗോൾഫ് കോഴ്സിൽ ഡി.കെ.സമ്മതിച്ചാൽ ഗോൾഫ് കളിക്കാം.ബെംഗളൂരിവിൽ നിന്ന് 30 മിനിറ്റ് യാത്ര മാത്രമേുള്ളു റിലോർട്ടിലേക്ക്. ബെഗംളൂരു-മൈസൂരു ദേശീയ പാതയിലായതിനാൽ യാത്രയും എളുപ്പം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP