Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചാമ്പ്യന്മാർക്ക് അടി പതറി; ഐപിഎല്ലിൽ ഡൽഹിയോട് തോറ്റ് മുംബൈ പ്ലേ ഓഫ് കാണാതെ പുറത്ത്

ചാമ്പ്യന്മാർക്ക് അടി പതറി; ഐപിഎല്ലിൽ ഡൽഹിയോട് തോറ്റ് മുംബൈ പ്ലേ ഓഫ് കാണാതെ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: നിർണായക മൽസരത്തിൽ തോറ്റതോടെ ഐപിഎലിലെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ പ്ലേ ഓഫ് കാണാതെ പുറത്ത്. നിർണായകമായ അവസാന മത്സരത്തിൽ ഡൽഹി ഡെയർഡെവിൾസിനോട് മുംബൈ 11 റൺസിനു പരാജയപ്പെട്ടു. നേരത്തെ തന്നെ ഡൽഹി പ്ലേ ഓഫിൽനിന്ന് പുറത്തായിരുന്നു.

ഡൽഹി ഉയർത്തിയ 174 റൺസ് പിന്തുടർന്ന മുംബൈ മൂന്നു പന്തുകൾ ബാക്കിനിൽക്കെ 163 റൺസിനു പുറത്തായി. ഓപ്പണർ ഇവിൻ ലെവിസും (48) ബെഞ്ചമിൻ കോളിൻ കട്ടിംഗും (37) മാത്രമാണ് മുംബൈ നിരയിൽ പോരാട്ടം നടത്തിയത്. മൂന്നു വിക്കറ്റ് വീഴ്‌ത്തിയ അമിത് മിശ്രയും സന്ദീപ് ലമിച്ചനെയും ഹർഷാൽ പട്ടേലുമാണ് മുംബൈയെ തകർത്തത്. ക്യാപ്റ്റൻ രോഹിത് ശർമ (13), കെയ്‌റോൺ പൊള്ളാർഡ് (7), ഹാർദിക് പാണ്ഡ്യ (27) എന്നിവർക്ക് തിളങ്ങാനാവാതെപോയതും മുംബൈയുടെ പതനത്തിനു ആക്കംകൂട്ടി.

നേരത്തെ ഋഷഭ് പന്തിന്റെ അർധ സെഞ്ചുറിയുടെ കരുത്തിലാണ് ഡൽഹി ഭേദപ്പെട്ട സ്‌കോർ കണ്ടെത്തിയത്. പന്ത് 44 പന്തിൽ നാല് സിക്‌സും നാലു ഫോറും പറത്തി 64 റൺസെടുത്തു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച വിജയ് ശങ്കറും (43) ഡൽഹിയുടെ സ്‌കോർ ഉയർത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP