Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആവിയും ബഹളവും വെളിച്ചവും ദു:സ്വപ്‌നങ്ങളും നിങ്ങളുടെ ഉറക്കം കെടുത്താറുണ്ടോ? ഉറങ്ങുന്നതിന് അര മണിക്കൂർ മുൻപ് ഇക്കാര്യങ്ങൾ ചെയ്താൽ സുഖനിദ്ര ഉറപ്പ്

ആവിയും ബഹളവും വെളിച്ചവും ദു:സ്വപ്‌നങ്ങളും നിങ്ങളുടെ ഉറക്കം കെടുത്താറുണ്ടോ? ഉറങ്ങുന്നതിന് അര മണിക്കൂർ മുൻപ് ഇക്കാര്യങ്ങൾ ചെയ്താൽ സുഖനിദ്ര ഉറപ്പ്

ഉറക്കം മനുഷ്യ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. കൃത്യമായ ഉറക്കം കിട്ടിയില്ലെങ്കിൽ അത് നമ്മുടെ ശരീരത്തെ ദോഷമായി ബാധിക്കുക തന്നെ ചെയ്യും. ഉറക്ക കുറവ് ഗൗരവപരമായ പല രോഗാവസ്ഥയിലേക്കും നമ്മളെ തള്ളിവിടുന്നു. പ്രായപൂർത്തിയായവരിൽ 50 ശതമാനത്തിനും കൃത്യമായ ഉറക്കം കിട്ടുന്നില്ലെന്നാണ് പഠനം തെളിയിക്കുന്നത്. കൂടുതൽ ഉറങ്ങാൻ സാധിച്ചാൽ ഞങ്ങൾ സന്തോഷവാന്മാരാണെന്നും ഇവർ പറയുന്നു. എങ്ങിനെയാണ് ഉറക്കം കൂട്ടുക. ഉറങ്ങുന്നതിന് അര മണിക്കൂർ മുമ്പേ നമ്മൾ അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങണമെന്നാണ് ഇപ്പോൾ ഗവേഷകർ പറയുന്നത്. അവസാന 30 മിനറ്റിൽ നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് അറിയേണ്ടേ?

30 മിനറ്റ്
കിടക്കയിലേക്ക് പോകുന്നതിന് അരമണിക്കൂർ മുന്നേ മുതൽ ഉറങ്ങുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തണം. അവസാനമായി ഇനി നിങ്ങൾക്ക് തീർക്കാൻ ജോലി എന്തെങ്കിലും ഉണ്ടോ എന്ന് ആലോചിക്കുകയും അത് ചെയ്യുകയും വേണം. നിങ്ങളുടെ വിഷമങ്ങളും നാളെ ചെയ്യേണ്ട കാര്യങ്ങളും ഒരു പേപ്പറിൽ എഴുതി വയ്ക്കണം. ടെക്‌സാസിലെ ബെയ്‌ലോർ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ പറയുന്നത് ഇത്തരത്തിൽ ലിസ്റ്റ് തയ്യാറാക്കി വയ്ക്കുന്നവർ് എളുപ്പത്തിൽ ഉറക്കത്തിലേക്ക് വീഴുന്നു എന്നാണ്.

25 മിനറ്റ്
അഞ്ചിൽ ഒരാളും ഉറങ്ങുന്നതിന് മുമ്പ് മൊബൈൽ ഫോൺ, ഫേസ്‌ബുക്ക്, ടാബ് തുടങ്ങിയവ നോക്കുന്നവരാണ്. ഈ സ്വഭാവം നിർത്തലാക്കണം. മുറിയിലെ പ്രകാശത്തിന്റെ ലെവൽ കുറയ്ക്കുന്നതും ഉറക്കത്തിലേക്കുള്ള വഴി തെളിക്കും.

20 മിനറ്റ്
നിർബന്ധമായും പല്ലുതേക്കുകയും ബെഡിലേക്ക് പോകുന്നതിന് മുന്നേ മേക്ക് അപ്പ് എല്ലാം കഴുകി കളയുകയും വേണം. ഇതെല്ലാം നിങ്ങളുടെ ശരീരത്തെ ഉറങ്ങുന്നതിന് തയ്യാറാക്കും.

15 മിനറ്റ്
അഞ്ച് മിനറ്റ് ചൂടു വെള്ളത്തിൽ കുളിക്കുന്നത് നല്ലതായിരിക്കും. ഇത് വലിയ റിലാക്‌സിങ് ആണെന്ന് മാത്രമല്ല ഇത് നമ്മളെ തന്നെ കൂൾ ആക്കും. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ശരീരത്തിന്റെ താപനില കുറയ്ക്കുന്നതിന് ഈ കുളി സഹായിക്കും. 12 ശതമാനം പേർ മാത്രമാണ് ഉറക്കത്തിന് മുമ്പ് കുളിക്കാറുള്ളത്. ദിവസവും കുളിച്ചാൽ ഇതിൽ നിന്നുള്ള വ്യത്യാസം നമുക്ക് അറിയാൻ സാധിക്കും.

10 മിനറ്റ്
അവസാനമായി എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ അത് ചെയ്യുക. ബാത്ത് റൂമിൽ പോകാനോ മറ്റോ ഉണ്ടെങ്കിൽ അത് ചെയ്തില്ലെങ്കിൽ ഉറക്കത്തെ ബാധിക്കും. രാത്രി ടോയ്‌ലറ്റിൽ പോകേണ്ടി വരുന്നത് പലരുടേയും ഉറക്കത്തെ ബാധിക്കാറുണ്ട്. അതുകൊണ്ട് ബെഡിലേക്ക് കയറുന്നതിന് മുന്നേ തന്നെ നിർബന്ധമായും ടോയ്‌ലറ്റിൽ പോയിരിക്കണം.

5 മിനറ്റ്
ബെഡ് എന്ന് പറയുന്നത് ഉറങ്ങാനുള്ളതാണ്. 30 മിനറ്റിന്റെ ഈ അവസാനമത്തെ അഞ്ച് മിനറ്റിൽ നിങ്ങൾ ഉറങ്ങാൻ കിടന്നിരിക്കണം. പിന്നെ സംസാരത്തിനോ ഫേസ്‌ബുക്ക് നോക്കാനോ സമയം കളയരുത്. നല്ല ഉറക്കം മാത്രമാണ് ഇനി വേണ്ടതെന്ന് ഓർമ്മിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP