Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആക്രി സാധനങ്ങൾ ശേഖരിക്കുന്നതിനിടെ കണ്ടെത്തിയ കുട്ടിയെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി

മലപ്പുറം: ആക്രി സാധനങ്ങൾ ശേഖരിക്കുന്നുവെന്ന വിവരം ലഭിച്ച പതിനൊന്ന്കാരനെ ചൈൽഡ് ലൈൻ പ്രവർത്തകർ കണ്ടെത്തി ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. ഇന്ന് വൈകിട്ട് വേങ്ങരയിലാണ് സംഭവം. ചൈൽഡ്ലൈൻ ടോൾ ഫ്രീ നമ്പരായ 1098 ൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകർ വേങ്ങര ബസ് സ്റ്റാൻഡ് പരിസരത്ത് എത്തുകയായിരുന്നു. ആക്രി സാധനങ്ങൾ പെറുക്കി നടക്കുന്ന അവസ്ഥയിലാണ് 11 വയസ്സ് പ്രായം തോന്നിക്കുന്ന ബാലനെ കണ്ടെത്തിയത്. മുഷിഞ്ഞതും,ഭക്ഷണം കഴിക്കാത്തതും, തളർന്ന അവസ്ഥയിലുമായിരുന്നു കുട്ടി.

തമിഴ്‌നാട് തിരുന്നാമല സ്വദേശിയായ കുട്ടിയെ വേങ്ങര സബ് ഇൻസ്പെക്ടർ പി.സംഗീതിന്റെ സഹകരണതോടെയാണ് ഏറ്റെടുത്തത്. തുടർന്ന് മലപ്പുറം ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ എം. മണികണ്ഠൻ മുൻപാകെ ഹാജരാക്കി. അവരുടെ ഉത്തരവ് പ്രകാരം കുട്ടിയെ തവനൂർ ഗവ: ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. കുട്ടിക്ക് അഛൻ ഇല്ലെന്നും അമ്മയുണ്ടെന്നുമാണ് പറഞ്ഞിട്ടുള്ളത്. എന്നാൽ അമ്മ എവിടെയെന്ന് കുട്ടി വ്യക്തമാക്കിയിരുന്നില്ല. കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായി ചൈൽഡ് ലൈൻ പറഞ്ഞു.

ജില്ലയിൽ ഇത്തരം കുട്ടികളെ കണ്ടെത്തിയാൽ പിന്നിൽ പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ എടുക്കുമെന്ന് സി.ഡബ്ല്യു.സി ചെയർമാൻ എം.മണികണ്ഠൻ പറഞ്ഞു. ചൈൽഡ്ലൈൻ ടീം അംഗങ്ങളായ മുഹ്സിൻ പരി, രാജു കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP